പോലീസ് പിടിക്കാൻ വന്നപ്പോൾ സ്ഥലം വിട്ട കപട സന്യാസിമാർ.

പലതരത്തിലുമുള്ള കള്ളന്മാരെ നമ്മൾ കണ്ടിട്ടുണ്ടാകും. ഭക്തി ഒരു മറയാക്കി കള്ളത്തരം ചെയ്യുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ചില ആളുകളെ കുറിച്ചാണ് പറയുന്നത്. മറ്റുള്ള വസ്തുക്കൾ മോഷ്ടിക്കുന്നത് പോലെയോ മറ്റു കാര്യങ്ങളിൽ കള്ളത്തരം കാണിക്കുന്നത് പോലെ അല്ല ഭക്തി വിറ്റ് കാശാക്കുകയെന്നു പറയുന്നത്. നിരവധി ജനങ്ങളുടെ വിശ്വാസത്തെ മുതലെടുക്കുന്നതിന് തുല്യം തന്നെയാണ്. അവരുടെ അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും ഒക്കെ കൂട്ട്പിടിച്ചു കൊണ്ടാണ് ഇത്തരം ആളുകൾ അവരെ പറ്റിക്കുന്നത്. അത്തരത്തിലുള്ള ചില സന്യാസിമാരുടെ കഥകൾ പലപ്പോഴും നമ്മൾ കേൾക്കുകയും ചെയ്യാറുണ്ട്.

Swami
Swami

അത്തരത്തിലൊരു സന്യാസിയായിരുന്നു ആര്യസമാജത്തിൽ ഉണ്ടായിരുന്ന ഒരു വ്യക്തി. അദ്ദേഹം അവിടെയുള്ള ആളുകളുടെ വിശ്വാസം മുഴുവൻ സ്വീകരിക്കുകയും അതിനുശേഷം അവരെ വിഡ്ഢികളാക്കുകയാണ് ചെയ്തിരുന്നത്. ഇദ്ദേഹത്തെ അംഗീകരിച്ച വിശ്വസിച്ച ആളുകളെ എല്ലാം ഞെട്ടിപ്പിക്കുന്ന കുറച്ചു വിവരങ്ങൾ ആയിരുന്നു പുറത്തുവന്നത്. ആദ്യമായി ഇയാളുടെ കള്ളം അറിയാൻ സാധിച്ചത് അദ്ദേഹത്തിന്റെ ആശ്രമത്തിൽ സംശയാസ്പദമായ രീതിയിലുള്ള ഉള്ള ഒരു മരണം നടന്നതായിരുന്നു. അതോടൊപ്പം ആ ശ്രമത്തിൽ തന്നെ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ഇദ്ദേഹത്തിനെതിരെ ഒരു പരാതി നല്കുകയായിരുന്നു ചെയ്തത്. ഈ പെൺകുട്ടിയുടെ വീട്ടുകാരുടെ സഹായത്തോടെയാണ് പരാതി നൽകിയത്. 16 വയസ്സ് മാത്രമുള്ള തന്നെ ലൈംഗികമായി പീഡിപ്പിക്കുവാൻ ഈ മനുഷ്യൻ ശ്രമിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ഒരു പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു എങ്കിലും ഇദ്ദേഹം ജാമ്യത്തിലിറങ്ങി. അതിനുശേഷം ചില ആളുകൾ ഒക്കെ ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെടുകയും ചെയ്തു. അതോടെ ഇദ്ദേഹത്തിന്റെ കുറച്ചു കാര്യങ്ങൾ ഒക്കെ ആളുകൾക്ക് മനസ്സിലാകുകയായിരുന്നു.

അടുത്തത് മറ്റൊരു സ്വാമി ആണ്. പകുതിയിലധികം ആളുകൾക്കും പരിചിതമായ ഒരു വ്യക്തിയായിരിക്കും ഒരുപക്ഷേ നിത്യാനന്ദ സ്വാമി. സ്വാമി നിത്യാനന്ദയുടെ വിശ്വാസം ആളുകൾക്ക് നഷ്ടമാകാൻ കാരണം ഒരു പ്രമുഖ സിനിമ നടി ആയിരുന്നു. ഇവരുമായി സ്വാമിക്ക് ബന്ധമുണ്ടെന്ന തരത്തിൽ ചില സ്വകാര്യചിത്രങ്ങൾ പ്രചരിച്ചതിനുശേഷം പുറകെ പുറകെ പലരും ആരോപണങ്ങളുമായി എത്തുകയും സ്വാമി നിത്യാനന്ദ യഥാർത്ഥ സ്വാമിയല്ല എന്ന് മനസ്സിലാക്കുകയും ആയിരുന്നു ചെയ്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ ഇറങ്ങിയ സ്വാമി രാജ്യം വിട്ട് മറ്റൊരിടത്ത് ചെന്ന് ഒരു ദ്വീപ് തന്നെ സ്വന്തമായി വാങ്ങി. അത് ഹൈന്ദവ ദ്വീപാക്കി മാറ്റിയെന്നുമൊക്കെയാണ് അറിയാൻ സാധിക്കുന്നത്.