ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മള്‍ ഒരു പ്രവര്‍ത്തി ചെയ്യുന്നതിന് അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ജോലി ചെയ്യുന്നതിന് നമ്മള്‍ പരമ്പരാഗത രീതിയില്‍നിന്നും മാറി ചിന്തിച്ച് വളരെ എളുപ്പമുള്ള രീതിയിലേക്ക് അതിനെ മാറ്റുകയും ചെയ്ത് അതില്‍ സ്വയം അഭിമാനംകൊള്ളുന്നവരാണ്. പുതുമ എന്നത് മികവിന്റെ മുഖമുദ്രയാണ്. ഇന്ന് ഇന്ത്യക്കാരുടെ പല ചെറിയ കണ്ടു പിടിത്തങ്ങളും ലോകത്തു പല മാറ്റങ്ങളും കൊണ്ട് വന്നിട്ടുണ്ട്. മറ്റുള്ളവർ ഇതിനെ മണ്ടത്തരങ്ങൾ എന്ന് പറഞ്ഞു പരിഹസിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ ഉള്ള ആളുകൾക്ക് അവർക്കു പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള ആശയങ്ങൾ ഇതിൽ നിന്നും ലഭിക്കുന്നുണ്ട്. കാരണം വിദേശ നിർമിതമായ പല വസ്തുക്കളുടെയും അടിസ്ഥാന വിദ്യകളിൽ പലതും ഇന്ത്യക്കാരുടേത് തന്നെയാണ്. നമ്മള്‍ ഇന്ത്യക്കാര്‍ ഇത്തരം കാര്യങ്ങളിൽ മികവ് പുലര്‍ത്തുന്നവരാണ്. ഇന്ത്യക്കാര്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങളെ ലോകത്ത് അറിയപ്പെടുന്നത്’ ജുഗാഡുകള്‍ എന്നാണ്.\
ഒരു പ്രശ്നത്തിന് എളുപ്പത്തില്‍ പരിഹാരം കണ്ടെത്തുന്നതിനോ വില കുറഞ്ഞതും വളരെ വില കുറഞ്ഞതും അടിസ്ഥാനവുമായ വസ്തുക്കള്‍ ഉപയോഗിച്ച് എന്തെങ്കിലും പ്രശനം പരിഹരിക്കുന്നതിനെയോ എന്തെങ്കിലും ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കുന്നതിനെയാണ് ജുഗാഡുകള്‍ എന്ന് അറിയപ്പെടുന്നത്. ജുഗാഡില്‍ ഇന്ത്യക്കാരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴില്ലന്നത്
സാര്‍വത്രികമായി അംഗികരിച്ച ഒരു സത്യമാണ്. ഹിന്ദി പതമായ ജുഗാഡ് ഓക്സ്ഫോര്‍ഡ് ഡിഷ്‌ണറിയില്‍ വരെ സ്ഥാനം പിടിച്ചു കഴിഞ്ഞു.
വിഭവ സമൃതിയുടെയും സംരഭത്തിന്‍റെയും ഇന്ത്യന്‍ മനോഭാവത്തിന്റെ ഉദാഹരണമായിട്ടാണ് ജുഗാഡ് ലോകമെമ്പാടും അറിയപ്പെടുന്നത്. വെട്ടുകിളികളെ അകറ്റി നിര്‍ത്തുന്നതിനുള്ള വസ്തുക്കള്‍ മുതല്‍. കൊറോണ വൈറസിന്റെ കാലഘട്ടത്തില്‍ സാമൂഹിക അകലം സാധ്യമാക്കുന്ന കണ്ടുപിടുത്തങ്ങള്‍ക്ക് വരെ നമ്മുടെ ഇന്ത്യയില്‍ ക്ഷാമമില്ല. ജുഗാഡിന്റെ കാര്യം വരുമ്പോള്‍ ഇന്ത്യക്കാര്‍ അത് ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്നവരാണ്. ഇത്തരത്തിൽ ഇന്ത്യക്കാരുടെ വളരെ രസകരമായ കണ്ടുപിടിത്തങ്ങൾ എന്തൊക്കെയാണ് എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.