ഒരു കടൽ മരുഭൂമിയായ ദുരന്തകഥ.

ഒരു നഗരം അപ്രത്യക്ഷപ്പെട്ട പോവുക എന്നൊക്കെയുള്ള വാർത്തകൾ നമ്മൾ പലപ്പോഴും കേട്ടിട്ടുള്ളതാണ്. അതുപോലെ ഒരു കടൽ വറ്റി പോവുകയെന്നു പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും.? അത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ട്. ഒരു കടൽ പൂർണ്ണമായും അപ്രത്യക്ഷപെട്ടുപോയി എന്നാണ് അറിയാൻ സാധിക്കുന്നത്. മധ്യേഷ്യയിലെ ഒരു തടാകത്തിൽ ആയിരുന്നു ഈ കടൽ ഉണ്ടായിരുന്നത്. ഖസാക്കിസ്ഥാൻറെ തെക്കുഭാഗം ഉസ്ബാക്കിസ്ഥാനിലും ആയാണ് ഈ കടൽ വ്യാപിച്ചു കിടന്നിരുന്നത്. 1534 അധികം ചെറു ദ്വീപുകളും ഇതിൽ ഉണ്ടായിരുന്നു.

Sea turned to desert
Sea turned to desert

67000 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും ഉണ്ടായിരുന്നു ഈ കടലിന്. വലിപ്പത്തിൽ ലോകത്തിന്റെ നാലാം സ്ഥാനമായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. 1960-കളിൽ സോവിയറ്റ് യൂണിയൻ തങ്ങളുടെ കർഷക ആവശ്യത്തിനു വേണ്ടിയുള്ള ജലം ഉപയോഗിച്ചിരുന്നതും ഇവിടെ നിന്നുമാണ് എന്നറിയുന്നു. 2007 ആയപ്പോൾ ഇതിന്റെ വലിപ്പം മുൻപുണ്ടായിരുന്നതിന്റെ 10% പോലും ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് ചുരുങ്ങിപ്പോയത്. ആ സമയത്തൊക്കെ ഈ പ്രദേശം മത്സ്യബന്ധനത്തിനും വളരെയധികം പേരുകേട്ടതായിരുന്നു.

ഇത് ചുരുങ്ങിച്ചുരുങ്ങി ഇവിടെ ജലത്തിലെ ലവണാംശം വർദ്ധിക്കുന്ന സാഹചര്യമാണ് കണ്ടു വന്നത്. അതോടെ മത്സ്യസമ്പത്ത് പൂർണമായി ക്ഷയിക്കുകയും ചെയ്തു. മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്ക് അവിടം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയാണ് വന്നത്. അതോടൊപ്പം ചില ധാതുക്കളും മറ്റും കാറ്റിലൂടെ കരയിലേക്ക് അടിച്ചു കയറുന്ന ഒരു അവസ്ഥ കൂടി സംജാതമായി. അതോടെ ഇത് സമീപപ്രദേശങ്ങളിലെ പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്തു.
ഇവിടെയുള്ള ജലസേചനം മരുഭൂമിയെ നല്ല രീതിയിൽ തന്നെ പരിപോഷിപ്പിച്ചുവെങ്കിലും അത് കടലിന്റെ സ്വാഭാവികതയെ പൂർണമായും നശിപ്പിക്കുകയായിരുന്നു ചെയ്തത് എന്നതാണ് സത്യം. പതിയെ പതിയെ ആറൽ കടൽ വറ്റി വരളുകയും മത്സ്യസമ്പത്ത് തകർന്നു തുടങ്ങുകയും ചെയ്തു. ഈ ഒരു സാഹചര്യം മുൻപിലേക്ക് കണ്ട് സോവിയറ്റ് യൂണിയൻ അതിനു മുൻപുതന്നെ ജലസേചനം അവസാനിപ്പിച്ചു. രാസവളങ്ങളും കീടനാശിനികളും ഒക്കെ ഉപയോഗിച്ചുകൊണ്ട് ഉപ്പുവെള്ളം പൂർണമായും മലിനമായി തുടങ്ങി. പൊതുജനങ്ങളുടെ ആരോഗ്യത്തെ പോലും മോശമായ രീതിയിൽ ഇത് ബാധിക്കാൻ തുടങ്ങിയതോടെയാണ് ഒരു ഉപകാരവും ഇല്ലാതെ മരുഭൂമി ആയി ഈയൊരു കടൽ മാറിപ്പോയത്. ഇത് ചരിത്രത്തിലെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു ഏടായി അവശേഷിക്കുകയാണ്.