സാധാരണ ഒരു സ്ത്രീ ഗർഭം ധരിക്കുന്ന ഒന്നോ രണ്ടോ മൂന്നോ കുട്ടികളെ ഒരുമിച്ചാകും. അതിൽ കൂടുതൽ വരുമ്പോൾ നമുക്കത് വിചിത്രമായി തോന്നും. അത്തരത്തിൽ വളരെ രസകരമായതും അതിശയിപ്പിക്കുന്നതുമായ ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്താണ് എന്ന് നോക്കാം.
അമേരിക്കയിലെ ടെക്സാസിൽ താമസിക്കുന്ന ലോറ പാർക്കിൻസൺ എന്ന സ്ത്രീ ഗർഭിണിയായിരുന്നു. വയറിൽ നിന്നുള്ള ഇളക്കംകേട്ടപ്പോൾ ഇരട്ടക്കുട്ടികളാണ് എന്ന് വിശ്വസിച്ചു. ഗർഭധാരണത്തിന് ശേഷം പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ ആകെ അമ്പരന്നു പോയി.
ലോറയുടെ ബേബി ബമ്പിന്റെ വലിപ്പം കണ്ട് അവർ ഇരട്ടക്കുട്ടികളുടെ അമ്മയാകുമെന്ന് ഡോക്ടർമാരും വിശ്വസിച്ചിരുന്നു എന്നാൽ ഡോക്ടർമാർ ലോറയുടെ സോണോഗ്രാഫി ചെയ്തപ്പോൾ എല്ലാവരും ആകെ അതിശയിച്ചു പോയി.
ഒന്നോ രണ്ടോ അല്ല 6 കുട്ടികൾ ലോറയുടെ വയറ്റിൽ വളരുന്നു എന്ന കാര്യം വിശ്വസിക്കാൻ എല്ലാവർക്കും ബുദ്ധമുട്ട് തോന്നി. ഒരേസമയം ആറ് കുട്ടികൾക്ക് ജന്മം നൽകാനിരിക്കുകയായിരുന്നു ലോറ. ഡോക്ടർമാർ ഇക്കാര്യം ലോറയോട് പറഞ്ഞപ്പോൾ അവർ തന്നോട് തമാശ പറയുകയാണെന്നാണ് അവർ കരുതിയത്. എത്ര പറഞ്ഞിട്ടും തന്നെ കളിയാക്കുകയാണ് എന്ന മട്ടിൽ അവർ ചിരിക്കുകയായിരുന്നു. പക്ഷേ അവർ സോണോഗ്രാഫി റിപ്പോർട്ട് കാണിച്ചപ്പോൾ ലോറ തന്നെ അമ്പരന്നു. താൻ ഒരേസമയം 6 കുട്ടികളെ വയറ്റിൽ വഹിക്കുന്നതായി തനിക്ക് ഒരിക്കൽപോലും തോന്നിയിട്ടില്ലെന്ന് ലോറ പറഞ്ഞു.
ഗർഭപാത്രത്തിൽ 6 കുട്ടികൾ ഉണ്ടെന്ന് കേട്ട് ലോറയും ഭർത്താവും ആദ്യം അമ്പരന്നെങ്കിലും പിന്നീട് അവരുടെ ആശ്ചര്യം സന്തോഷമായി മാറി. ശസ്ത്രക്രിയയിലൂടെ ആറ് കുട്ടികളെയും ഡോക്ടർമാർ പുറത്തെത്തിച്ചു. ലോറ ഒരുമിച്ച് 3 പെൺകുട്ടികൾക്കും 3 ആൺകുട്ടികൾക്കുമാണ് ജന്മം നൽകിയത്. എന്നിരുന്നാലും ഈ ഓപ്പറേഷനായി ഡോക്ടർമാർക്ക് ഒരു വലിയഡോക്ടർമാരുടെ സംഘത്തെ തന്നെനിയമിക്കേണ്ടിവന്നു. എല്ലാ കുട്ടികളെയും പൂർണ്ണ ആരോഗ്യവാന്മാരാണ്.
എങ്കിൽ കൂടിയും കുറച്ചു ദിവസത്തേക്ക് ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. കുട്ടികളുടെ ഭാരം സാധാരണയിലും താഴെയാണ് എന്ന ഒറ്റ പ്രശ്നമേ ഉണ്ടായിരുന്നുള്ളു. ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഇതൊരു അത്ഭുതകരമായ സംഭവമാണ്. 40 ലക്ഷം സ്ത്രീകളിൽ ഒരു സ്ത്രീക്ക് മാത്രമാണ് ഇത്തരത്തിലൊരു ഗർഭധാരണം സംഭവിക്കുന്നത്. ലോറയും ഭർത്താവും അവരുടെ 6 കുട്ടികളുമായി ഏറെ സന്തോഷത്തിലാണ് ജീവിക്കുന്നത്. ആറു കുഞ്ഞുങ്ങൾക്ക് ഒരേ സമയം ജന്മം കൊടുക്കാൻ സാധിച്ചതിൽ ലോറ അതിലും സന്തോഷവതിയാണ്.