മറ്റൊരു വ്യക്തിയുടെ അധ്വാനത്തിന്റെ ഫലം കൈപ്പറ്റുകയെന്നു പറയുന്നത് വളരെ മോശമായ ഒരു കാര്യമാണ്. പല കാര്യങ്ങളിലും നമ്മൾ ഇത്തരത്തിലുള്ള സംഭവങ്ങൾ കാണാറുണ്ട്. പലകാര്യങ്ങളെക്കുറിച്ചും ചിലർ അനുകരിക്കുന്നത് കാണാറുണ്ട്. ഒരാൾ എത്രത്തോളം മറ്റൊരു കാര്യത്തിൽ അനുകരണം നടത്തിയാലും ആ അനുകരണത്തിൽ എപ്പോഴെങ്കിലുമൊക്കെ എന്തെങ്കിലും ഒരു തെറ്റ് വരുന്നത് സ്വാഭാവികമാണ്. അതായത് ഒരാളെപ്പോലെ ഒരാൾ മാത്രമേയുള്ളൂ എന്നതാണ് അതിന്റെ അർത്ഥം. അത്തരത്തിൽ ഇവിടെ ചില വസ്തുക്കളുടെ അപരന്മാരെയാണ് കാണാൻ സാധിക്കുന്നത്. ഒറ്റനോട്ടത്തിൽ അപരന്മാരാണെന്ന് പോലും തോന്നാത്ത രീതിയിലാണ് ഇതുള്ളതെന്നതാണ് സത്യം.
ഇന്ന് മാർക്കറ്റിൽ വളരെയധികം ജനപ്രീതി നേടുന്ന ഒരു ബിസ്കറ്റ് ആണ് ഓറിയോ ബിസ്കറ്റ്. കുട്ടികളുടെ പ്രിയപ്പെട്ട ബിസ്കറ്റ് ആണ് ഓറിയോയെന്ന് പറയുന്നത്. എന്നാൽ ഇവിടെ ഓറിയോയുടെ ഒരു അപരനെ ആണ് കാണാൻ സാധിക്കുന്നത്. സ്പെല്ലിങ്ങിൽ മാത്രം മാറ്റം വരുത്തിയാണ് ഓറിയോയുടെ അപരൻ വിപണിയിലെത്തിയിരിക്കുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ ബിസ്ക്കറ്റിന്റെ ആരാധകരാണെന്ന് മനസ്സിലാക്കി തന്നെയാണ് ഈ ഒരു അപരൻ വിപണിയിലെത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇതിലും രസകരമായ കാര്യമെന്നത് ഓറിയോ ബിസ്കറ്റ് മറ്റൊരു ബിസ്ക്കറ്റിന്റെ അപരൻ ആയിരുന്നു എന്നതാണ്. പണ്ട് കാലങ്ങളിൽ നിലനിന്നിരുന്ന മറ്റൊരു ബിസ്ക്കറ്റ് അതെ രീതിയിൽ കോപ്പി ചെയ്തു കൊണ്ടാണ് ഓറിയോ ബിസ്കറ്റ് ഇന്ന് ഇത്രത്തോളം ജനപ്രിയമായി നിൽക്കുന്നതെന്നത് ഒരുപക്ഷേ പലരെയും ഞെട്ടിക്കുന്നോരു വാർത്ത തന്നെയായിരിക്കും.
പണ്ട് ബ്രഡ്ഡും ജാമും ഒക്കെ ആയിരുന്നു പതിവെങ്കിൽ ഇപ്പോൾ ബ്രെഡിനൊപ്പം ന്യൂട്ടല്ലയാണ് പതിവായി വന്നിരിക്കുന്നത്. നിരവധി ആരാധകരാണ് ന്യൂട്ടല്ലയ്ക്ക് ഉള്ളത്. ഇതിനൊരു അപരൻ ഉണ്ടെന്ന് പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാൻ സാധിക്കും.? വെറുതെ പറയുന്നതല്ല ഞാൻ ഇവിടെയോരു അപരനെ ഇവിടെ നമുക്ക് കാണാൻ സാധിക്കും. ആദ്യം പറഞ്ഞതുപോലെ തന്നെ എഴുതുന്ന സ്പെല്ലിങ് മാത്രമാണ് ഇവിടെയും ഒരു വ്യത്യാസം വന്നിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഇത് ന്യൂട്ടല്ല തന്നെയാണെന്ന് തോന്നും. ബ്യൂട്ടെല്ലയെന്നാണ് ഈ ഒരു വ്യത്യാസം. ഇത് മാത്രമാണ് ഇതിന് കാണാൻ സാധിക്കുന്നത്. ഇത്തരത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തി പല സാധനങ്ങളും വിപണിയിലെത്തുന്നുണ്ട്.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.