പ്ലാസ്റ്റിക് അരിയും. ഡ്യുപ്ലിക്കേറ്റ് റബ്ബര്‍ മുട്ടയും. ഇന്ന് വിപണിയില്‍ സുലഭം

കണ്ണിൽ കാണുന്നതൊന്നും സത്യമാകണമെന്നില്ല. അതെ, നമ്മൾ കാണുന്നതും വാങ്ങുന്നതുമായ പല വസ്തുക്കളിൽ പലതും യഥാർത്ഥ വസ്തുക്കളല്ല. ചിലപ്പോൾ അത്തരം വസ്തുക്കൾ കാണാൻ തന്നെ ഒറിജിനലിനെ പോലും വെല്ലുന്നതായിരിക്കും. ചിലപ്പോൾ അത് ഡ്യൂപ്പ്ളിക്കേറ്റ് ആണെന്ന് പറഞ്ഞാൽ പോലും നമുക്ക് വിശ്വസിക്കാൻ ഏറെ പ്രയാസമായിരിക്കും. ഇത്തരത്തിൽ ഡ്യുപ്ലിക്കേറ്റ് വസ്തുക്കളുടെ നിർമ്മാണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ചൈന തന്നെയാണ്. ചൈനയിലെ പല ഷോപ്പുകളിലും വിവിധ ബ്രാൻഡിലുള്ള വസ്തുക്കളുടെ ഡ്യുപ്ലികേറ്റ് ലഭ്യമാണ്. അത് എങ്ങനെ നോക്കിയാലും കോപ്പിയാണ് എന്ന ഒരു സൂചന പോലും നമുക്ക് ലഭിക്കില്ല. എന്നാൽ ഇന്ന് ഈത്തരം വ്യാജന്മാർ ഭക്ഷണ പദാർത്ഥങ്ങളിൽ ഏറെ ഇടം പിടിച്ചിട്ടുണ്ട്. ഇത് പലപ്പോഴും മനുഷ്യ ശരീരത്തിന് ഏറെ ദോഷം ചെയ്യാറുണ്ട്. പല രാജ്യങ്ങളിലും റെസ്റ്റോറന്റുകളിലും മറ്റും ആളുകൾക്ക്‌ ഭക്ഷണം കണ്ട് ഓഡർ ചെയ്യാൻ ഇത്തരം ഡ്യുപ്ലിക്കേറ്റ് ഭക്ഷണ പദാർത്ഥങ്ങളാണ് വെച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നല്ല കാര്യങ്ങൾക്കു ഡ്യുപ്ലികേറ്റ് ഏറെ ഉപകാരപ്രദമാണ്. എന്നാൽ ഇത് ഏറെ ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. ഇത്തരത്തിൽ ഭക്ഷണ പദാർത്ഥത്തിൽ എന്തെല്ലാം വ്യാജ വസ്തുക്കളാണ് ഉള്ളത് എന്ന് നോക്കാം.

Plastic rice to duplicate eggs.
Plastic rice to duplicate eggs.

നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേകതയുണ്ട്. ലോകത്തിന്റെ ഏത് കോണിൽ പോയാലും രണ്ടു ദിവസത്തിൽ കൂടുതൽ ചോറു കഴിക്കാതെ ജീവിക്കാനാകില്ല. എത്ര വിദേശ ഭക്ഷണങ്ങൾ ഉണ്ട് എന്ന് പറഞ്ഞാലും നമ്മൾ ചോറ് കിട്ടുന്ന ഹോട്ടൽ തേടി നടക്കും അല്ലെ? എന്നാൽ ഒരു കാര്യം അറിഞ്ഞോളൂ . നമ്മൾ കഴിക്കുന്ന അരിയിൽ വ്യാജന്മാർ ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ. അതെ നമ്മളറിയാതെ ഇത്തരം പ്ലാസ്റ്റിക് വരികൾ നമ്മുടെയൊക്കെ ശരീരത്തിൽ എത്തിയിട്ടുണ്ടാകും. ഒരു പക്ഷെ, ഇത്തരം വരിക നമുക്ക് നേരിട്ട് നോക്കിയാൽ തിരിച്ചറിയാൻ കഴിയില്ല. ഡ്യുപ്ലിക്കേറ്റ് വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നതിൽ ചൈനയെ കടത്തി വെട്ടാൻ ആരുമില്ല എന്ന് നമുക്കറിയാലോ. ചൈനയിലാണ് ഏറ്റവും കൂടുതൽ അരി ഉൽപ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും. ഇത്തരത്തിൽ അരി ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ തൂക്കം കൂട്ടാൻ വേണ്ടി നല്ല അരിയുടെ കൂടെ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിതമായ അരിയും കൂട്ടുന്നു. ഇതൊന്നും അറിയാതെ നമ്മളിൽ വേവിച്ചു കഴിക്കുന്നു. രണ്ട് ഉരുള ചോറു കഴിച്ചാൽ ഒരു പ്ലാസ്റ്റിക് കവർ കഴിച്ചത് പോലെയാണത്രെ. എന്നാൽ ഇത്തരം വ്യാജൻ അരിയെ തിരിച്ചറിയാൻ ഒരു വിദ്യയുണ്ട്. കുറച്ചു വെള്ളം നന്നായി ചൂടാക്കിയതിന് ശേഷം അതിലേക്ക് അറിയിടുക. വ്യാജൻ ആണെങ്കിൽ പ്ലാസ്റ്റിക് കവർ കത്തുന്ന അതേ മണം കിട്ടും. അപ്പോൾ ഇനി നിങ്ങളുടെ വീട്ടിൽ കിട്ടുന്ന അരി ഇത് പോലെയൊന്നു  ചെയ്തു നോക്കൂ.

ഇത് പോലെ ഡ്യുപ്ലിക്കേറ് ഭക്ഷണ പദാർത്ഥങ്ങൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.