ഈ മരം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ മാറി നില്‍ക്കുക, ഇത് നിങ്ങളുടെ ജീവനെടുത്തേക്കാം.

മരങ്ങളുടെ ഗുണങ്ങള്‍ നമുക്കെല്ലാവര്‍ക്കുമറിയാം. മനുഷ്യരുടെ ആരോഗ്യപരമായ ജീവിതത്തിന് മരങ്ങള്‍ അത്യാവിശ്യമാണ്. മരങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തുന്നുണ്ട്. മലിനമായ വായുവിനെ ശുദ്ധീകരിക്കുന്നു. കൂടാതെ മരങ്ങളിൽ നിന്ന് ഭക്ഷണത്തിനും പാർപ്പിടത്തിനുമായി ധാരാളം വസ്തുക്കൾ നമുക്ക് ലഭിക്കും. എന്നാല്‍ ചില മരങ്ങള്‍ നമുക്ക് ഗുണത്തെക്കാള്‍ ദോഷം ചെയ്തേക്കാം. ഞങ്ങള്‍ ഇവിടെ സംസാരിക്കുന്നത് ഇത്തരത്തിൽ മനുഷ്യ രാശിക്ക് തന്നെ വളരെയധികം അപകടം ചെയ്യുന്ന ലോകത്തിലെ ചില വൃക്ഷങ്ങളെ കുറിച്ചാണ്. ഈ വൃക്ഷങ്ങൾ  നിങ്ങളെ രോഗികളാക്കിയേക്കാം. അല്ലെങ്കില്‍ നിങ്ങളുടെ ജീവന് തന്നെ ഭീഷണി ആയെന്ന് വരാം. നിങ്ങള്‍ എപ്പോഴെങ്കിലും ഈ മരങ്ങളെ തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ അതിനടുത്ത് നിന്ന് മാറി നില്‍ക്കുക.

  • മഞ്ചിനീൽ വൃക്ഷം
The Manchineel Tree
The Manchineel Tree

ഈ വൃക്ഷത്തിന്റെ ഓരോ ഭാഗവും വളരെ അപകടം നിറഞ്ഞതാണ്‌. ഫ്ലോറിഡ, കരീബിയൻ, ബഹമാസ് എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ വൃക്ഷമാണിത്. ഈ മരം ആപ്പിള്‍ മരത്തിനോട് വളരെ സാദൃശ്യമുല്ലതാണ് ഇതിന്‍റെ പഴങ്ങൾ നെല്ലിക്കയുടെത് പോലെയുമാണ് കാണപ്പെടുന്നത്. പക്ഷെ ചാര നിറത്തിലുള്ള ഒരു പുറം        തൊലിയുണ്ട്. പഴങ്ങൾ അങ്ങേയറ്റം വിഷമുള്ളതിനാൽ മരണത്തിന് വരെ കാരണമായേക്കാം. ഈ മരം കത്തുന്നതിൽ നിന്നുള്ള പുക നിങ്ങളുടെ കണ്ണിലെത്തിയാൽ അന്ധതയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്.

  • ആത്മഹത്യാ വൃക്ഷം
The Suicide Tree
The Suicide Tree

ഈ വൃക്ഷം ഇന്ത്യയിലും ദക്ഷിണേഷ്യയിലെ രാജ്യങ്ങളിലും സര്‍വസാധാരണമായി വളരുന്ന ഒരു വൃക്ഷമാണ്. പലരും അതിന്റെ പഴങ്ങൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമ്മിക്കുന്നതിനാലാണ് ഈ വൃക്ഷത്തിന് ഇങ്ങനെ പേര് നല്‍കാന്‍ കാരണം. അതിന്റെ ശാസ്ത്രീയ നാമം സെർബെറ ഓഡോലം എന്നാണ്. തീരദേശ ചതുപ്പുകൾക്കും ചതുപ്പുനിലങ്ങൾക്കും സമീപമാണ് ഇവ വളരുന്നത്.

  • സാൻഡ്‌ബോക്‌സ് വൃക്ഷം
The Sandbox Tree
The Sandbox Tree

ഈ വൃക്ഷം തെക്ക്, വടക്കേ അമേരിക്കയില്‍ കൂടുതലായും വളരുന്ന വൃക്ഷമാണ്. ഇതിന്റെ  കൊമ്പുകളില്‍ നിരവധി കൂർത്ത മുള്ളുകൾ ഉണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയതിന് ശേഷമുണ്ടാകുന്ന പഴങ്ങൾ പൊട്ടിത്തെറിച്ച് വിത്തുകൾ എല്ലാ ദിശകളിലേക്കും തെറിക്കുന്നു. ഏകദേശം 40 മീറ്റർ വരെ വ്യാപിക്കും. ഇങ്ങനെ വ്യാപിക്കുന്നത് വളരെ അപകടകരമാണ് കൂടാതെ, സാൻ‌ഡ്‌ബോക്സ് വൃക്ഷം. ഒരു സ്രവം ഉൽ‌പാദിപ്പിക്കുകയും അത് ഉയർന്ന അളവിൽ വിഷം ഉള്ളതും ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും.

  • ബുന്യ പൈൻ വൃക്ഷം
Bunya Pine
Bunya Pine

വടക്കുകിഴക്കൻ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലാണ് ഈ മരങ്ങൾ കാണപ്പെടുന്നത്. ഈ മരത്തില്‍ കായ്ക്കുന്ന കോണിഫർ കോൺ എന്ന മുള്ളുകള്‍ നിറഞ്ഞ വസ്തു ഏകദേശം 6 കിലോഗ്രാം വരെ ഭാരം വരും. ഇവ മുകളില്‍ നിന്നും മനുഷ്യരുടെ ദേഹത്തേക്ക് വീണാല്‍ മരണം വരെ സംഭവിച്ചേക്കാം. അതുകൊണ്ടാണ് ഈ മരങ്ങൾക്ക് ചുറ്റും വേലി സ്ഥാപിച്ചിരിക്കുന്നത്.