ചിലിയിൽ താമസിക്കുന്ന ഒരു വ്യക്തിക്ക് തൻറെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും. ഒരു മാസത്തിൽ 287 തവണ ശമ്പളം ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തു. കമ്പനി അബദ്ധം കണ്ടെത്തി ജീവനക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് പ്രസ്തുത ആൾ പണം തട്ടിയെടുത്ത് മുങ്ങിയതായി വിവരം പുറത്തറിയുന്നത്.
കൺസോർസിയോ ഇൻഡസ്ട്രിയൽ ഡി അലിമെന്റോസിൽ ജോലി ചെയ്യുകയായിരുന്നു ജീവനക്കാരൻ. ചിലിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി ഇത് അറിയപ്പെടുന്നു. ഒരു മാസത്തിനുള്ളിൽ 1.42 കോടി രൂപ ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കമ്പനി തെറ്റായി ക്രെഡിറ്റ് ചെയ്തു. പ്രസ്തുത ജീവനക്കാരൻ എച്ച്ആർ ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഇത്രയും തുക തെറ്റായി ആയി ക്രെഡിറ്റ് ചെയ്തത് എന്തെങ്കിലും തകരാർ മൂലമാകാം സംഭവിച്ചതെന്ന് പറയപ്പെടുന്നു.
കമ്പനിയിലെ സാമ്പത്തിക ഇടപാട് മാനേജ് ചെയ്യുന്ന ഉദ്യോഗസ്ഥർ തറ പരിശോധിച്ചപ്പോഴാണ്. കമ്പനിയിലെ ഒരു ജീവനക്കാരന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 286 തവണ പണം അയച്ചതായി കണ്ടെത്തിയത്. ജീവനക്കാരനെ ബന്ധപ്പെടുകയും അധികമായി ക്രെഡിറ്റ് ചെയ്ത തുക തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ആദ്യം ജീവനക്കാരൻ ബാങ്കിൽ പോയി അധിക തുക തിരികെ തരാമെന്ന് പറയുന്നു. എന്നാൽ പെട്ടെന്ന് അവൻ മനസ്സ് മാറ്റിയതായി തോന്നുന്നു.
നിശ്ചിത സമയമായിട്ടും റീഫണ്ട് സംബന്ധിച്ച് യാതൊരു വിവരവും ബാങ്കിൽ നിന്ന് ലഭിക്കാത്തതിനാൽ വീണ്ടും ജീവനക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കോൾ എടുത്തില്ല. ഉറങ്ങിപ്പോയി ബാങ്കിലേക്ക് പോവുകയാണെന്ന് എന്നായിരുന്നു അപ്പോൾ ജീവനക്കാരന്‍റെ മറുപടി. എന്നാൽ പണം തിരികെ നൽകാതെ ജൂൺ രണ്ടിന് ജോലി രാജിവയ്ക്കുകയാണെന്ന് മെയിൽ മെയിൽ അയച്ച് ഇയാൾ സ്ഥലം വിടുകയായിരുന്നു. ഇപ്പോൾ പണം തിരിച്ചുപിടിക്കാൻ ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.