ഉറക്കത്തിൽ സ്വപ്നങ്ങൾ കാണാത്തവരായി ആരും ഉണ്ടായിരിക്കില്ല. എന്നാൽ ഈ സ്വപ്നങ്ങളിൽ ചിലതെങ്കിലും നമ്മൾ പിന്നീട് ഓർക്കാൻ മറന്നു പോകാറുണ്ട്. ഉറക്കത്തിൽ കണ്ട സ്വപ്നം എന്താണ് എന്നത് നമുക്ക് ഓർമ്മയില്ലാതെ വരുന്ന ഒരു സാഹചര്യം വളരെ പതിവാണ്. എന്തു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് ഇപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അതിനു പിന്നിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കില്ലേ.? അതൊരു പ്രത്യേകമായ അവസ്ഥയാണ്. കൂടുതൽ ആളുകളും പറയുന്നത് ദേജാവ എന്നാണ് ഈ അവസ്ഥയുടെ പേര്. അതായത് നമ്മൾ മുൻജന്മ കാഴ്ചകൾ ഈ ജന്മത്തിൽ കാണുന്നുവെന്നാണ് അതിനർത്ഥം. ചില സ്വപ്നങ്ങൾ നമുക്ക് മനസ്സിലാവാത്ത രീതിയിൽ ആയിരിക്കും. അല്ലെങ്കിൽ അത് മുറിഞ്ഞു മുറിഞ്ഞുള്ള സ്വപ്നങ്ങൾ ആയിരിക്കും. പതിവായി നമ്മൾ കാണുന്ന സ്വപ്നങ്ങൾ ആയിരിക്കും. ഇതൊക്കെ ഒരു പക്ഷേ ഒരു കാലത്ത് നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതായിരിക്കാം. അല്ലെന്ന് നമുക്ക് പറയാൻ സാധിക്കില്ല.
അത്തരത്തിലുള്ള കാര്യങ്ങളൊക്കെ നാം മനസ്സിലാക്കുക തന്നെ വേണം. ഉറക്കത്തിൽ ആണെങ്കിലും ഉറങ്ങാതെ ഇരിക്കുമ്പോളാണെങ്കിലും നമ്മുടെ മനസ്സിലേക്ക് ചില കാര്യങ്ങൾ ഓർമ്മ വരികയും പെട്ടെന്ന് തന്നെ നമ്മൾ അത് മറന്നു പോവുകയും ചെയ്യും. അത് മറ്റൊരാളോട് പങ്കുവെക്കാൻ നമുക്ക് സാധിക്കാൻ കഴിയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.? ദേജാവൂ തന്നെയാണ് അതിന് കാരണം. എപ്പോഴോ ഒരിക്കൽ നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങൾ ആയിരിക്കും. ഈ ജന്മത്തിൽ ആയിരിക്കില്ല. കഴിഞ്ഞ ജന്മങ്ങളിൽ ആയിരിക്കും.
അത്തരം കാര്യങ്ങൾ നമ്മുടെ തലച്ചോറിലേക്ക് ഇരച്ചുകയറുന്നതാണ്. എന്നാൽ പെട്ടെന്ന് തന്നെ അത് മറന്നു പോവുകയും ചെയ്യും. അതിനർത്ഥം നമ്മുടെ തലച്ചോറ് പ്രവർത്തന സജ്ജമാണ് എന്നാണ്. ചില പഴയ ഓർമ്മകളെ തിരികെയെടുക്കുവാൻ ശ്രമിക്കുകയാണ് തലച്ചോർ. പക്ഷേ അത് സംഭവിക്കുന്നില്ല. ചില സമയത്ത് ഇത്തരം ഓർമ്മകൾ കാരണം ചിലർക്ക് തലവേദന പോലും അനുഭവപ്പെടാറുണ്ട്. അതിന് കാരണം ഈ തരംഗങ്ങൾ തലയിലൂടെ സഞ്ചരിക്കുന്നതാണ്. ഉറക്കത്തിൽ പലപ്പോഴും നമുക്ക് അസ്വസ്ഥത ഉണ്ടാവുകയും ശബ്ദം എടുക്കാൻ സാധിക്കാത്ത അവസ്ഥ വരികയുമോക്കെ ചെയ്യാറുണ്ട്. അതുപോലെ ഉള്ള സംഭവങ്ങൾ നമ്മുടെ ഓർമയിലേക്ക് വരുമ്പോൾ നമ്മുടെ ശരീരം അതുമായി പ്രതികരിക്കുന്നതാണ്. ഒരുപക്ഷേ നമുക്ക് അടുത്തുകിടക്കുന്ന ആളെ വിളിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്. തലച്ചോറിലെ ഈ തരംഗങ്ങൾ തന്നെയാണ് കാരണം.