കരയിൽ മാത്രമല്ല, കടലിലും നിരവധി കൊള്ളകൾ നടക്കാറുണ്ട്. ഒരു പക്ഷെ, കരയിൽ നടക്കുന്നതിനേക്കാൾ കൂടുതൽ നിഗൂഢതകൾ നിറഞ്ഞ ആക്രമണങ്ങൾ നടക്കുന്നത് കടലിൽ ആയിരിക്കും. എന്നാൽ തെളിവുകൾ ഒന്നും തന്നെ അവശേഷിക്കാതെ അവയെല്ലാം ഇരുട്ടിൻ മറവിൽ തിരമാലകൾക്കൊപ്പം കൺ മറഞ്ഞു പോകും. നമ്മൾ നിരവധി കടകളിലും സിനിമകളിലുമെല്ലാം നിരവധി കടൽ കൊള്ളകളെ കുറിച്ചും കൊലപാതകങ്ങളെ കുറിച്ചും കേട്ടിട്ടിട്ടുണ്ടാകും. ഒരു പക്ഷെ, അതിനേക്കാളും വിചിത്രവും അവിശ്വസനീയവുമായ സംഭവങ്ങളാണ് ഉൾക്കടലിലെ തിരമാലകൾക്കൊപ്പം നടക്കുന്നത്. അത് പോലെ തന്നെ കടൽ രാക്ഷസന്മാർ എന്ന് അറിയപ്പെടുന്ന ഒരു കൂട്ടം ഭീമൻ മത്സ്യങ്ങളുണ്ട്. ഇവയുടെ ആക്രമത്തിന് നിരവധിയാളുകൾ ബലിയാടായിട്ടുണ്ട്. അത്തരം സംഭവങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ആദ്യമായി ഗ്രെറ്റ് വൈറ്റ് ഷാർക്കിന്റെ ആക്രമണത്തിൽ ഈവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ട ഒരാളുടെ അനുഭവം നോക്കാം. ഒരു ഓസ്‌ട്രേലിയൻ മത്സ്യ തൊഴിലാളി മീൻ പിടിക്കാനായി കടലിൽ പോയതായിരുന്നു. പെട്ടെന്നായിരുന്നു ഒമ്പത് അടി നീളമുള്ള ഒരു ഗ്രെറ്റ് വൈറ്റ് ഷാർക് അയാളുടെ ബോട്ടിലേക്ക് ആഞ്ഞടിച്ചു കൊണ്ട് പൊടുന്നനെ ചാടി. ആ ഭീമൻ മത്സ്യം അയാളുടെ കയ്യിൽ തട്ടിയപ്പോൾ ഉടനെ തന്നെ വീഴുകയും ചെയ്തു. അദ്ദേഹത്തിന്റെ ബോട്ട് വളരെ ചെറുതായതിനാൽ തന്നെ മത്സ്യത്തെ ചെറുക്കാൻ അയാൾക്ക് കഴിഞ്ഞില്ല. കയ്യിൽ തട്ടിയത് കൊണ്ട് തന്നെ അത്യാവശ്യം വളരെ വലിയ പരിക്കുകൾ തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ഒട്ടും വൈകിക്കാതെ മറൈൻ റെസ്ക്യു് ടീമിനെ റേഡിയോ വഴി വിവരം അറിയിക്കും. അവരെത്തി നോക്കിയപ്പോൾ പരിക്കുകൾ കൊണ്ട് ആ ചെറിയ ബോട്ടാകെ യുദ്ധക്കളം ആയിരുന്നു. മരണത്തെ മുഖാമുഖം കണ്ട ആ മത്സ്യത്തൊഴിലാളി ഒരു പക്ഷെ, രക്ഷപ്പെട്ടത് വിചിത്രം തന്നെയായിരുന്നു.
അടുത്തതായി ഈഗിൾ റേ. ഇത് വളരെ ആകർഷണീയവും ശാന്ത സ്വഭാവവുമുള്ള ഒരു മത്സ്യമാണ്. എന്നാൽ അതിനേക്കാൾ വലിയ അപകടകാരിയുമാണിത്. ഒരിക്കൽ ഒരു കുടുംബം ഫ്ലോറിഡയിലേക്ക് യാത്ര പോകാൻ വേണ്ടി ഒരു ക്യാറ്റ് മറൈൻ ബോട്ടെടുത്തു. 26 അടി നീളമുണ്ടായിരുന്നു ഈ ബോട്ടിന്. കുറച്ചു നേരമൊക്കെ യാത്ര വളരെ സുഖമായിരുന്നു. പെട്ടെന്നാണ് 300 ബൗണ്ട് ഭാരമുള്ള ഒരു ഈഗിൾ റേ വെള്ളത്തിൽ നിന്നും ചാടി ബോട്ടിന്റെ തട്ടിലേക്കിറങ്ങി. പിന്നീട് നടന്ന സംഭവങ്ങൾ അവിശ്വസനീയമായിരുന്നു. ഇതിനെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള വീഡിയോ കാണുക.