പ്രതികാരം ചെയ്യുന്നെങ്കില്‍ ഇങ്ങനെ ചെയ്യണം. വ്യത്യസ്തമായൊരു മധുരപ്രതികാരം.

നമ്മുടെയൊക്കെ ജീവിതത്തിൽ ഒത്തിരി വേദനകൾ നിറഞ്ഞ നിമിഷത്തിലൂടെ കടന്നു പോയിട്ടുണ്ടാകാം. ചിലത് നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കാനും കൈവിട്ടു പോകാനും കരണമായിട്ടുണ്ടാകും. ഒരു പക്ഷെ, നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിതവും അവിശ്വസനീയമായ സംഭവങ്ങൾ നമ്മുടെ ജീവിതം അവസാനിപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിച്ചേക്കാം. ഒരു പക്ഷെ, നമ്മുടെ ആ ഒരു അവസ്ഥക്ക് കാരണമായവരെ കുറിച്ച് ആലോചിക്കുമ്പോൾ അവരോട് പല തരത്തിലുള്ള ദേഷ്യവും തോന്നിയേക്കാം. ഒരു പക്ഷെ, നമ്മുടെ കൂടെ തോളിൽ കയ്യിട്ടു നടന്ന ഉറ്റ മിത്രങ്ങളെപ്പോലെയുള്ള കൂട്ടുകാർ നമുക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വഞ്ചന സമ്മാനിക്കുമ്പോൾ അത് ഒരുപക്ഷെ, നമുക്ക് ജീവിതകാലം മുഴുവൻ തീരാദുഃഖമായി മാറിയേക്കാം. ചിലയാളുകൾ ഈ പ്രതികാരം എന്നും ഉള്ളിൽ വെച്ച് നടക്കും. ചിലർ എല്ലാം മറന്ന് പുതിയൊരു ജീവിതത്തെ ആശ്രയിക്കും. അത്തരത്തിൽ ഉള്ളിൽ പ്രതികാരം കൊണ്ട് നടന്ന് അവസരം വന്നപ്പോൾ ആ പക വീട്ടിയ ചില സംഭവങ്ങൾ നോക്കാം.

Most insane revenge was taken by people
Most insane revenge was taken by people

ഒരിക്കൽ അമേരിക്കൻ പാട്ടുകാരനായ ഡേവിഡ് കരോൾ വിമാനത്തിൽ യാത്ര ചെയ്ത ശേഷം തന്റെ ലഗേജിനായി കാത്തിരിക്കുകയായിരുന്നു. 2008ലാണ് ഈ സംഭവം നടക്കുന്നത്. അങ്ങനെ ലഗേജ് കയ്യിൽ കിട്ടി തുറന്നു നോക്കിയപ്പോൾ തന്റെ എക്സ്പെൻസീവായിട്ടുള്ള ഗിറ്റാർ ഒടിഞ്ഞിരിക്കുന്നതായി കണ്ടു. ഉടൻ തന്നെ എയർപോർട്ട് അതോറിറ്റിയുമായി കണ്ട് പരാതി ബോധിപ്പിക്കുകയും നഷ്ട്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നഷ്ടപരിഹാരം തരാനുള്ള നിയമങ്ങളൊന്നും തന്നെ ഇല്ല എന്ന് അവർ കടുപ്പിച്ചു പറഞ്ഞു. ആ ഗിറ്റാറിന്റെ വില കേട്ടാൽ ഞെട്ടും. 3600 ഡോളർ. അപ്പോൾ ഇന്ത്യൻ റുപ്പിയിൽ എത്ര രൂപ കാണുമെന്ന് ചിന്തിച്ചു നോക്കൂ. എത്രയൊക്കെ പറഞ്ഞിട്ടും എയർപ്പോർട്ട് അതോറിറ്റി നഷ്ട്ടപരിഹാരം നൽകാൻ തയ്യാറായില്ല. എന്നാൽ ഡേവിഡ് തളർന്നില്ല. തന്നോട് കാണിച്ച ഈ മോശം പ്രവണതക്കെതിരെ അദ്ദേഹം മധുര പ്രതികാരം തന്നെ ചെയ്തു. എയർ പോർട്ടിൽ തന്റെ ഗിറ്റാർ പൊട്ടിച്ചതിനെ ആസ്പദമാക്കി കൊണ്ട് ഒരു പാട്ട് എഴുതി അത് പാടി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അത് വാൻ ഹിറ്റായി. പുതിയൊരു ഗിറ്റാർ വാങ്ങാനുള്ള കാശ് അതിൽ നിന്ന് നേടിയെടുത്ത് അവരോട് പ്രതികാരം ചെയ്തു. ഇത് കണ്ട എയർപോർട്ട് അതോറിറ്റി മാപ്പ് പറയുകയും നഷ്ട്ട പരിഹാരം തിരികെ നൽകുകയും ചെയ്തു. ഇത് പോലെയുള്ള വളരെ രസകരമായതും അല്ലാത്തതുമായ നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. അത് എന്തൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.