ഭാഗ്യം എപ്പോഴും തേടി വരില്ല. ഒരുപക്ഷെ, അത് നമ്മുടെ വിരൽ ത്തുമ്പിൽ എത്തി നിൽക്കുന്നുണ്ടാകും. എന്നാലും നമുക്കത് അനുഭവിക്കാൻ യോഗമുണ്ടാകില്ല എന്നതാണ് വാസ്തവം. ഒരുപക്ഷെ, ചില ചെറിയ കാര്യങ്ങൾ ചെയ്യുമ്പോഴായിരിക്കാം നമ്മുടെ ജീവിതം തന്നെ നല്ല രീതിയിൽ മാറ്റി മറിക്കുന്ന കാര്യങ്ങൾ സംഭവിക്കുക. ചിലപ്പോൾ അത്തരം സംഭവങ്ങൾ നമ്മെ കോടീശ്വരനൊക്കെ ആക്കിയെന്നു വരാം.അത്തരത്തിലുള്ള ഒരു ആൺകുട്ടിയുടെകഥയാണ് ഇവിടെ പങ്കു വെക്കാൻ പോകുന്നത്. റോഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിച്ചു കോടീശ്വരനായ ഒരു ആൺകുട്ടിയെക്കുറിച്ചാണ്. എന്നാലിപ്പോൾ ആ കുട്ടി മാലിന്യം ശേഖരിക്കുന്ന കുട്ടി ആയിട്ടല്ല, മറിച്ചു ഒരു കോടീശ്വരനായിട്ടാണ് ആളുകൾ അറിയപ്പെടുന്നത്. എന്താണ് കഥയെന്നു നോക്കാം.
വിക്കി എന്ന ആൺകുട്ടിയെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. പശ്ചിമ ബംഗാളിലെ പുരുലിയ ഗ്രാമത്തിലെ വളരെ ദരിദ്രമായ ഒരു കുടുംബത്തിലായിരുന്നു ഈ ബാലൻ ജനിച്ചത്. തനിക്ക് വീട്ടിൽ അനുഭവിക്കേണ്ടി വന്ന മാനസികമായും ശാരീരികമായ പീഡനങ്ങളും സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നു. അങ്ങനെ ദില്ലിയിലെത്തി. അങ്ങനെ വയറിന്റെ വിശപ്പകറ്റാൻ മാലിന്യങ്ങൾ ശേഖരിക്കാൻ തുടങ്ങി. മാലിന്യം ശേഖരിക്കാൻ തുടങ്ങി.
ഇതിനിടയിൽ പണം അത്യാവശ്യമായി വന്നപ്പോൾ ഒരു ഹോട്ടലിൽ ജോലിക്ക് കയറുകയും അവിടെ വെച്ച് ദൈവദൂതനായ ഒരാളെ പരിചയപ്പെടുകയും ചെയ്തു. സലാം ബാലക് ട്രസ്റ്റിൽ എന്ന സംഘടനയിൽ ഉള്ളനാലായിരുന്നു അദ്ദേഹം. അയാൾ ഈ ആൺകുട്ടിക്ക് ആറാം ക്ലാസ് പ്രവേശനം സാധ്യമാക്കി കൊടുത്ത്. . അവിടെ നിന്ന് പത്താം ക്ലാസ് വരെ പഠനം പൂർത്തിയാക്കി.
2004ൽ താൻ പഠിക്കുമ്പോൾ ഇതേ ട്രസ്റ്റിൽ ഒരു ഫോട്ടോഗ്രാഫി ശിൽപശാല സംഘടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ പിക്സി ബെഞ്ചമിൻ വന്നിരുന്നു എന്നാൽ ഈ കുട്ടിക്ക് ഇംഗ്ലീഷ് ഭാഷ അറിയില്ലായിരുന്നു, അത് കാരണം വിക്കിക്ക് അവസരം ലഭിച്ചില്ല. എന്നാൽ അവൻ ഇവിടെയും തളരാൻ ഉദ്ദേശിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ആനി മാൻ എന്ന ഫോട്ടോഗ്രാഫറെ കണ്ടുമുട്ടി. അയാൾ ഈ കുട്ടിയെ തന്റെ സ്ഥാനത്ത് നിയമിക്കുകയും എല്ലാ മാസവും 3000 രൂപ നൽകുകയും ചെയ്തു.
2007-ൽ, ഇന്ത്യ ഹാബിറ്റ് സെന്ററിൽ ഒരു പ്രദർശനം സംഘടിപ്പിചിട്ടുണ്ടായിരുന്നു. അതിൽ അദ്ദേഹം തന്റെ ആദ്യ ഫോട്ടോഗ്രാഫി പ്രദർശനം നടത്തി. ഭാഗ്യമെന്നു പറയട്ടെ,ആ പ്രദർശനത്തിൽ അവന്റെ ഫോട്ടോഗ്രഫി ഏറെ പ്രശസ്തി നേടി. ഇതിനുശേഷം, രാംനാഥ് ഫൗണ്ടേഷനുവേണ്ടി ഫോട്ടോഗ്രാഫി ചെയ്യാനുള്ള ഓഫർ ലഭിച്ച അദ്ദേഹം ഇന്ത്യക്ക് പുറത്തേക്ക് പോയി, അതിനുശേഷം അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ സലാം ട്രസ്റ്റിന്റെ യുവജനങ്ങൾക്കുള്ള അന്താരാഷ്ട്ര അവാർഡ് ലഭിച്ചു.
അങ്ങനെ വിക്കിയും തന്റെ സഹപ്രവർത്തകരും ചേർന്ന് 2011-ൽ ഒരു പുസ്തകം എഴുതുകയും ഒരു സ്റ്റോക്ക് ഫോട്ടോഗ്രാഫി ലൈബ്രറി തുറക്കുകയും ചെയ്തു. ഫോട്ടോഗ്രാഫർമാർക്കൊപ്പം മിഷൻ കവർ ഷോട്ടുകൾക്കായി ശ്രീലങ്കയിലേക്ക് പോയ അദ്ദേഹം അവിടെ നാസർ ഫെഡറേഷൻ പ്രസിദ്ധീകരിച്ച ഹോം സ്ട്രീറ്റ് ഹോം എന്ന ആദ്യ പുസ്തകം എഴുതി. ഇന്നത്തെ കാലത്ത് നാടിന്റെ അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയ അദ്ദേഹം ഈ ദിവസം പണത്തിനും പ്രശസ്തിക്കും ഒരു കുറവുമില്ല. കാരണം ഇപ്പോൾ അദ്ദേഹം ഒരു ഇന്റർനാഷണൽ ഫോട്ടോഗ്രാഫറായി മാറിയിരിക്കുന്നു. ഇന്ന് അവൻ ഒരു കോടീശ്വരനാണ്. ഇപ്പോൾ വിക്കി റോയ് എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്.
ഒരിക്കലൂം ഏത് സാഹചര്യമാണെങ്കിലും നമ്മെ തളരാൻ കൊടുക്കരുത്. പരിശ്രമം തുടർന്ന് കൊണ്ടേയിരിക്കുക.