ഒരു വിമാനത്തിന്റെ ലാൻഡിങ് എന്നു പറയുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വിമാനം റൺവേയിൽ ഇറക്കുകയെന്നു പറയുന്നത് ഒരു പൈലറ്റിനെ സംബന്ധിച്ചിടത്തോളം വളരെയധികം ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണ്. അടുത്തകാലത്ത് നമ്മളേറ്റവും കൂടുതൽ കേട്ടിട്ടുള്ളത് വിമാനങ്ങൾക്ക് സംഭവിച്ചിട്ടുള്ള അപകടത്തെക്കുറിച്ചും മറ്റുമാണ്. കോഴിക്കോട് നടന്ന അപകടവും സമാനമായിരുന്നു. വിമാനം ഇറക്കുവാനുള്ള റൺവേ വളരെ കുറവായിരുന്നുവെന്നും അതു വഴിയാണ് അപകടം സംഭവിച്ചത് എന്നുമായിരുന്നു പൈലറ്റുമാർ വാദിച്ചിരുന്നത് പോലും.
ഇവിടെ ഒരു വാഹനം നടുറോഡിൽ ഇറക്കിയ കഥയാണ് അറിയാൻ സാധിക്കുന്നത്. ഒരു വിമാനം അങ്ങനെ നടുറോഡിൽ ലാൻഡ് ചെയ്യാൻ സാധിക്കുമോന്ന് ചോദിക്കുകയാണെങ്കിൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ അങ്ങനെ ചെയ്യാൻ സാധിക്കും. അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിൽ ആയിരുന്നു ഈ വിമാനവും നടുറോഡിൽ തന്നെ ലാൻഡ് ചെയ്യുവാൻ തീരുമാനിച്ചിരുന്നത്. ഈ വിമാനം താഴെക്കിറക്കുന്നത് കണ്ടപ്പോൾ തന്നെ റോഡിലുണ്ടായിരുന്ന വാഹനങ്ങൾ എല്ലാം നല്ല രീതിയിൽ അകലമിട്ട് മാറി നിന്നിരുന്നു. എന്നാൽ ആ റോഡിൽ ഉണ്ടായിരുന്നവർ എല്ലാം തന്നെ ഒരു നിമിഷം ഭയന്നു പോയിരുന്നു.
എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഓർത്തു. വിമാനം ലാൻഡ് ചെയ്തതിനുശേഷമാണ് മനസ്സിലാകുന്നത് വിമാനത്തിന്റെ എഞ്ചിന് കാര്യമായ തകരാറുകൾ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പെട്ടെന്ന് റോഡിലേക്ക് ലാൻഡ് ചെയ്തത് എന്ന്. എയർപോർട്ട് വരെ എത്തിയിരുന്നില്ല വിമാനം. റൺവേ കണ്ടപ്പോൾ വിമാനം ലാൻഡ് ചെയ്തതാണ് എന്നും പിന്നീട് മനസ്സിലായിരുന്നു. ഏതായാലും അത് പൈലറ്റിന്റെ സമയോചിതമായ മികച്ച ഒരു തീരുമാനം ആയിരുന്നു.
അതുകൊണ്ട് തന്നെയാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തുവാൻ പൈലറ്റിന് സാധിച്ചിരുന്നതെന്ന് പറയുന്നതാണ് സത്യം. ചില സാഹചര്യങ്ങളിൽ പൈലറ്റുമാർ അവരുടെ അവസരോചിതമായി തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യാറുണ്ട്. ഇല്ലായിരുന്നെങ്കിൽ ആ വാഹനത്തിൽ ഉള്ള ആളുകൾ ജീവനെ അത് ബാധിക്കുമെന്ന് അറിയാം. അതുകൊണ്ടാണ് റോഡിലേക്ക് പെട്ടെന്ന് പൈലറ്റ് വിമാനം ലാൻഡ് ചെയ്യാൻ നോക്കിയത്.
വിമാനത്തിന് എഞ്ചിൻ തകരാർ ഉള്ളതുകൊണ്ട് തന്നെ കൂടുതൽ ദൂരം പറക്കുവാൻ വിമാനത്തിൽ സാധ്യമാവില്ല. വലിയൊരു അപകടത്തിൽ മാത്രമേ അത് അവസാനിക്കുകയുള്ളൂ. അത്തരം ഒരു അപകടം സൃഷ്ടിക്കുന്നതിലും നല്ലതാണ് റോഡിൽ ഇരിക്കുന്നത് എന്ന് പൈലറ്റിന് തോന്നിയിട്ടുണ്ടാകും. അതുകൊണ്ടാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്. ഒരുപാട് ആളുകളുടെ ജീവൻ രക്ഷപ്പെടാനുള്ള കാരണമായി.