ഈ ലോകത്ത് ഒരുദിവസം പെട്ടെന്ന് ഇൻറർനെറ്റ് ഒക്കെ അപ്രത്യക്ഷമാവുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക. ഇൻറർനെറ്റ് ഇല്ലാത്തൊരു ദിവസത്തെ പറ്റി നമുക്ക് ആലോചിക്കാൻ സാധിക്കുമോ.? എന്തിനാണ് ഒരു ദിവസത്തെ പറ്റി പറയുന്നത്, ഒരു മണിക്കൂർ പോലും നമുക്ക് ചിന്തിക്കാൻ സാധിക്കില്ല. അത്രത്തോളം ബുദ്ധിമുട്ടായിരിക്കും ഇൻറർനെറ്റ് ഇല്ലാതെ ജീവിക്കുവാൻ.
എന്നാൽ സൂര്യനിൽ നിന്നുള്ളൊരു പ്രത്യേകമായ എനർജി നമ്മുടെ ഗ്രഹത്തിനെ ബാധിക്കുന്നതിനാൽ ഭൂമിയുടെ കാന്തികക്ഷേത്രം ആഘാതത്തിന് തയ്യാറാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഒരുപക്ഷേ ആക്രമിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ അറിയുന്ന രീതിയിലുള്ള വാർത്ത ആണ് പുറത്ത് വരുന്നത്. ഭൂമിയുടെ കാന്തിക മണ്ഡലത്തിലെ പ്രധാനമായ ഒന്നാണ് ജിയോമാഗ്നെറ്റിക്ക് കൊടുങ്കാറ്റുകളെന്ന് പറയുന്നത്. സൗരയുദത്തിൽ നിന്നും ഭൂമിക്കു ചുറ്റുമുള്ള ബഹിരാകാശ പരിസ്ഥിതിയിലേക്ക് ഊർജ്ജ കൈമാറ്റം സംഭവിക്കുന്നുണ്ട്. ആ സമയത്താണ് ഗ്രഹത്തിനു ചുറ്റും ചില ആഹ്ലാദങ്ങളുണ്ടാകുന്നത്. ഇത് പ്രവചനമാണോ സത്യമാണോന്ന് അറിയാൻ സാധിക്കില്ല.
2022 ഇൽ തന്നെ ഇത് സംഭവിക്കുമെന്നായിരുന്നു അറിയാൻ സാധിച്ചിരുന്നത്. മുന്നറിയിപ്പുകൾ പറയുന്നതും അങ്ങനെതന്നെയാണ്. സൂര്യനെ നിരീക്ഷിക്കുന്ന ജ്യോതിശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. സൂര്യന്റെ വിദൂര ഭാഗത്ത് തീവ്രമായ കാന്തികതയുടെ ഒരു വലിയ മേഖലയുണ്ട്. ഒരുപക്ഷേ സങ്കീർണ്ണമായ ഒരു സൺസ്പോട്ട് ഗ്രൂപ്പാണ് ഇതൊന്നും അറിയപ്പെടുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ സൂര്യന്റെ കിഴക്കുഭാഗത്തിന്റെ മുകളിലൂടെ കറങ്ങുന്നുവെന്ന് അറിയാൻ സാധിക്കുന്നുണ്ട്. നമ്മുടെ ഗ്രഹത്തിലേക്ക് എത്തുന്ന ഈ ആഘാതം വൈദ്യുതിവിതരണം ആശയവിനിമയം തുടങ്ങിവയെ ഒക്കെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് നാസയുടെ ബഹിരാകാശ സ്ഥാപനങ്ങളുമൊക്കെ അഭിപ്രായപ്പെട്ടു കൊണ്ടിരിക്കുന്നത്. അങ്ങനെയാണെന്നുണ്ടെങ്കിൽ വൈദ്യുതി നഷ്ടപ്പെടുവാനും ആശയവിനിമയ സംവിധാനങ്ങൾ നിർത്താലാകാനുമുള്ള സാധ്യതയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.
സെക്കൻഡ് 500 കിലോമീറ്റർ വേഗതയിലാണ് ഇവയ്ക്ക് സഞ്ചരിക്കാൻ സാധിക്കുന്നത്. വരാനിരിക്കുന്ന സോളാർസ്പോട് ഭൂമിയുടെ മുകളിലൂടെയുള്ള അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളെ ബാധിക്കുമെന്നാണ് അറിയപ്പെടുന്നത്. നമ്മുടെ ജി പി എസ് നാവിഗേഷൻ അതിനെ വളരെ മോശമായ രീതിയിൽ ബാധിക്കുമെന്നും അറിയുന്നുണ്ട്. അതായത് സാറ്റലൈറ്റ്, ടിവി എന്നിവ പൂർണമായും നിർത്തലാക്കുമെന്ന് അർത്ഥം. അതുപോലെതന്നെ ഈ സോളാർജ്വാല നമ്മുടെ മൊബൈൽ ഫോണുകളുടെ സിഗ്നലുകളെയും ബാധിക്കും. ചിലഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിന് പോലും ഇത് മോശമായ രീതിയിൽ ആയിരിക്കും ബാധിക്കുന്നത്.മൊബൈലിൽ സിഗ്നലുകൾ ഒക്കെ പൂർണമായിത്തന്നെ നഷ്ടപ്പെട്ട് പോകാനുള്ള സാധ്യതയുണ്ടെന്നാണ് അറിയുന്നത്.