അടുത്തിടെ, വിചിത്രമായ ഒരു സംഭവം വാർത്തകളില് ഇടം പിടിക്കുകയുണ്ടായി. ഇത് എല്ലാവരേയും അമ്പരപ്പിച്ചു. ഒരു വധു അവളുടെ വിവാഹദിനത്തിൽ തന്നെ ഒരു കുഞ്ഞിന് ജന്മം നൽകി. ഇതേത്തുടർന്ന് വിവാഹം മുടങ്ങുകയും ദമ്പതികൾക്ക് ഏറെ കഷ്ടപ്പെടേണ്ടി വരികയും ചെയ്തു. അതിഥികൾക്കും മടങ്ങേണ്ടി വന്നു. വിവാഹത്തിനു മുന്നേ വധു ഗർഭിണിയായിരുന്നു. ഡെലിവറി തീയതി 1 മാസത്തിന് ശേഷമായിരുന്നു. എന്നാൽ യുവതി മാസം തികയാതെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
സ്കോട്ട്ലൻഡിലെ സ്റ്റെർലിംഗ്ഷെയറിലാണ് സംഭവം. ഹെയർഡ്രെസർമാരായ റെബേക്ക മക്മില്ലന്റെയും നിക്ക് ചീത്തത്തിന്റെയും വിവാഹത്തിന് ഗാർട്ട്മോർ വില്ലേജ് ഹാളിൽ 200 അതിഥികൾ ഒത്തുകൂടേണ്ടതായിരുന്നു. എന്നാൽ വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് റെബേക്കയ്ക്ക് പ്രസവവേദന തുടങ്ങി. 32 കാരിയായ റെബേക്ക പറഞ്ഞു എല്ലാ വധുവും വിവാഹദിനം അവർക്ക് അവിസ്മരണീയമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ മകൻ റോറി ചീതം ഈ ദിവസം ഞങ്ങൾക്ക് അവിസ്മരണീയമാക്കി. ഞങ്ങൾക്ക് വിവാഹം കഴിക്കാൻ കഴിഞ്ഞില്ല പക്ഷേ ഞങ്ങൾക്ക് വളരെ സുന്ദരനായ ഒരു മകനെ ലഭിച്ചു.
2021 ജൂലൈയിൽ 36 കാരനായ നിക്കുമായി റെബേക്ക വിവാഹനിശ്ചയം നടത്തി. ഓൺലൈനിൽ കണ്ടുമുട്ടിയതിന് ശേഷം 5 വർഷത്തോളം ഒരുമിച്ചുള്ള താമസത്തിന് ശേഷമാണ് ഇരുവരും ഈ തീരുമാനമെടുത്തത്. താൻ ഗർഭിണിയാണെന്നും ജൂൺ 20 ന് കുഞ്ഞ് ജനിക്കുമെന്നും റബേക്ക അറിഞ്ഞശേഷം മെയ് 21നായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. ഇതിനായി അവര് സമ്പൂർണ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. റെബേക്ക പറഞ്ഞു വിവാഹ തീയതി നീട്ടാൻ ഞങ്ങൾ ആഗ്രഹിച്ചു എന്നാൽ കൊറോണക്ക് ശേഷം ജീവിതം വളരെ ചെറുതും പ്രവചനാതീതവുമാണെന്ന് ഞങ്ങൾ മനസ്സിലാക്കി. അതുകൊണ്ട് എത്രയും വേഗം വിവാഹം കഴിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. കുട്ടി മാസം തികയാതെ ജനിക്കുമെന്ന് തനിക്ക് മുന്നേ തോന്നിത്തുടങ്ങിയെന്ന് റെബേക്ക പറഞ്ഞു.
വിവാഹ ദിവസം രാവിലെ റബേക്ക ഉണർന്നപ്പോൾ പ്രസവവേദന അനുഭവപ്പെട്ടിരുന്നു. അതിനുശേഷം അവൾ ആശുപത്രിയിലേക്ക് പോയി. ഇതിനിടെ മറ്റ് കുടുംബാംഗങ്ങൾ വിവാഹം മുടങ്ങിയ വിവരം അതിഥികളെയും മറ്റുള്ളവരെയും അറിയിച്ചു. പിന്നീട് റബേക്ക ഒരു ആൺകുഞ്ഞിന് ജന്മം നൽകി. റോറി ഇയാൻ വില്യം ചീതം എന്നാണ് അവന്റെ പേര്.
വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് റദ്ദാക്കിയതിനാൽ ഏകദേശം 12 ലക്ഷം രൂപ നഷ്ടം വന്നു. എന്തായാലും വരും നാളുകളിൽ വിവാഹിതരാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. റെബേക്ക പറഞ്ഞു ഞങ്ങൾക്ക് കുറച്ച് പണം നഷ്ടപ്പെട്ടു പക്ഷേ ഒരു മകന്റെ ജനനത്തിന്റെ സന്തോഷം വിലമതിക്കാനാവാത്തതാണ്.