സൂക്ഷിക്കുക. ഈ രാജ്യങ്ങളില്‍ ഇവ ചെയ്‌താൽ അടി ഉറപ്പ്.

നിങ്ങൾ വിദേശ രാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാലിതാ, നിങ്ങൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലായെങ്കിൽ നിങ്ങളുടെ കാര്യം പോക്കാണ്. അതായത്  നമ്മൾ ഒരു വിദേശ രാജ്യത്തു പോയി അവിടത്തെ ഭാഷ അറിയില്ലാ എങ്കിൽ പിന്നെ ആകെയുള്ള ഒരു മാർഗ്ഗം എന്ന് പറയുന്നത് കൈ കൊണ്ടുള്ള ആംഗ്യ ഭാഷയാണ്. എന്നാൽ, കൈ കൊണ്ടുള്ള ചില ആംഗ്യ പരീക്ഷണങ്ങൾ ഒരുപക്ഷെ നിങ്ങൾക്ക് നല്ല പണി തന്നേക്കാം. കാരണം, ചില രാജ്യങ്ങളിൽ പോയാൽ നമ്മൾ ഉപയോഗിക്കാൻ പാടില്ലാത്ത അല്ലെങ്കിൽ ഉപേക്ഷിക്കേണ്ട ചില ആംഗ്യങ്ങളുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

Never do this in other countries
Never do this in other countries

നിങ്ങൾ  ഗ്രീസിൽ  പോകുന്നു എന്ന് കരുതുക. നമുക്കറിയാം നമ്മൾ ഒരാളെ കണ്ടാൽ ഹായ് പറയുകയും കൂടെ ഒരു കൈ പൊങ്ങുകയും ചെയ്യും. എന്നാൽ ഗ്രീസിൽ പോയാൽ ഇങ്ങനെ കാണിക്കരുത്. കാരണം ആ ആംഗ്യ ഭാഷ ഗ്രീസുകാർ ഒരു അശ്ശീല പദമായാണ് കാണുന്നത്. അതായത് നടുവിരൽ ഉയർത്തുന്നതിന് തുല്യമാണത്.  അത്പോലെ നിങ്ങൾ റഷ്യയിൽ പോയി കുറച്ചു കാലം താമസിച്ചു എന്ന് കരുതുക. അവിടെ നിങ്ങൾ സ്ഥിരമായി ഒരു സുന്ദരിയെ കണ്ടെന്നു വെക്കുക. ആ സുന്ദരിയെ നിങ്ങൾക്ക് വല്ലാതെ ഇഷ്ട്ടപ്പെടുകയും അവരെ പ്രൊപ്പോസ് ചെയ്യുവാനും തീരുമാനിക്കുന്നു. അങ്ങനെ പ്രൊപ്പോസ് ചെയ്യാനായി ഒരു ഫ്‌ളവർ ഷോപ്പിൽ കയറി രണ്ടു റോസാപ്പൂക്കൾ വാങ്ങുന്നു. എന്നിട്ട് അവരെ പ്രൊപ്പോസ് ചെയ്യുന്നു. എന്നാൽ ഉടനെ മുഖത്തൊരു അടി പ്രതീക്ഷിച്ചോളു. ഇങ്ങനൊരു പ്രതികരണം റഷ്യക്കാർക്ക് പൂക്കൾ ഇഷ്ടമില്ലാഞ്ഞിട്ടില്ല. എന്നാൽ കൊടുക്കുന്ന പൂക്കളുടെ എണ്ണത്തിലാണ് കാര്യം. എന്തെന്നാൽ, റഷ്യയിൽ മരിച്ചയാളുകളുടെ കല്ലറകളിൽ ഇരട്ട നമ്പറിൽ ഉള്ള പൂക്കളാണ് വെക്കാറുള്ളത്. അത് കൊണ്ടാണ് അങ്ങനെ സംഭവിച്ചിട്ടുള്ളത്. ഇത്പോലെ പല രാജ്യങ്ങളിൽ പോയാൽ ചെയ്യാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങളുണ്ട്. അത് ഏതൊക്കെ രാജ്യങ്ങൾ ആണെന്നും എന്തൊക്കെയാണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.