ചിലർക്ക് വാഹനങ്ങളോട് വല്ലാത്തൊരു ഇഷ്ടമാണ്. വാഹനവിപണിയിൽ പലതരത്തിലുള്ള വാഹനങ്ങളും എത്താറുണ്ട്. എന്നാൽ നമുക്ക് അഭിമാനമായിട്ടുള്ള വാഹനങ്ങളെതൊക്കെയാണ്. നമ്മുടെ ഇന്ത്യയിൽ തന്നെ ഡിസൈൻ ചെയ്തിട്ടുള്ള മനോഹരമായ ചില വാഹനങ്ങൾ. വിദേശ വിപണിയിലെ വമ്പൻമാർക്ക് തകർക്കാൻ പറ്റാത്ത ചില വാഹനങ്ങൾ. അത്തരത്തിലുള്ള ചില വാഹനങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മുടെ ഇന്ത്യയുടെ സ്വന്തം വാഹനങ്ങളെക്കുറിച്ച്.
അതിൽ ആദ്യം പറയുന്നത് റിവേ ഐ എന്ന വാഹനമാണ്. ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് കാറുകളിൽ ഒന്നാണ് റിവേ ഐ. ഇലക്ട്രിക് കാർ ഇന്ത്യയിൽ നിർമ്മിക്കുകയും പ്രാദേശികമായി 26 ആഗോള വിപണികളിൽ വിൽക്കുകയും ചെയ്തിട്ടുണ്ട്. മഹീന്ദ്ര ഏറ്റെടുക്കുന്നതിനു മുൻപ് ബാംഗ്ലൂർ ആസ്ഥാനമായ ഒരു കമ്പനിയുടെ മുൻനിര മോഡലായിരുന്നു റിവേ ഐ എന്ന വാഹനം.
അടുത്തത് ഡിസി അവന്തി എന്ന വാഹനമാണ് ഇത്. കാഴ്ചയിൽ അത്ര മികച്ചതായിരുന്നില്ല. അതുകൊണ്ടുതന്നെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചുവെങ്കിലും ഇന്ത്യയിലെ ആദ്യത്തെ സ്വദേശി സ്പോർട്സ് കാറായിരുന്നു ഇത്. സാധാരണക്കാർക്ക് താങ്ങാവുന്ന ഒരു സ്പോർട്സ് കാർ നിർമ്മിക്കാനുള്ള ഡിസിയുടെ ഒരു മികച്ച സംരംഭമായി തന്നെ വേണമെങ്കിൽ ഇതിനെ പറയാവുന്നതാണ്. എന്നാൽ ഇത് പരാജയപ്പെട്ട പോവുകയായിരുന്നു ചെയ്തത്..
ഒരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലാണ് ഹിന്ദുസ്ഥാൻ അംബാസഡർ എന്ന വാഹനം. ഒരുപക്ഷേ ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച വാഹനങ്ങളിലോന്ന് തന്നെ ആയിരിക്കാം. തുടക്കത്തിൽ ഓക്സ്ഫോർഡ് മോറിസണെ അടിസ്ഥാനമാക്കി രാജ്യത്ത് ആദ്യമായി നിർമ്മിച്ച കാറുകളിൽ ഒന്നായിരുന്നു അംബാസിഡർ. 1958-ലാണ് അംബാസഡർ ആദ്യമായി അവതരിക്കപ്പെടുന്നത്. ജനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ച ഒരു വാഹനം ഇതുപോലെയൊന്ന് വേറെ ഉണ്ടാവില്ല.
അടുത്തതായി പറയുന്നത് ടാറ്റ ഇണ്ടിക്കോയാണ്. ഇന്ത്യക്ക് അഭിമാനമായി പറയാൻ സാധിക്കുന്ന ഒരു വാഹനം തന്നെയാണ് ടാറ്റാ ഇൻഡിക്കോ. മികച്ച പ്രകടനം തന്നെയാണ് വാഹനം കാഴ്ചവയ്ക്കുന്നത്. വലിയ സ്വീകാര്യതയും വാഹനത്തിന് ലഭിക്കാറുണ്ട്.
അടുത്തതായി പറയുന്നത് മഹീന്ദ്ര സ്കോർപിയോയാണ്.. ഇന്ത്യയുടെ അഭിമാനമായ മറ്റൊരു വാഹനമാണ് മഹീന്ദ്ര സ്കോർപിയോ. മഹീന്ദ്ര സ്കോർപിയോക്ക് വിപണിയിൽ ലഭിക്കുന്നത് വലിയ സ്വീകാര്യതയാണ്.
അവസാനമായി പറയേണ്ടത് ടാറ്റ നാനൊയെപ്പറ്റിയാണ്. ടാറ്റ നാനോ മാത്രമാണ് വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കാതെ പോയത്.