കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ നേടണോ ? ഈ കാര്യങ്ങൾ ചെയ്താൽ മതി.

നമ്മൾ എല്ലാവരും നല്ല രീതിയിൽ ജീവിക്കണമെന്നും നല്ല രീതിയിൽ സമ്പാദിക്കണമെന്നും ആഗ്രഹിക്കുന്നവർ ആയിരിക്കും. എന്നാൽ പലപ്പോഴും അതിന് തടസ്സം നിൽക്കുന്ന ചില കാര്യങ്ങൾ ഉണ്ടായിരിക്കും. എന്താണ് അതിനു തടസ്സം നിൽക്കുന്ന ആ പ്രശ്നങ്ങൾ. അതിൽ ഒന്നാമത്തേത് നമ്മുടെ സമ്പാദ്യശീലം തന്നെയായിരിക്കും. നല്ല ശമ്പളത്തിൽ ഒരു ജോലി കിട്ടുകയാണെങ്കിൽ ആ ജോലിയിലേക്ക് ചുരുങ്ങി പോകുന്നവരാണ് കൂടുതൽ ആളുകളും. ആ ജോലി മാത്രം മതി മുന്നോട്ടു ജീവിക്കാനെന്ന് പ്രതീക്ഷിക്കുന്നവർ ആണ്.

Smart Trick
Smart Trick

തീർച്ചയായും അത് തെറ്റായ ഒരു ധാരണയാണ്. ആ ജോലി പോയാലും നമുക്ക് ജീവിക്കണം. അതിനുവേണ്ടി നമ്മളെന്താണ് ചെയ്യേണ്ടത്.? അത്തരം കാര്യങ്ങളെപ്പറ്റി കൂടുതൽ ആളുകളും ചിന്തിക്കാറില്ല എന്നുമാത്രം. വളരെ കുറഞ്ഞ ശമ്പളത്തിൽ ഒരു ജോലിയും, അതോടൊപ്പം തന്നെ ഓരോ മാസവും നമ്മുടെ ഗുണങ്ങൾ വർദ്ധിപ്പിക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യും എന്ന് ഒരു കമ്പനി നമുക്ക് വാഗ്ദാനം ചെയ്തു, അതോടൊപ്പം ഒരു ലക്ഷം രൂപ ശമ്പളത്തിൽ ഒരു ജോലിയും ഇങ്ങനെ ഒരു ഓപ്ഷൻ വെക്കുകയാണെങ്കിൽ കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത് രണ്ടാമത്തെതുതന്നെയായിരിക്കും.

പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം നേടുന്ന ഒരു വ്യക്തി ജീവിതം പൂർണ്ണമായും ഭദ്രമായിരുന്നു വിശ്വസിക്കുന്ന ഒരാൾ ആയിരിക്കും. തീർത്തും തെറ്റായ ധാരണയാണ് അത്. കാരണം നമുക്ക് ഒരു വിഷയത്തെക്കുറിച്ച് കൂടുതൽ പഠിക്കുവാനുള്ള ഒരു സാഹചര്യം ഉണ്ടെങ്കിൽ തീർച്ചയായും നമുക്ക് ഈ ഒരു ലക്ഷം രൂപ മൂന്നുമാസംകൊണ്ട് സമ്പാദിക്കാവുന്നതേയുള്ളൂ. നമ്മുടെ കഴിവുകളിൽ നമുക്ക് വിശ്വാസമുണ്ടെങ്കിൽ അത് കൂടുതലായും നമ്മുടെ കഴിവ് ഉയർത്താനുള്ള സാഹചര്യം ഉണ്ടെങ്കിൽ അതാണ് നമ്മൾ തിരഞ്ഞെടുക്കേണ്ടത്. കാരണം നമ്മൾ പലരും വിശ്വസിക്കുന്ന ഒരുകാര്യമെന്നത് കുറച്ച് നല്ല ശമ്പളം കിട്ടിയാൽ ജീവിതം ഭദ്രമായെന്നാണ്. അങ്ങനെയല്ല നമ്മൾ കാലത്തിനൊപ്പം ചലിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്.

മാറിവരുന്ന പുതിയ കാര്യങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുവാൻ തീർച്ചയായും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഒരു ലക്ഷം രൂപ സമ്പാദ്യം വാങ്ങി നമ്മൾ ജോലി ചെയ്യാൻ തുടർന്നാൽ നമ്മളെന്നും ആ ഒരു ലക്ഷം രൂപയിൽ തന്നെ വീണ് കിടക്കുകയായിരിക്കും. ഒരിക്കലും നമ്മൾ അവിടെ നിന്നും ഉയരില്ല. ഉയരാനുള്ള ഒരു സാഹചര്യം നമുക്ക് വരികയുമില്ല.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.