അതിരാവിലെ ഉണർന്ന് വരുമ്പോൾ ചായയ്ക്കൊപ്പം ഒരു ന്യൂസ് പേപ്പർ കൂടി കണ്ടില്ലെങ്കിൽ ചിലർക്കൊക്കെ വല്ലാതെ ബുദ്ധിമുട്ടാണ്. വാർത്തകൾ ചൂടോടെ പ്രഭാതത്തിൽ തന്നെ അറിയണമെന്ന് വാശിയുള്ള ചില ആളുകളുണ്ട്. അതിൽ പെട്ട ആളുകൾ ഒരുപക്ഷെ പത്രത്തിൽ വിശദമായി തന്നെ ശ്രദ്ധിക്കുന്നുണ്ടാകും. ആ പത്രത്തിനുള്ളിൽ എന്തൊക്കെ കാര്യങ്ങളുണ്ടെന്ന് വ്യക്തമായി അവർക്ക് മനസ്സിലാവുകയും ചെയ്യും. അത്തരത്തിലുള്ള ഒരു വ്യക്തമായ കാര്യത്തെ കുറിച്ചാണ് പറയുന്നത്. അധികമാരും ശ്രെദ്ധിക്കാത്ത ഒരു കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. പത്രത്തിൽ കാണുന്ന നാല് നിറങ്ങളുള്ള വൃത്തം അങ്ങനെയുള്ളവർ കണ്ടിട്ടുണ്ടാകും. നാല് നിറത്തിലായിരിക്കും ഈ വൃത്തം വരുന്നത്. എന്താണ് ഈ വൃത്തത്തിന്റെ അർത്ഥം. വെറുതെയോരു ഡിസൈൻ എന്ന രീതിയിലല്ല പത്രത്തിൽ ഇങ്ങനെയൊരു വൃത്തം കൊടുത്തിരിക്കുന്നത്. അങ്ങനെയല്ല അതിന് പിന്നിലും ഒരു കാരണമുണ്ട്. ഈ വൃത്തങ്ങളെ വിളിക്കുന്ന പേരാണ് രജിസ്ട്രേഷൻ മാർക്കുകൾ എന്നത്. വളരെ മികച്ച രീതിയിൽ തന്നെ എല്ലാ വാർത്തകളും കൂടിയാണ് ഈ പത്രം പ്രിന്റ് ചെയ്തിരിക്കുന്നതെന്ന് കാണിക്കുവാൻ വേണ്ടിയാണ് ഈ മാർക്കുകൾ ഇതിന്റെ അടിവശത്തായി കാണിച്ചിരിക്കുന്നത്.
സയാൻ, മജന്ത, മഞ്ഞ, കറുപ്പ് തുടങ്ങിയ നാല് നിറങ്ങളിൽ ആയിരിക്കും ഈ ഒരു വൃത്തങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നത്. പത്രങ്ങളിൽ മാത്രമല്ല പ്രിന്റിംഗ് നടക്കുന്ന ചില പായ്ക്കറ്റുകളിലും ഈ നിറങ്ങൾ തന്നെ നമുക്ക് കാണുവാൻ സാധിക്കും. കൂടുതൽ ആളുകൾക്കും ഒരുപക്ഷേ ഈ ഒരു വിവരത്തെ പറ്റി വിശദമായി അറിയില്ല എന്നതാണ് സത്യം. ഇതുപോലെ പല കാര്യങ്ങളിലും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്.
ഉദാഹരണമായി നമ്മൾ ഒരു തുണിക്കടയിൽ നിന്നും പുതിയ ഷർട്ടോ ജീൻസൊ ഒക്കെ വാങ്ങുകയാണെങ്കിൽ കുറച്ച് ചെറിയ തുണി നമ്മൾ കാണാറുണ്ട്. ഒരുപക്ഷേ ആ ഷർട്ടിന്റെ പ്രിന്റ് ഉള്ളതായിരിക്കുമത്. അത് എന്തിനാണെന്ന് വിചാരിക്കാറുണ്ട്. സത്യത്തിൽ അതൊരു പാച്ച് ടെസ്റ്റിനു വേണ്ടി വെച്ചിരിക്കുന്നതാണ്. നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ആ വസ്ത്രത്തിൽ നിന്നും ലഭിക്കുന്നുണ്ടോന്ന് അറിയാൻ.
അതായത് അതിന്റെ നിറം പോവുകയോ മറ്റോ ചെയ്യുന്നുണ്ടോന്ന് നമുക്ക് നേരത്തെ തന്നെ ഒന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ടിയാണ് അത്തരം കുറച്ചു തുണികൾ വെച്ചിരിക്കുന്നത്. ഇതുപോലെ പല കാര്യങ്ങളിലും നമുക്ക് അറിയാത്ത ഒരുപാട് സംഭവങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.