ആടുകളെ മേയ്ക്കുന്നതിനിടെ ലഭിച്ച കല്ലിൽ നിന്നും ഈ വ്യക്തി കോടീശ്വരനായി.

ചെറിയവനും വലിയവനാകാനും വലിയവൻ ചെറിയവനാകാനും ഒരു നിമിഷം മതി. കാരണം ഭാഗ്യവും നിര്ഭാഗ്യവും ഏത് സമയത്തും നമ്മെ തേടി വരാം. വിധി എപ്പോൾ മാറുമെന്ന് ദൈവത്തിനല്ലാതെ ആർക്കും പറയാൻ കഴിയില്ല. കാലത്തിന്റെ മാറ്റം ആർക്കും അളക്കാൻ കഴിയില്ല. അത്തരത്തിലൊരു ഭാഗ്യമാണ് ആടുകളെ മാത്രം മേയ്ച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്ന ഒരു വ്യക്തിയെ തേടിയെത്തിയത്. ഒറ്റ രാത്രി കൊണ്ടാണ് ഭാഗ്യം അയാളെ തേടിയെത്തിയെത്തും അദ്ദേഹം കോടീശ്വരനായി മാറിയതും. എങ്ങനെയാണ് ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് കോടീശ്വരനായി മാറിയത് എന്നറിയാൻ നിങ്ങളും ആകാംക്ഷാഭരിതരല്ലേ? എന്താണ് അതിനു പിന്നിലെ രഹസ്യം എന്ന് നോക്കാം.

Stone
Stone

സംഭവം നടക്കുന്നത് യുകെ കോട്‌സ്‌വോൾഡ്‌സിലെ ഒരു കൊച്ചു ഗ്രാമത്തിലാണ്. ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു പാവപ്പെട്ട ആട്ടിടയന്റെ ജീവിതം പെട്ടെന്നാണ് മാറി മറയുന്നത്. യഥാർത്ഥത്തിൽ ആടുകളെ മേയ്ക്കുന്ന ഈ മനുഷ്യന് പെട്ടെന്ന് ഒരു ദിവസം രണ്ട് ചെറിയ ഉൽക്കകൾ ലഭിച്ചു. ഇതിന്റെ ചെലവ് 2000 രൂപ. പക്ഷേ ഈ വ്യക്തിയുടെ നല്ല മനസ്സ് കാരണം കോടിക്കണക്കിന് രൂപ അയാളുടെ കൈകളിൽ എത്തിയില്ല.

അദ്ദേഹം ഈ വിലപ്പെട്ട കഷണങ്ങൾ മ്യൂസിയത്തിലേക്ക് സംഭാവനയായി നൽകി. ആ കഷണങ്ങൾക്കു ഏകദേശം 4 ബില്യൺ വർഷം പഴക്കമുണ്ട് എന്നാണു കണ്ടെത്തൽ. ഈ കൽക്കഷ്ണങ്ങൾ കണ്ടപ്പോൾ ഇത് ഒരു സാധാരണ കല്ലാണെന്ന് തോന്നിയെങ്കിലും യഥാർത്ഥത്തിൽ അത് വളരെ വിലപ്പെട്ടതാണ്. കഴിഞ്ഞ 4 ബില്യൺ വർഷങ്ങളായി ഈ കല്ലുകൾ ബഹിരാകാശത്ത് പൊങ്ങിക്കിടക്കുകയാണ്. എന്നാൽ ഈ വർഷം ഫെബ്രുവരി മാസത്തിൽ അത് ഭൂമിയിൽ പതിച്ചു.

ആടുകൾ മേഞ്ഞ പറമ്പിൽ നിന്നാണ് ഈ കല്ലിന്റെ കഷണങ്ങൾ കണ്ടെത്തിയത്. ഇവയുടെ മൂല്യം ഒരു കോടി രൂപയോളം കണക്കാക്കിയിരുന്നെങ്കിലും ഇടയൻ അത് ദാനം ചെയ്തു. ഈ ബഹിരാകാശ പാറയ്ക്ക് ‘വിഞ്ച്‌കോംബ് ഉൽക്കാശില’ എന്നാണ് പേരിട്ടിരിക്കുന്നത്. വളരെ അപൂർവമായ ഉൽക്കാശിലയാണിത്. ഇതിനെ ഒരു തരം കാർബണേഷ്യസ് കോണ്ട്രൈറ്റ് എന്ന് വിളിക്കുന്നു.