മാസ്സ് കാര്യങ്ങൾ കണ്ടുപിടിക്കുന്നതിൽ ഇന്ത്യക്കാർ കഴിഞ്ഞേയുള്ളൂ മറ്റു രാജ്യക്കാരെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. അത്രത്തോളം രസകരമായ കണ്ടുപിടിത്തങ്ങളാണ് ഇന്ത്യക്കാർ നടത്താറുള്ളത്. അത്തരത്തിലുള്ള ചില രസകരമായ കണ്ടുപിടുത്തങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഒരു കാറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് അതിന്റെ ഹെഡ് ലൈറ്റ് എന്നുപറയുന്നത്. ഹെഡ് ലൈറ്റ് പോവുകയാണെങ്കിൽ അത് പലതരത്തിലുള്ള അപകടങ്ങൾക്ക് കാരണമായി മാറാറുണ്ട്. നമ്മുടെ വാഹനത്തിന്റെ ഹെഡ്ലൈറ്റ് കേടായി പോവുകയാണെങ്കിൽ നമ്മൾ എന്തായിരിക്കും ചെയ്യുക.? തീർച്ചയായും നമ്മുടെ ഏറ്റവും അടുത്തുള്ള ഒരു വർക്ക് ഷോപ്പിൽ കൊണ്ടുപോയി നന്നാക്കി എടുക്കുകയാകും ചെയ്യുക. എന്നാൽ ഇനി പെട്ടെന്ന് ഹെഡ് ലൈറ്റ് പോവുകയാണെങ്കിൽ നന്നാക്കാൻ ഒന്നും നിൽക്കണ്ട. വീട്ടിൽ ടോർച്ചുണ്ടെങ്കിൽ അത് ഹെഡ്ലൈറ്റ് ഭാഗത്തേക്ക് വെച്ചാൽ മതി. അതിനുശേഷം വണ്ടി ഓടുമ്പോൾ അത് ഓണാക്കി വെച്ചാൽ മതി. ഒരു മഹാൻ ചെയ്തത് കാഴ്ച നമുക്ക് കാണാൻ സാധിക്കും. കാറിന്റെ ഹെഡ്ലൈറ്റ് പൂർണമായും പോയിരിക്കുകയാണ്. അത് ശരിയാക്കാനുള്ള സമയം ഈ മനുഷ്യനെ കിട്ടിയില്ലന്ന് തോന്നുന്നു. അതുകൊണ്ട് രണ്ട് ടോർച്ച് വെച്ച് ആ ഭാഗം അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്.
വലിയ വല ഒന്നും ഇല്ലാതെ നമുക്ക് മീൻ പിടിക്കാൻ സാധിക്കില്ലന്നായിരിക്കും ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്. എന്നാൽ ഇവിടെ ഒരു വ്യക്തി കുത്തിയൊഴുകുന്ന പുഴയിൽ വെറുതെ കുട നീട്ടിവെച്ച് മീൻ പിടിക്കുന്നത് കാണാം. അല്ലെങ്കിലും നമ്മുടെ ഇന്ത്യക്കാർ പോളിയാണെന്ന് പറയേണ്ടിയിരിക്കുന്നു.
കുട്ടികളെ സംബന്ധിച്ചെടുത്തോളം സ്വിമ്മിംഗ് പൂളിൽ കുളിക്കുകയെന്ന് പറയുന്നത് വലിയ ഇഷ്ടമുള്ള കാര്യം തന്നെ ആയിരിക്കും. എന്നാൽ എല്ലാവർക്കും അതിനുള്ള മാർഗ്ഗം ഉണ്ടാവുകയും ചെയ്യില്ല. ആ സാഹചര്യത്തിൽ നമ്മൾ എന്താണ് ചെയ്യുക.? ആഗ്രഹം ഉള്ളിലൊതുക്കി ഇരിക്കുന്ന കാലഘട്ടം ഒക്കെ കഴിഞ്ഞു. അപ്പോൾ നമ്മൾ ഉള്ളതുകൊണ്ട് ഓണംപോലെ എന്താണെന്ന് വെച്ചാൽ ചെയ്യുക. ഇവിടെ ട്രാക്ടറിന്റെ ഉപയോഗശൂന്യമായ ടയർ ഉപയോഗിച്ച് ഒരു കുട്ടി സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയിരിക്കുന്ന വളരെ മനോഹരമായ ഒരു കാഴ്ചയാണ് കാണുക.
ഗ്യാസ് തീർന്നാൽ ഉടനെ തന്നെ പോയി വാങ്ങുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ പെട്ടെന്ന് ഭക്ഷണം ഉണ്ടാക്കാണെങ്കിൽ എന്ത് ചെയ്യും.? ഗ്യാസ് തീരുമ്പോൾ ഇനിയൊരു ചപ്പാത്തി ഉണ്ടാക്കണമെന്ന് ഉണ്ടെങ്കിൽ പെട്ടെന്ന് ഇസ്തിരിപ്പെട്ടി ഒന്ന് ഓണാക്കുക. അതിനുശേഷം അതിന്റെ മുകളിൽ ചപ്പാത്തി നന്നായി ചുട്ടെടുക്കുക. അങ്ങനെ ചെയ്യുന്ന വ്യക്തിയെ നമുക്ക് ഇവിടെ കാണാൻ സാധിക്കും.