ഹണിമൂണിൽ ഭർത്താവ് ചെയ്ത പ്രവർത്തി കണ്ട് ഭാര്യയുടെ ബോധം പോയി.

വിവാഹം എന്നത് എല്ലാവരുടെയും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യമേറിയതുമായ ഒരു കാര്യമാണ്. രണ്ട് തരത്തിലുള്ള വ്യക്തികളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം കൂടിച്ചേരുന്ന ഏറ്റവും സുപ്രധാനമായ നിമിഷം. മറ്റൊരു വലിയ പുതിയ ജീവിതത്തിലേക്കുള്ള കാൽവെപ്പ്. ഒരുപാട് സ്വപ്നങ്ങളോടുകൂടിയാണ് രണ്ടുപേരും ജീവിതം തുടങ്ങുന്നത്. അതോടുകൂടി പുതിയൊരു ബന്ധങ്ങളും ഉടലെടുക്കുന്നു. ചിലപ്പോൾ വിവാഹം സ്വന്തം ഇഷ്ടപ്രകാരം അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാകാം. ഇന്നും പലരും വീട്ടുകാരുടെ ഇഷ്ടപ്രകാരം വിവാഹം വിവാഹം കഴിച്ച് ജീവിതം ഇല്ലാതായവരും ഉണ്ടാകും അതിലുപരി സന്തോഷമുള്ള ജീവിതം നയിക്കുന്നവരും ഉണ്ടാകും. എന്നിരുന്നാലും ജീവിക്കേണ്ടത് അവർ രണ്ടുപേരാണ്. അതുകൊണ്ടുതന്നെ രണ്ടുപേരും പരസ്പരം മനസ്സിലാക്കിക്കൊണ്ട് മാത്രമേ വിവാഹം കഴിക്കാൻ പാടുള്ളൂ എന്നൊരു അഭിപ്രായമുണ്ട്. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കുന്ന ഒരു സാഹചര്യത്തിൽ വിവാഹത്തിന് മുമ്പ് മുന്നിലുള്ള വ്യക്തിയെക്കുറിച്ചുള്ള എല്ലാ പ്രധാന കാര്യങ്ങളും നിങ്ങൾ അറിഞ്ഞിരിക്കണം. എന്നാൽ എന്നാൽ പലപ്പോഴും പരസ്പരം അറിയേണ്ട കാര്യങ്ങൾ ഒന്നും അറിയാതെയും മനസ്സിലാക്കുകയും ചെയ്യാതെയാണ് പലരും വിവാഹത്തിലേക്ക് ഇറങ്ങി ചെല്ലുന്നത്. പലപ്പോഴും ഇത് പല അബദ്ധങ്ങളിലേക്കും വഴി വെക്കാൻ കാരണമാകുന്നുണ്ട്.അത്തരത്തിലുള്ള ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത് അത് കേട്ടാൽ നിങ്ങളും ആശ്ചര്യപ്പെടും. ഭർത്താവിന്റെ കാമുകി കാരണം യുവതിയുടെ ദാമ്പത്യ ജീവിതം തകർന്നു. തന്റെ ഭർത്താവ് കാമുകിയോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് തൻറെ ഭർത്താവ് പലപ്പോഴും തന്നോട് മോശമായി പെരുമാറുന്നത് എന്ന് ആ യുവതി വിശ്വസിക്കുന്നു.

Honeymoon
Honeymoon

26 കാരിയായ ആ യുവതി പറയുന്നത് ഇങ്ങനെ; ‘കല്യാണത്തിന്റെ ആദ്യ രാത്രിയിൽ ഭർത്താവ് കാമുകിയുടെ ഫോട്ടോ കാണിച്ചു തന്നു. താൻ കാമുകിയെ ഭാര്യയായാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. കാമുകിയുമായുള്ള അയാളുടെ ബന്ധം കാരണം എന്നോട് ഒരുപാട് മോശമായി പെരുമാറിയിരുന്നു. മൂന്നുവർഷം മുമ്പ് നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു തങ്ങളുടേത് വിവാഹത്തിന്റെ ആദ്യ രാത്രിയിൽ എന്റെ ഭർത്താവ് തന്റെ കാമുകിയായി വേഷമിട്ട ഒരു പെൺകുട്ടിയുടെ ചിത്രം കാണിച്ചു. ആ രാത്രിയിൽ നിന്നെ ഞങ്ങൾ തമ്മിൽ ഒരുപാട് വഴക്കുണ്ടായി. അതിൻറെ പേരിൽ തൻറെ ഭർത്താവ് എന്നെ ഒരുപാട് മർദ്ദിച്ചു. മർദ്ദനം സഹിക്കവയ്യാതെഎന്റെ നിലവിളി കേട്ട് എന്റെ അളിയൻ വന്ന് അയാളിൽ നിന്നും എന്നെ രക്ഷിക്കുകയും ചെയ്തതായി അവർ പറയുന്നു.

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ യുവതി അവരുടെ അമ്മയുടെ വീട്ടിൽ പോയപ്പോൾ ഭർത്താവിൻറെ അച്ഛനും അമ്മയും യുവതിയെ തിരികെ വരാൻ വിസമ്മതിച്ചു. അതിനിടയിലാണ് ഭർത്താവിൻറെ സഹോദരൻ മരണപ്പെടുന്നത്. ‘ഭർത്താവിന്റെ സഹോദരന്റെ മരണവിവരം അറിഞ്ഞപ്പോൾ വീണ്ടും ഭർത്താവിന്റെ വീട്ടിലേക്ക് പോയി. അവിടെ എത്തിയതിനു ശേഷം അവന്റെ കാമുകിയെ ചൊല്ലി വീണ്ടും വഴക്കുണ്ടാക്കി. അങ്ങനെ വീട്ടിലേക്ക് മടങ്ങി. കുറച്ച് ദിവസങ്ങൾക്ക് ശേഷം അയാൾ മദ്യപിച്ച് ഇവരുടെ വീട്ടിലേക്ക് വന്നു. ആർക്കും തടയാൻ കഴിയാത്ത രീതിയിലുള്ള ബഹളമുണ്ടാക്കിയപ്പോൾ യുവതിയുടെ വീട്ടുകാർക്ക് പോലീസിനെ വിളിക്കേണ്ടി വന്നു.

പോലീസ് എത്തിയതിനുശേഷം ഇരു കൂട്ടരും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കുകയും ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തു. ഇതുവരെ തങ്ങളുടെ ബന്ധത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് യുവതി പറഞ്ഞു. ഞങ്ങൾ ദിവസവും വഴക്കുണ്ടാക്കുമായിരുന്നു. ഇതേത്തുടർന്നാണ് ഞാൻ വീട്ടിൽ തിരിച്ചെത്തി ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയതെന്നും യുവതി പറയുന്നു.