ഈ ലോകത്തിൽ നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. നമുക്ക് അറിയാവുന്ന കാര്യങ്ങൾ വളരെ കുറച്ച് ആണെന്നും,അറിയാത്ത കാര്യങ്ങളാണ് കൂടുതലെന്നും പണ്ട് കാലത്ത് ഏതോ ഒരു മഹാൻ പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.
മൊബൈൽ ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടം മുതൽ തന്നെ ഏറ്റവും കൂടുതൽ ആളുകളും കേൾക്കുന്ന ഒരു കമ്പനിയാണ് നോക്കിയയുടെ പേര്. ഒരുപക്ഷേ പലരുടെയും നൊസ്റ്റാൾജിയയിൽ നിറഞ്ഞുനിൽക്കുന്ന ഒരു കമ്പനിയും നോക്കിയ തന്നെയായിരിക്കും. പലരും ആദ്യമായി ഒരു ഫോൺ ഉപയോഗിച്ച് തുടങ്ങുന്നത് നോക്കിയയുടെ ആവണം. അതുപോലെ വന്ന ഒരു കമ്പനിയായിരുന്നു മൈക്രോമാക്സ്. വലിയതോതിൽ തന്നെ സ്മാർട്ട്ഫോണുകൾക്ക് ഇടയിൽ ഒരു തരംഗം തീർക്കുവാൻ മൈക്രോമാക്സിന് സാധിച്ചിരുന്നു. ചെറിയ വിലയിൽ കൂടുതൽ ആളുകൾക്ക് മികച്ച ഒരു ഫോൺ നൽകുകയെന്ന ലക്ഷ്യമായിരുന്നു മൈക്രോമാക്സിന് ഉണ്ടായിരുന്നത്. ആ ലക്ഷ്യം നടപ്പാക്കുവാൻ മൈക്രോമാക്സിന് സാധിക്കുകയും ചെയ്തു. എന്നാൽ വിപണിയിൽ നിന്നും വളരെ പെട്ടെന്നാണ് മൈക്രോമാക്സ് പൂർണ്ണമായും പിന്തള്ളപ്പെട്ടതിന്റെ കാരണം എന്തായിരുന്നു.? ഇത്രത്തോളം സ്വീകാര്യതയുള്ള ഒരു ബ്രാൻഡ് വെറുതെ വിപണിയിൽ നിന്നും പിന്തള്ളപ്പെട്ടതിന് ഒരു മികച്ച ഉത്തരമുണ്ട്. മൈക്രോമാക്സ് ഫോർജി ആയില്ലന്നത് തന്നെ.
ജിയോ വിപ്ലവം വലിയ രീതിയിൽ തുടങ്ങിയ ആ സമയത്ത് ആളുകൾ കൂടുതലായും തിരഞ്ഞത് ഫോർജി ഫോണിന് വേണ്ടിയായിരുന്നു. ഈ ഒരു തീരുമാനം വന്നപ്പോൾ തന്നെ മറ്റുചില ബ്രാൻഡുകൾ ഇതിനുവേണ്ടി സജ്ജമായിരുന്നു. എന്നാൽ മൈക്രോമാക്സ് കാലത്തിനനുസരിച്ച് മാറാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ പലരും ഫോർജി മൈക്രോമാക്സ് ഫോണുകൾ തിരക്കിയെങ്കിലും അതിനകം മറ്റു പല കമ്പനികളും വിപണിയിൽ ഇടം നേടുകയും ചെയ്തു. അതാണ് മൈക്രോമാക്സ് തകർച്ചയ്ക്ക് കാരണമായത്. ഒരുപക്ഷേ പൂർവാധികം ശക്തിയോടെ ഇനിയും ഈ രണ്ട് കമ്പനികളും തിരികെ വരുമെന്ന മാത്രമേ നമുക്ക് പ്രതീക്ഷിക്കുവാൻ സാധിക്കുകയുള്ളൂ.
നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വാട്സ്ആപ്പ് എന്ന് പറയുന്നത്. എന്നാൽ വാട്സ്ആപ്പ് കമ്പനിയിൽ ആകെ ജോലി ചെയ്യുന്നത് വെറും അൻപത് പേരാണെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും.? അൻപത് പേർ മാത്രം ജോലി ചെയ്യുന്ന ഒരു കമ്പനിയാണ് കോടികളിൽ അധികം ആളുകൾ ഉപയോഗിക്കുന്നതെന്നത് ഒരു യഥാർത്ഥ സത്യമാണ്.