ഇന്ന് ആളുകൾക്ക് തങ്ങളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് ആകെ മാറിയിരിക്കുകയാണ്. എല്ലാവർക്കും നല്ല മോഡേൺ ആയി ജീവിക്കാനാണ് ആഗ്രഹം. ഒട്ടുമിക്ക ആളുകളും ഇന്ന് പിന്തുടരുന്നതും പാശ്ചാത്യ സംസ്കാരങ്ങളെ ആണ് താനും. ഭക്ഷണം, വസ്ത്രം പണ വിനിമയം, ആശയ വിനിമയം തുടങ്ങീ മേഖലകളിൽ എല്ലാം തന്നെ ന്യൂതന വിദ്യകളാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവരും സമൂഹത്തിലെ ഉയർന്ന തട്ടിൽ നിൽക്കാനായി ആഗ്രഹിക്കുന്നവരാണ്. ഇന്ന് എല്ലാ കാര്യങ്ങളും നമ്മുടെ ഒരു വിരൽത്തുമ്പൊന്നു ചലിച്ചാൽ നമുക്കരികിൽ എത്തും. എല്ലാം ഓൺലൈൻ വഴിയായി. അത് പോലെ തന്നെയാണ് ആളുകളിപ്പോൾ സാധനങ്ങൾ വാങ്ങാൻ പോകുന്നത് സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലുമാണ്. ചിലർ സ്ഥിരമായി ഇവിടെ പോകുന്നവർ ഉണ്ടാകും. എന്നാൽ ജോലിയൊക്കെ ഉള്ള ആളുകൾ ആണെങ്കിൽ അവർ വീക്കെന്റിൽ മാത്രമേ സൂപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാൻ പോവുകയൊള്ളു.
എന്നാൽ വീക്കെന്റിൽ പോകുന്നതിന് ചില ലക്ഷ്യങ്ങളുണ്ട്. ഒന്ന് അന്നായിരിക്കും ആളുകൾ ഏറ്റവും കൂടുതൽ സൂപ്പർ മാർക്കറ്റുകളിൽ ഉണ്ടാവുക. മറ്റൊന്ന് അന്നായിരിക്കും നമ്മൾ ഏറ്റവും കൂടുതൽ സാധനങ്ങൾ വാങ്ങുക. ഇത് കാണിക്കാൻ വേണ്ടിയാണ് ആളുകൾ വീക്കെൻഡിൽ സൂപ്പർ മാർക്കറ്റുകളിൽ പോകുന്നത്. ഇനി ആളുകളെ ആകർഷിക്കാൻ സൂപ്പർ മാർക്കറ്റുകളിൽ ചെയ്യുന്ന ചില വിദ്യകളിതാ. നിങ്ങൾ സൂപ്പർ മാർക്കറ്റുകളിലെ ഫ്ലോർ ടൈൽസ് കണ്ടിട്ടുണ്ടോ. അത് വളരെ കട്ടിയുള്ളതായിരിക്കും. അത് കൊണ്ട് തന്നെ നമ്മൾ സാധനങ്ങൾ വെക്കുന്ന കേരി ട്രോളി നിലത്തു കൂടി ഉരുട്ടുമ്പോൾ വലിയ ശബ്ദമുണ്ടാകുന്നു. ഇത് ഒഴിവാക്കാനായി ട്രോളി നമ്മൾ പതുക്കെ ഉന്തുന്നു. ഇങ്ങനെ നമ്മൾ പതുക്കെ പോകുമ്പോൾ അവിടെയുള്ള സഥാനങ്ങൾ എല്ലാം കണ്ണിൽ പെടുകയും അത് വാങ്ങാൻ നമ്മളെ നിർബന്ധിതരാക്കുകയും ചെയ്യുന്നു. ഇത് ഒരു മാർക്കറ്റിങ് വിദ്യയാണ്. ഇത് പോലെ മാർക്കറ്റിങ് നന്നായി നടത്താനായി സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും പല ട്രിക്കുകളും നടത്തുന്നുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.