കിൻഡർ ജോയ്
കുട്ടികളുടെ ഇടയിൽ ഏറെ പ്രസിദ്ധി യാർജിച്ച ഒരു ഉൽപ്പന്നമാണ് കിൻഡർ ജോയ്. എന്നാൽ കിൻഡർ ജോയ് ഇപ്പോഴുള്ള ഈ പേരിൽ ഇറങ്ങുന്നതിന് മുന്നേ കിൻഡർ എഗ്ഗ് എന്നാ പേരിലായിരുന്നു ഇറങ്ങിയത്. അന്ന് പാക്കറ്റ് പൊട്ടിച്ചു കഴിഞ്ഞാൽ ഷെൽ രൂപത്തിലായിരുന്നു ചോക്ലേറ്റ് ഉണ്ടായിരുന്നത് ഈ ചോക്ലേറ്റിനുള്ളിലാണ് പ്ലാസ്റ്റിക് രൂപത്തിലുള്ള കളിപ്പാട്ടങ്ങൾ ഒളിപ്പിച്ചിരുന്നത്. എന്നാൽ ഇത് അറിയാതെ പോയ കുട്ടികൾ പെട്ടെന്ന് വായിലേക്ക് ചോക്ലേറ്റ് വിഴുങ്ങുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇത് പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും പല കുട്ടികളും ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്തു. ഈ സംഭവത്തോടുകൂടി ഈ ഒരു ഉൽപ്പന്നം നിരോധിക്കുകയാണ് ഉണ്ടായത്. അവസാനം നിരോധനത്തിനു ശേഷം ഈ കമ്പനി പുതിയ രൂപത്തിൽ അതായത് മുട്ടയുടെ രൂപത്തിലുള്ള പാക്കറ്റ് തുറന്നാൽ ഒരു ഭാഗത്ത് ചോക്ലേറ്റും മറ്റൊരു ഭാഗത്ത് കളിപ്പാട്ടവും എന്ന രീതിയിൽ കമ്പനി ഇറക്കാൻ തുടങ്ങിയത് ഇതിന് കിൻഡർ ജോയ് എന്ന് പേരിട്ടു.
ഫോർഡ് ഫയർസ്റ്റോൺ
1971 ൽ പ്രശസ്തമായ ഫോർഡ് എന്ന വാഹനം നിർമ്മാതാക്കൾ ഫയർസ്റ്റോൺ എന്ന കമ്പനിയുമായി ബിസിനസ് ബന്ധം സ്ഥാപിച്ചു. ഫയർസ്റ്റോൺ എന്ന കമ്പനി നിർമ്മിക്കുന്ന ടയറുകൾ ഫോർഡ് നിർമ്മിക്കുന്ന വാഹനത്തിൽ ഘടിപ്പിക്കാം എന്നായിരുന്നു ഇവർ തമ്മിലുള്ള ധാരണ. എന്നാൽ ഈ ധാരണ അധികകാലം നീണ്ടു നിന്നില്ല. കാരണമെന്തെന്നാൽ ഫയർ സ്റ്റോൺ എന്ന കമ്പനിയുടെ ടയർ ഉപയോഗിച്ച വാഹനങ്ങളുടെ ടയറിന്റെ പുറംഭാഗം പൊട്ടി റോഡിൽ നിരന്തരം ആക്സിഡന്റുകൾ സംഭവിക്കാൻ തുടങ്ങി. അങ്ങനെ ഇവരുടെ ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾ എല്ലാം കോടതിയിൽ കേസ് കൊടുത്തു. എന്നാൽ കോടതിയിൽ നടന്നത് മറ്റൊന്നായിരുന്നു.
ഫയർസ്റ്റോൺ എന്ന കമ്പനിയുടെ വാദം തങ്ങളുടെ ടയറുകൾ ഫോർഡ് കമ്പനി നിർമ്മിക്കുന്ന കാറിൽ ഘടിപ്പിച്ച ശേഷം യാത്ര ചെയ്യുമ്പോൾ മാത്രമാണ് അപകടം സംഭവിക്കുന്നതെന്നും. എന്നാൽ മറ്റുള്ള വാഹനങ്ങളിൽ ഇതുപോലുള്ള അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ആയിരുന്നു കമ്പനിയുടെ വാദം. ഫയർസ്റ്റോൺ കമ്പനി ഫോർഡ് കമ്പനിയെ കോടതിയിൽ കുറ്റപ്പെടുത്തിയതോടെ ഇവർ തമ്മിലുള്ള ബിസിനസ് ബന്ധം അവസാനിച്ചു.
ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി താഴെയുള്ള വീഡിയോ കാണുക.