ഈ അടുത്തിടെ മനുഷ്യ മനഃസാക്ഷിയെ തന്നെ ഏറെ ഞെട്ടിച്ച ഒരു വിമാനാപകടമുണ്ടായി. കോഴിക്കോട് കരിപ്പൂർ വിമാനാപകടം. മാസങ്ങൾ പിന്നിട്ടിട്ടും ഇന്നും ആളുകൾ ആ ഒരു ഞെട്ടലിൽ നിന്നും മാറിയിട്ടില്ല എന്ന് തന്നെ പറയാം. പല അപകടങ്ങളുടെയും കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. മറ്റു ചിലതാകട്ടെ ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ ഇന്നും നിഗൂഢമായി നിൽക്കുന്നു. മലേഷ്യൻ വിമാനം അപ്രത്യക്ഷമായത് പോലെ യാത്രക്കിടയിൽ യാത്രക്കാർ അടക്കം വിമാനം കാണാതാകുന്ന സംഭവങ്ങൾ നമ്മുടെ ഈ ലോകത്തിന്റെ പല കോണുകളിലായി നടക്കുന്നുണ്ട്. എത്രയൊക്കെ അന്വേഷങ്ങൾ നടത്തിയിട്ടും ഒരു പൊടി തെളിവ് പോലും അവശേഷിക്കാത്ത ഇപ്പോഴും അതീവ രഹസ്യമായി കിടക്കുന്ന നിരവധി സംഭവങ്ങളുണ്ട്. എന്നാൽ അവിശ്വസനീയമായ രീതിയിൽ ഭാഗ്യം തുണച്ചത് കൊണ്ടു മാത്രം ചില വിമാനാപകടങ്ങളിൽ നിന്നും രക്ഷപ്പെട്ട ഒത്തിരി സംഭവങ്ങൾ സോഷ്യം മീഡിയയിൽ വൈറലായിട്ടുണ്ട്. അത്തരത്തിൽ ആളുകളെ ഞെട്ടിച്ച് വിമാനങ്ങൾ ഇടിക്കാതെ പോയ ചില സംഭവങ്ങൾ നോക്കാം.
പരാഗുവ്വ്വെ എയർപോർട്ട്. വിമാനത്താവളത്തിലെ റൺവേയിൽ ജോലി ചെയ്യുന്ന പല ആളുകളും വലിയ വലിയ വിമാനങ്ങളോട് അടുത്തു നിന്ന് ജോലി ചെയ്തു ഏറെ ശീലിച്ചവർ ആയിരിക്കും. തങ്ങൾ ജോലി ചെയ്യുന്നതിനിടയ്ക്ക് വിമാനങ്ങളൊന്നും ലാൻഡ് ചെയ്തു വരില്ല എന്ന ഒരു ഉറച്ച വിശ്വാസത്തോട് കൂടിയാണ് പലരും ജോലി ചെയ്യുന്നത്. എന്നാൽ പരാഗ്വേ എയർപോർട്ടിൽ 2019ൽ ഒരു സംഭവമുണ്ടായി. അതായത് റൺവേയിൽ ഒരു കൂട്ടം ആളുകൾ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്നാണ് ഒരു വിമാനം അവർക്കു തൊട്ടു മുകളിലൂടെ ലാൻഡ് ചെയ്യാൻ വേണ്ടി പോയത്. ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ ഏറെ വൈറലായിരുന്നു. ആറാളുകൾ ചേർന്ന് റൺവേയിൽ ചില അറ്റകുറ്റ പണികൾ ചെയ്യുകയായിരുന്നു. പെട്ടെന്നാണ് ഒരു പാസഞ്ചർ ജെറ്റ് അവരുടെ ട്രക്കിന്റെ മുകളിലൂടെ പാസ് ചെയ്തത്. ഇവർ കരുതിയത് റൺവേ ക്ളോസ് ചെയ്തു എന്നാണ്. പൈലറ്റ് ആദ്യമേ അവർ കണ്ടത് കൊണ്ട് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇതുപോലെ ഒത്തിരി സംഭവങ്ങൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.