മിന്നൽ വേഗത്തിൽ ജോലി ചെയ്യുന്ന ആളുകൾ.

ചിലയാളുകൾ വേഗതയിൽ ജോലി ചെയ്യുന്നത് കാണുമ്പോൾ നമ്മളോന്ന് അത്ഭുതപ്പെട്ടു പോകാറുണ്ട്. എത്ര മികച്ച രീതിയിലാണ് ഇവർ ആ ജോലി പൂർത്തീകരിക്കുന്നത് എന്ന് ആയിരിക്കും ആദ്യം നമ്മൾ ചിന്തിക്കുന്നത്. അത്തരത്തിലുള്ള ആളുകളെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. തണ്ണിമത്തൻ വളരെ പെട്ടെന്ന് മുറിക്കുന്ന നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് തണ്ണിമത്തൻ നിമിഷനേരം കൊണ്ട് മുറിച്ച് അരിഞ്ഞു തള്ളുന്ന ഒരു വ്യക്തിയെയാണ്. വെറും പത്തു പന്ത്രണ്ട് സെക്കൻഡുകൾകൊണ്ട് ആണ് ഇത് ചെയ്യൂന്നതെന്നതാണ് ഏറ്റവും ശ്രദ്ധനേടുന്ന കാര്യം. ഇത്രത്തോളം എളുപ്പത്തിൽ ഈ ഒരു ജോലി ചെയ്യാൻ സാധിക്കുമോന്ന് പോലും പലരും വിചാരിച്ചേക്കാം. അത്രയ്ക്ക് മികച്ച രീതിയിലാണ് ഈ ജോലി അദ്ദേഹം ചെയ്യുന്നത്.

Meat Cutting
Meat Cutting

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളവരായിരിക്കും കൂടുതൽ ആളുകളും. ഇത്തരത്തിൽ ഇവിടെ വ്യത്യസ്തമായ ഒരു ദോശയാണ് കാണാൻ സാധിക്കുന്നത്. ഇദ്ദേഹം ദോശ ഉണ്ടാക്കുന്നത് കാണുന്നതും, അതുപോലെ ഇത് പ്ലേറ്റിൽ എടുത്തതിനുശേഷം മറ്റുള്ളവർക്ക് വേണ്ടി നൽകുന്നത് കാണുന്നതും ഒരു പ്രത്യേക ഭംഗിയാണ്. ഈ ഒരു കാര്യം കാണുവാൻ വേണ്ടി മാത്രം ഇവിടെ എത്തിയിട്ടുള്ള ആളുകളും നിരവധിയാണ്.

വളരെ പെട്ടെന്നുതന്നെ അദ്ദേഹം ആ ദോശ കോരി ഒഴുകുന്നുണ്ട്. അതിനുശേഷം അദ്ദേഹം അത് പെട്ടെന്ന് പരത്തിയെടുക്കുന്നു. പിന്നീട് അദ്ദേഹം ചെയ്യുന്നത് അതിമനോഹരമായ രീതിയിൽ തന്നെ അത് പ്ലേറ്റിലാക്കി 3 കഷണങ്ങളാക്കി അതെ ദോശ കല്ലിനു മുകളിലൂടെ തന്നെ നീക്കി സഹായിയുടെ കൈകളിലേക്ക് കൊടുക്കുകയാണ്. വളരെ രസകരമായി നമ്മൾ കണ്ടു നിന്നു പോകുന്ന രീതിയിലാണ് ഈ പ്രവർത്തികൾ ഒക്കെ ആ മനുഷ്യൻ ചെയ്യുന്നത്.

പറക്കും പൊറോട്ടയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഇദ്ദേഹം പെട്ടെന്ന് തന്നെ പൊറോട്ട ഉണ്ടാക്കുന്നുണ്ട്. അതിനുശേഷം ഇത് പറത്തിയാണ് ചൂടുവാൻ വേണ്ടി മറ്റൊരാൾക്ക് നൽകുന്നത്. ഇവിടെ ഭക്ഷണം കഴിക്കുന്നവർക്കിടയിലൂടെ തന്നെയാണ് പൊറോട്ട ഇങ്ങനെ പറന്നു കളിക്കുന്നത്. ഈ കാഴ്ചയും വളരെ കൗതുകം ഉണർത്തുന്നോരു കാഴ്ചയായി തന്നെയാണ് തോന്നുന്നത്. ഇവിടെ ഒരാൾ ആരാണെങ്കിലും സെക്കൻഡുകൾകൊണ്ട് നിരവധി സവാളകൾ ആണ് അരിഞ്ഞ് പാത്രത്തിൽ ആക്കുന്നത്.