ഹോങ്കോങ് എന്ന നാശം പിടിച്ച നഗരം.

ഏതൊരു രാജ്യത്തെയും സമ്പത്തെന്ന് പറയുന്നത് ആ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ മുന്നേറ്റം തന്നെയാണ്. അധികം ആർക്കും അറിയാത്ത ഒരു എക്കോണമിയായിരിക്കും ഹോങ്കോങ് എന്ന സ്ഥലത്തിൽ ഉണ്ടായിരിക്കുക. ഒരുപാട് പ്രത്യേകതകളുള്ള ഒരു രാജ്യമാണ് ഹോങ്കോങ്. ചൈനയിലെ ഒരു പ്രത്യേകമായ ഭരണ മേഖല കൂടിയാണ് ഹോങ്കോങ്ങിൽ ഉള്ളത്. ചൈന നദിയുടെയും ഡൽറ്റയിൽ ചൈനയുടെ കിഴക്കൻ തീരത്തുമായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചൈന കടലിന് അഭിമുഖമായി ആണ് ഈ സ്ഥലം ഉള്ളത്.

Hong Kong
Hong Kong

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വ്യാപാര പ്രദേശങ്ങളിൽ ഒന്നുതന്നെയാണ് ഹോങ്കോങ്. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങ് 1997ലാണ് ചൈനയ്ക്ക് തിരികെ കിട്ടുന്നത്. ബേസിക് നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക ഭരണ മേഖലയായിട്ടാണ് ഇപ്പോഴും നിലനിൽക്കുന്നത്.. ചൈനയും ബ്രിട്ടനും സംയുക്തമായി നടത്തിയ ഒരു പ്രഖ്യാപനം അനുസരിച്ച് 2045 വരെ ഹോങ്കോങ്ങിന് സ്വയംഭരണാവകാശം ഉണ്ടാവുകയും ചെയ്യും. “ഒറ്റ രാജ്യം രണ്ട് വ്യവസ്ഥ” സമ്പ്രദായമനുസരിച്ചാണ് ഹോങ്കോങ്ങ് നിലനിൽക്കുന്നത്. സ്വന്തം നിയമവ്യവസ്ഥ, സ്വന്തം നാണയം, കസ്റ്റംസ് നയം,സാംസ്കാരിക സംഘം, കുടിയേറ്റനിയമം എന്നിവയൊക്കെ ഹോങ്കോങ്ങിൽ നിലനിൽക്കുന്നുണ്ട്.
ലോകത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഹോങ്കോങ്ങ്. ആറ് ഡിസ്നിലാൻഡ് പാർക്കുകളിൽ ഒരെണ്ണം ഉള്ളത് ഹോങ്കോങ്ങിലാണ്. പ്രശസ്തമായ സിംഗി പാലത്തിനടുത്തായി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെ നിലവിലുണ്ട്. ചൈനീസ് ഇംഗ്ലീഷും കന്റോണും ആണ് ഹോങ്കോങിലെ ഔദ്യോഗിക ഭാഷകളായി സംസാരിക്കുന്നത്.. എങ്കിലും ഒട്ടുമിക്ക എല്ലാ ഭാഷകളിലും പെട്ട ആളുകൾ ജീവിക്കുന്ന ഒരു സ്ഥലം തന്നെയാണ് ഹോങ്കോങ് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഹോങ്കോങ്ങിന്റെ സമ്പദ്ഘടനയെ കുറിച്ചു പറഞ്ഞാൽ ലോകത്തിലെ ഏറ്റവും നിയന്ത്രണം കുറഞ്ഞ ഒരു സമ്പദ്ഘടനയാണ് ഹോങ്കോങ്ങിൽ പിന്തുടർന്ന് കൊണ്ടിരിക്കുന്നത്. ബൃഹത്തായ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പ് വേണമെങ്കിൽ ഹോങ്കോങ്ങിനെ വിശേഷിപ്പിക്കാൻ സാധിക്കും. ഉപഭോക്താക്കൾക്ക് മേൽ മൂല്യവർധിത നികുതി ഏർപ്പെടുത്താൻ സർക്കാർ ഇപ്പോൾ ആലോചിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ കമ്പോളം ആയതുകൊണ്ടുതന്നെ അതിസമ്പന്നമായ ഹോങ്കോങ്ങിലെ സാമ്പത്തിക പ്രാധാന്യം മനസ്സിലാക്കാൻ അവിടുത്തെ വിദേശരാജ്യങ്ങളുടെ കോൺസുലേറ്റുകളുടെ എണ്ണം മാത്രം നോക്കിയാൽ മതി. 107 കോൺസുലേറ്റുകൾ ആണ് ഹോങ്കോങ്ങിൽ ഉള്ളത്. അതിൽ 93 എണ്ണം ന്യൂയോർക്കിൽ മാത്രമാണ്.