മാതാപിതാക്കൾക്ക് എന്നും മക്കൾ കുട്ടികൾ ആണെന്ന് പറയാറുണ്ട്.ഇത് കൂടുതലായും ഇന്ത്യയിലുള്ള മാതാപിതാക്കളാണ് പിന്തുടരുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ മാതാപിതാക്കളുടെ രീതിയും അമേരിക്കയിലുള്ള മാതാപിതാക്കളുടെ രീതിയും തമ്മിൽ വലിയ വ്യത്യാസങ്ങൾ ആണുള്ളത്. അത്തരം വ്യത്യാസങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഇന്ത്യയിലെ മാതാപിതാക്കളാണോ അതോ അമേരിക്കയിലെ മാതാപിതാക്കളാണോ മികച്ചതെന്ന് കണ്ടെത്താൻ സാധിക്കുന്ന ചില രീതികൾ
ഇന്ത്യയിലെ മാതാപിതാക്കൾക്ക് പ്രത്യേകതയുണ്ട്. അവരെല്ലാ കാര്യങ്ങളും വളരെ വൈകാരികമായി മാത്രമാണ് കാണാറുള്ളത്. കുട്ടികളെ പഠിപ്പിക്കുന്നത് മുതൽ അവരുടെ ജീവിതം വരെ അതിൽ ഉൾപ്പെടുത്താറുണ്ട്. അതുപോലെതന്നെ വിദ്യഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നവരല്ല ഇന്ത്യയിലുള്ള മാതാപിതാക്കൾ എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. അതിന് കാരണമെന്താണെന്ന് വെച്ചാൽ അവർ കൂടുതലായും പ്രാധാന്യം നൽകുന്നത് ജോലിക്കാണ്. അതായത് പഠിച്ച് ജോലി നേടിയതിനുശേഷം കുടുംബം നോക്കണം, ആ ഒരു നിലയിലേക്ക് പോകുന്നവരാണ് ഇന്ത്യയിലുള്ള മാതാപിതാക്കൾ. അമേരിക്കയിൽ മാതാപിതാക്കളുടെ ആഗ്രഹമെന്നത് കുട്ടികൾ കൂടുതൽ പഠിക്കണമെന്നും അതിനോടൊപ്പം അവരുടെ ചിലവിനുള്ള പണം മാത്രം അവർ കണ്ടെത്തിയാൽ മതി. അതിനുവേണ്ടി നിരവധി പാർട്ട് ടൈം ജോലികളും അവിടെ സുലഭമാണ്.
അത്തരം ജോലികൾ ചെയ്തവരുടെ വിദ്യാഭ്യാസത്തിനും അവരുടെ ചെലവുകൾക്കുമുള്ള പണം മാത്രമാണ് അവർ കണ്ടെത്തിയത്. ഇതിലൂടെ അവിടെയുള്ള മാതാപിതാക്കൾ മക്കളെ സ്വയം പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലുള്ള മക്കൾ എപ്പോഴും മാതാപിതാക്കളുടെ ഒരു വൈകാരിക വലയത്തിനുള്ളിൽ ആയിരിക്കുമെന്ന് എടുത്തുപറയണം. അതുകൊണ്ട് തന്നെ അവർക്ക് സ്വന്തമായ തീരുമാനങ്ങൾ എടുക്കുവാനും ഏതെങ്കിലും ഒരു കാര്യത്തിൽ പെട്ടെന്ന് ഒരു സ്വയംപ്രാപ്തി നേടുവാനും സാധിക്കുന്നില്ല. അമേരിക്കയിൽ അങ്ങനെയല്ല.
കുട്ടികൾ പഠിക്കുന്ന കാലം മുതൽ തന്നെ അവരുടെ ജോലികൾ ചെയ്യുന്നതിന് വേണ്ട പണം അവർ സമ്പാദിക്കണം എന്നാണ് അവരുടെ മാതാപിതാക്കൾ പറയുന്നത്. അതുകൊണ്ട് തന്നെ അവിടെയുള്ള കുട്ടികൾ ഒന്നും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മാതാപിതാക്കളോട് പണം ചോദിക്കുകയും ചെയ്യാറില്ല. ജനിക്കുന്ന ഒരു കുഞ്ഞിനെ മുതൽ ഒറ്റയ്ക്ക് കിടത്തുകയാണ് അവിടെ മാതാപിതാക്കൾ ചെയ്യുക. കുട്ടികളെ സ്വയം പ്രാപ്തരാക്കി തുടങ്ങുന്നതിനാണ് ഇത്. എന്നാൽ നമ്മുടെ നാട്ടിലൊന്നും അങ്ങനെയല്ല. ഒരു എട്ടു വയസ്സുവരെ ഓരോ കുട്ടിയും അവരുടെ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഉറങ്ങാറുള്ളത്. അതൊരു മോശം സ്വഭാവമല്ല. ചെറുപ്പകാലം മുതൽ തന്നെ കുട്ടികൾക്ക് ഒരു സ്വയംപ്രാപ്തി ഉണ്ടാക്കാൻ വേണ്ടിയാണ് അമേരിക്കയിലുള്ളവർ അങ്ങനെ ചെയ്യുന്നത്.