12 പവന്‍ സ്വര്‍ണം ബസ്സില്‍നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞ് യുവതി. കാരണം അന്വേഷിച്ച യാത്രക്കാര്‍ ഞെട്ടി.

A woman threw gold from bus
A woman threw gold from bus

പന്ത്രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണം ബസ്‌യാത്രക്കാരിയായ യുവതി. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ താമസക്കാരിയായ യുവതിക്കാണ് ഈ അബദ്ധം പറ്റിയത്. കോട്ടയത്തിനിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറിയ യുവതി സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രയിലാണ് യുവതി പന്ത്രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല റോഡിലേക്ക് വലിച്ചെറിഞ്ഞത്. വീടുകളില്‍ ജോലി ചെയ്താണ് യുവതി ജീവിക്കുന്നത്. ബാങ്കില്‍ പണയം വെച്ച കുറച്ചു  സ്വര്‍ണ്ണം തിരിച്ചെടുത്ത് തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. തിരിച്ചെടുത്ത സ്വര്‍ണ്ണം നഷ്ട്ടപ്പെടാതിരിക്കാന്‍ വേണ്ടി ഭദ്രമായി കടലാസില്‍ പൊതിഞ്ഞു വെച്ചിരുന്നു.

Vada
Vada

സംഭാവമുണ്ടായതിങ്ങനെ. ദീര്‍ഘദൂര യാത്രയായത് കൊണ്ട് തന്നെ വിശപ്പുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ബസ്സിലിരുന്ന് കഴിക്കാനായി യുവതി വട വാങ്ങിച്ചിരുന്നു. രാത്രി ഒമ്പത് മണിയോടുകൂടി ബസ്സ്‌ രാമനാട്ടുകര എത്തിയപ്പോളാണ് യുവതി വട കഴിച്ചു തീര്‍ന്നത്. വട പൊതിഞ്ഞു കൊണ്ടുവന്ന കടലാസ് ബസ്സില്‍നിന്നും പുറത്തേക്ക്‌ വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ ബസ്സ്‌ അല്‍പ്പം ദൂരം സഞ്ചരിച്ചപ്പോഴാണ് യുവതി മനസിലാക്കുന്നത് വലിച്ചെറിഞ്ഞത് വടയ്ക്ക് പകരം  സ്വര്‍ണം പൊതിഞ്ഞുകൊണ്ടുവന്ന കടലാസാണ് പുറത്തേക്ക് വലിച്ചെറിഞ്ഞതെന്ന്. ഇതോടെ യുവതി ബസ്സിനുള്ളില്‍ ഒച്ചത്തില്‍ നിലവിളിക്കുകയും ചെയ്തപ്പോള്‍ യാത്രക്കാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് യുവതി അബദ്ധം പറ്റിയ കാര്യം പറയുന്നത്. പെട്ടന്നുതന്നെ ഡ്രൈവര്‍ ബസ്സ്‌ തിരിക്കുകയും യാത്രക്കാര്‍ ഒരുമിച്ച് യുവതി കടലാസ് വലിച്ചെറിഞ്ഞ പ്രദേശം മുഴുവനും പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല അവസാനം അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയും തുടര്‍ന്നുള്ള പോലീസിന്‍റെ അന്വേഷണത്തില്‍ സ്വര്‍ണ്ണം കണ്ടെത്തുകയും ചെയ്തു.