നമ്മളിൽ പലരും ഇന്ന് എന്താവശ്യമുണ്ടെങ്കിലും ആദ്യം സേർച്ച് ചെയ്യുന്ന ഒന്ന് ഗൂഗിളെന്ന് പറയുന്നതാണ്. ഗൂഗിളിന് അറിയാത്ത വിവരങ്ങൾ ഒന്നുമില്ലെന്ന് നമ്മളിൽ പലരും വിശ്വസിക്കുന്നു. എന്നാൽ ഗൂഗിളിനെ കുറിച്ച് നമുക്കറിയാത്ത ചില കാര്യങ്ങളാണ് പറയാൻ പോകുന്നത്. ഇന്ന് നമ്മുടെ ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിൾ. ഗൂഗിളിന്റെ വരുമാനമെന്ന് പറയുന്നത് തന്നെ കോടികൾ ആണ്. ഗൂഗിളിൽ ജോലിചെയ്യുന്നവർക്ക് എന്തൊക്കെയാണ് ഗൂഗിൾ നൽകുന്നത്.? ഇതിനെക്കുറിച്ച് അധികമാർക്കും അറിയാൻ വഴിയില്ല. അത്തരം കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.
ഗൂഗിളിൽ ജോലിചെയ്യുന്ന ഒരു വ്യക്തി ഒരിക്കലും വലിയ ബുദ്ധിമുട്ടി അവിടെ ജോലി ചെയ്യാൻ പാടില്ലന്ന് ഗൂഗിളിന് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ജോലിക്കിടയിൽ ജോലിക്കാർക്ക് ഉറങ്ങുവാനുള്ള ചില സജ്ജീകരണങ്ങൾ ഒക്കെ തന്നെ ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. അതിനുവേണ്ടി ഗൂഗിൾ ഒരുക്കുന്ന സജ്ജീകരണങ്ങളെന്നുപറയുന്നത് പ്രത്യേകമായ രീതിയിൽ ഉള്ള ചില കസേരകൾ ഒക്കെയാണ്. അതുപോലെ ഗൂഗിളിന്റെ ഓഫീസ് കാണുകയാണെങ്കിലും നമുക്ക് മനസ്സിലാക്കാൻ സാധിക്കും ചില പ്രേത്യകതകൾ. ഒരു ചിൽഡ്രൻസ് പാർക്ക് പോലെയൊക്കെയാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന ആളുകൾ എപ്പോഴും സന്തോഷം ആയിരിക്കണമെന്ന് നിർബന്ധം ഗൂഗിളിനുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള രീതിയിൽ ഇത് സജ്ജീകരിച്ചിരിക്കുന്നത്.
ഗൂഗിളും യാഹുവും ഒക്കെ ഒരുപോലെ വന്നതായിരുന്നു. ഇന്ന് യാഹു എവിടെയെന്ന് പോലും ആർക്കും അറിയില്ല. പക്ഷേ ഗൂഗിളിന് ദിനംപ്രതി വലിയ സ്വീകാര്യത നിലനിൽക്കുകയും ചെയ്യുന്നുണ്ട്. യാഹു വളരെയധികം ജനശ്രദ്ധ ആർജിച്ചു നിന്ന കാലത്ത് ഗൂഗിളിന് യാഹുവുമായി ഒരു ബിസിനസിന് താൽപര്യമുണ്ടായിരുന്നു. ഗൂഗിൾ യാഹുവിന് നൽകുവാൻ തയ്യാറായിരുന്നു കമ്പനി. എന്നാൽ യാഹൂ അത് നിരസിക്കുകയായിരുന്നു ചെയ്തത്. എന്നാലിന്ന് യാഹു എവിടെയാണെന്ന് പോലും ആർക്കും അറിയില്ല.
ആദ്യമായി ഗൂഗിൾ ആരംഭിക്കുന്നത് ഒരു ചെറിയ സംരംഭമായാണ്. അന്ന് ഗൂഗിളിന് വേണ്ട കാര്യങ്ങൾ എല്ലാം നൽകിയത് ഒരു സ്ത്രീയായിരുന്നു. പിന്നീട് ഉയർച്ചയുടെ പടവുകൾ താണ്ടിയ സമയത്ത് ഗൂഗിൾ ആ സ്ത്രീയെ മറന്നില്ല എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന ഒരു വസ്തുത. ആ സ്ത്രീയാണ് ഇന്ന് യൂട്യൂബിന്റെ സി ഇ ഒ ആയി ജോലി ചെയ്യുന്നത്. തുടക്കത്തിലെ ഗൂഗിളിന്റെ വളർച്ചയുടെ പടവുകൾ ഒന്നും തന്നെ അവർ മറന്നിട്ടില്ലയെന്നത് പ്രത്യേകമായി എടുത്തുപറയേണ്ട ഒരു കാര്യമാണ്.