കുറച്ചുകാലങ്ങൾക്ക് പിറകോട്ട് പോയാൽ പിറകോട്ട് പോയാൽ നമുക്ക് നഷ്ടപ്പെട്ടുപോയ ഒരുപാട് ഓർമ്മകളും കാഴ്ചകളും നമുക്ക് ഒന്നോർത്തെടുക്കാൻ കഴിയും. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പണ്ടുകാലങ്ങളിലൊക്കെ ഓരോ മനുഷ്യരും അവർക്ക് ഇഷ്ടപ്പെട്ട ജോലികളിൽ ഏറെ സംതൃപ്തരായിരുന്നു. അതുകൊണ്ടുതന്നെ എത്ര ജോലി എടുത്താലും സമയം പിന്നെയും ഒരുപാടുണ്ടാകും. ആ ബാക്കി വരുന്ന സമയത്തെ അവർ ഉപയോഗിച്ചിരുന്നത് അവർക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ മാത്രം ചെയ്യാനായിരുന്നു. നമ്മുടെ കുഞ്ഞുനാളിൽ സ്ഥിരമായി കാണുന്ന ചില കാഴ്ചകൾ ഉണ്ടായിരുന്നു. അതായത് ഒട്ടുമിക്ക വീടുകളിലും നായകളെയോ പൂച്ചകളെയോ അല്ലെങ്കിൽ എന്തെങ്കിലുമൊരു വളർത്തുമൃഗം ഉണ്ടായിരിക്കും. പലപ്പോഴും നമ്മൾ ഇങ്ങനെ നായകളുള്ള വീടുകളിലേക്ക് പോകാൻ ഭയന്നിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. എന്നാലിന്ന് ഇത്തരം കാഴ്ചകൾ വളരെ വിരളമാണ്. അതിന് കാരണം നമ്മുടെ ജീവിതശൈലിയിൽ വന്ന ഒരു പാശ്ചാത്യ സംസ്കാരത്തിൻറെ കടന്നുകയറ്റമാണ്. ഈ പാശ്ചാത്യ സംസ്കാരം നിലനിൽക്കുന്നത് തന്നെ പണത്തിന്റെയും പ്രതാപത്തിന്റെയും അടിസ്ഥാനത്തിലാണ്. ആളുകൾ പണമുണ്ടാക്കാനുഉള്ള നെട്ടോട്ടത്തിനിടയിൽ അവരുടെ വിലപ്പെട്ട സമയവും അതുപോലെതന്നെ ജീവിതത്തിലുണ്ടായിരിക്കേണ്ട നല്ല നിമിഷങ്ങളെയും മറന്നു കളയുന്നു. പണം ആളുകളിലേക്ക് വന്നതോടുകൂടി അവരുടെ ഹോബിയുടെ നിലവാരം വർദ്ധിക്കുകയും ചെയ്തു. വിദേശികളായ മൃഗങ്ങളെ വളർത്തുന്ന പ്രവണത കുറച്ചുകാലമായി ഇന്ന് ആളുകൾക്കിടയിൽ വർധിച്ചതിന് കാരണം ഇതാണ്. ഇന്ന് ഒട്ടുമിക്ക ആളുകളും വളരെയധികം വിലയേറിയതും ചെലവേറിയതുമായ മൃഗങ്ങളെ വളർത്തുന്നു. അവ വാങ്ങാൻ ധാരാളം പണം ചിലവാകും. ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം പല ആളുകളും പാശ്ചാത്യ ജീവിതരീതിയെ കടമെടുക്കുകയാണ് ചെയ്യുന്നത്.
