വിപണയിൽ സ്മാർട്ട് ഫോണുകളുടെ മാർക്കറ്റിങ്ങ് വിപുലമായി നടന്നു കൊണ്ടിരിക്കുമായാണ്. ആണ്ട്രോയിഡ് ഫോൺ ഉപഭോക്താക്കളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചിരിക്കുകയാണ്. ഓരോ കമ്പനിയും ദിനംപ്രതി പുതിയ ഫീച്ചറുകളിൽ ഉള്ള സ്മാർട്ട് ഫോണുകൾ ഇറക്കി കൊണ്ടിരിക്കുകയാണ്. മൊബൈൽ ഫോണുകളുടെ കമ്പോളത്തിൽ വലിയൊരു മാർക്കറ്റിങ് മത്സരം തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്ന് ചെറിയ കുണുങ്ങൾ മുതൽ വൃദ്ധരായ ആളുകൾ വരെ ആൻഡ്രോയിഡ് ഫോണിന് അഡിക്റ്റഡ് ആണ്. സ്മാർട്ട് ഫോണുകളുടെ വരവ് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ചെലുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സെൽഫികൾ വന്നതോട് കൂടി യുവാക്കളുടെ ജീവിതം പിന്നെ അതിനു പുറകെയായി. സെൽഫി ഫോട്ടോ എന്ന സ്മാർട്ട്ഫോണുകളുടെ ഫീച്ചർ ആളുകൾ ദുരുപയോഗം ചെയ്യാൻ തുടങ്ങി. അത് നിരവധിയാളുകളുടെ ജീവൻ വരെ എടുക്കാൻ തന്നെ കാരണമായി. അതിസാഹസികമായിട്ടുള്ള സെൽഫി ഫോട്ടോകൾ എടുക്കാൻ പോയ പല ആളുകൾക്കും തങ്ങളുടെ ജീവൻ നഷ്ട്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ അതിസാഹസികവും അത്ഭുതപ്പെടുത്തുന്നതുമായ ചില സെൽഫികളെ കുറിച്ചു നോക്കാം.
അതിസാഹസികത നിറഞ്ഞ സ്ഥലങ്ങളിൽ പോയി സെൽഫി ഫോട്ടോകൾ എടുക്കുന്ന കൂട്ടുക്കാരെ നമുക്ക് പരിചയപ്പെടാം. വിറ്റാലി മാസ്ക്കലോ അദ്ദേഹത്തിന്റെ കൂട്ടുക്കാരൻ വാഡി മാർക്കോറാവ് . ഇവർ രണ്ടു പേരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ ജീവിതം തന്നെ യാത്രക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഇവർ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. ഇവരുടെ ലക്‌ഷ്യം എന്ന് പറയുന്നത് , പല രാജ്യങ്ങളിലും പോയി അവിടത്തെ ഏറ്റവും ഉയർന്ന കെട്ടിടത്തിന്റെ മുകളിൽ പോയി സെൽഫി ഫോട്ടോകൾ എടുക്കുക. പല കെട്ടിടങ്ങളിലും അവർ കയറിപ്പറ്റുന്നത് ജീവിതം തന്നെ പണയം വെച്ചാണ്. ഇങ്ങനെ ഫോട്ടോ എടുക്കൽ നിയമ വിരുദ്ധമാണ് എങ്കിലും ഇവ രണ്ടു പേരും അതൊന്നും കാര്യമാക്കാറില്ല. ഇത്തരത്തിൽ സെൽഫി ഫോട്ടോകൾ വ്യത്യസ്ഥമാക്കാൻ വേണ്ടി നിരവധിയാളുകൾ ഓടുന്ന ട്രെയിനുകളുടെ മുന്നിൽ പോയി ഫോട്ടോ എടുത്ത് ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ ഇത് പോലെ നിരവധി അപകടം നിറഞ്ഞ സ്ഥലങ്ങളിൽ പോയി സെൽഫി എടുത്ത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാക്കി മാറ്റിയ ചില കപ്പിൾസും ഉണ്ട്. അത്തരത്തിലുള്ള ആളുകളുടെ സെൽഫി ഫോട്ടോകൾ കുറിച്ചറിയാൻ താഴെയുള്ള വീഡിയോയിൽ ക്ലിക്ക് ചെയ്യുക.