യുകെയിലെ നോർത്ത് യോർക്കിൽ താമസിക്കുന്ന ന്യൂട്ടനും ഇതുപോലെ മൃഗങ്ങളെ വളർത്തുന്ന ഒരു ഹോബി യുണ്ടായിരുന്നു. എന്നാൽ അയാൾ നായയെയും പൂച്ചയെയും അല്ല വളർത്തുമൃഗമായി കൊണ്ട് നടന്നിരുന്നത്. ചിലപ്പോൾ നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ ആദ്യം ഒന്ന് കണ്ണ് തള്ളി പോകുമായിരിക്കും. ഏറെ വില കൂടിയ മൂന്നു വലിയ പാമ്പുകൾ ആയിരുന്നു തന്നെ വളർത്തുമൃഗമായി കൊണ്ടുനടന്നിരുന്നത്. ഒരു പാമ്പ് തൻറെ സംരക്ഷകനായി എന്ന് തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തെ അത് വളരെ സന്തോഷവാനാക്കി. എന്നാൽ സന്തോഷത്തിനധികം ആയുസ്സ് ഉണ്ടായിരുന്നില്ല. പതിയെ അവന്റെ സന്തോഷം മങ്ങാൻ തുടങ്ങി. കാരണം മറ്റൊന്നുമല്ല ഈ പാമ്പുകളെ വളർത്തുന്നത് ഏറെ ചിലവേറിയ ഒരു കാര്യം ആയതിനാൽ അവന്റെ സമ്പാദ്യം മുഴുവനും അതിനു മാത്രമായി മാറിക്കൊണ്ടിരുന്നു. വാസ്തവത്തിൽ, ഈ പാമ്പുകളെ വളർത്തുന്നതിനായി ന്യൂട്ടൺ വളരെയധികം പണം ചെലവഴിക്കാൻ തുടങ്ങി എന്നർത്ഥം.അവൻ നാശത്തിന്റെ വക്കിലെത്തി. സാമ്പത്തികമായി തകരാൻ തുടങ്ങി.ഇക്കാരണത്താൽ, അവൻ ഒരു ദിവസം ഈ പാമ്പുകളെ തുറസ്സായ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞു. പോലീസിൻറെ ഇതിനെ കുറിച്ചുള്ള അന്വേഷണത്തിൽ ഇദ്ദേഹമാണ് അത് ചെയ്തതെന്ന് അറിഞ്ഞപ്പോൾ ഇയാൾക്കെതിരെ കേസെടുത്തു.
പോലീസ് അന്വേഷണം ഉണ്ടാകാൻ കാരണമായത് എന്താണ് എന്ന് നോക്കാം.ന്യൂട്ടൺ തന്റെ പ്രദേശത്തുള്ള ഒരു സ്കൂളിന് സമീപത്താണ് പാമ്പുകളെ ഉപേക്ഷിച്ചത്. അങ്ങനെയിരിക്കെ ഒരു ദിവസം അവിടെയുള്ള സെന്റ് അഗസ്റ്റിൻ സെക്കൻഡറി സ്കൂളിന് പുറത്തുള്ള ചവറ്റുകുട്ടയിൽ പാമ്പുകളെ ആളുകൾ കണ്ടു. ഉടൻ തന്നെ ഈ വിവരം പോലീസിൽ അറിയിച്ചു. ഡസ്റ്റ്ബിന്നിനുള്ളിൽ നിന്ന് രണ്ട് പാമ്പുകളെയാണ് ഇവർ പിടികൂടിയത്. രാവിലെ തന്നെ ഈ പാമ്പുകളെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ ഉച്ചകഴിഞ്ഞ് 3.30 ഓടെ ചവറ്റുകുട്ടയിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. മൂന്നാമത്തെ പാമ്പിനെ അടുത്ത ദിവസം അൽപ്പം അകലെ നിന്നും പിടികൂടി.
ആ പ്രദേശത്തുകാരായ ചില ആളുകളാണ് അത് ന്യൂട്ടന്റെ പാമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെയാണ് പോലീസ് ന്യൂട്ടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇതിനിടയിൽ ന്യൂട്ടൺ തന്റെ പ്രശ്നം പോലീസിനോട് പറയുകയും തന്റെ ഹോബി കാരണമാണ് പാമ്പുകളെ വാങ്ങിയതെന്നും എന്നാൽ അവയുടെ പരിപാലനം വളരെ ചെലവേറിയതാണെന്നും അദ്ദേഹം പറഞ്ഞു. തപീകരണ ടാങ്കുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇതുകാരണം വൈദ്യുതി ബില്ലും വളരെ കൂടുതലായിരുന്നു. ന്യൂട്ടന് ചെലവ് താങ്ങാൻ കഴിയാതെ വന്നപ്പോൾ പാമ്പുകളെ സ്‌കൂളിന് പുറത്തുള്ള ചവറ്റുകൊട്ടയിൽ ഇട്ടു. കേസിന്റെ വെളിപ്പെടുത്തലിന് ശേഷം,ഏഴ് വർഷത്തേക്ക് മൃഗങ്ങളെ വളർത്തുന്നതിൽ നിന്നും ന്യൂട്ടനെ വിലക്കേർപ്പെടുത്തി.