നമുക്കിടയിൽ ഒരു വിഭാഗം ആളുകളുണ്ട്. അത്തരം ആളുകൾ മറ്റുള്ളവർക്കൊരു ശല്യമില്ലാതെ ജീവിക്കുന്ന ആളുകൾക്ക് നേരെ വെറുതെ ചൊറിഞ്ഞു കൊണ്ടിരിക്കും. അവരാകട്ടെ, ഒരു പരിധി വരെ ഒന്നും കണ്ടില്ലാന്നു നടിച്ചു എല്ലാം കണ്ണടച്ചങ്ങു വിട്ടു കളയും. എന്നാൽ, അവരുടെ ക്ഷമയുടെ ആ ഒരുപരിധി വിട്ടു കഴിഞ്ഞാൽ പിന്നെ ചൊറിയാൻ വന്നവന്റെ കാര്യം ചിന്തിക്കുകയേ വേണ്ട. അത്തരത്തിൽ, വെറുതെ വാദി കൊടുത്ത് അടി വാങ്ങുന്നവന്റെ ഒത്തിരി സംഭവങ്ങൾ ഷൊഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. അത്തരത്തിൽ വളരെ രസകരമായ ചില സംഭവങ്ങൾ നോക്കാം.
ആദ്യത്തെ ഒരു രസകരമായ സംഭവം നോക്കാം. ഒരു പയ്യൻ കരാട്ടെ പഠിക്കാനെന്ന വ്യാജേന ഒരു ലേഡി കരാട്ടെ ലേഡിയുടെ അടുത്തെത്തി. അങ്ങനെ ക്ലാസിനെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ ആ കരാട്ടെ ലേഡി പറഞ്ഞു എല്ലാ ഡീറ്റയിൽസും അവരുടെ ഓൺലൈൻ പേജിലുണ്ട് എന്ന്. അപ്പോൾ നോക്കാനായി മുതിർന്നപ്പോൾ തന്റെ മൊബൈൽഫോൺ കേടാണ് എന്ന് പറഞ്ഞു. അപ്പോൾ ആ ലേഡി തന്റെ ഫോണിൽ തന്നെ കാണിച്ചു എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനിടയ്ക്കു അവരുടെ ഫോൺ ആ പയ്യൻ തട്ടിപ്പറിച്ചു കൊണ്ടോടി. കരാട്ടെ ലേഡി സൂപ്പർസ്റ്റാർ തെന്നെ. ഉടനെ തന്നെ ആ പയ്യനെ ഓടിച്ചിട്ട് പിടിച്ചിട്ടു മുതുക്കിനിട്ട് ഒന്നങ്ങു കൊടുത്തപ്പോൾ ഫോൺ താഴെയിട്ടു. അടുത്ത ഒരു സംഭവം നോക്കാം. അതായത് ഒരു സൂപ്പർമാർക്കറ്റിൽ കയറി മോഷ്ട്ടിക്കാനായി രണ്ടു കള്ളന്മാർ തീരുമാനിച്ചു. അങ്ങനെ മുഖംമൂടി ധരിച്ച രണ്ടു കള്ളന്മാർ ഷോപ്പിൽ കയറി അവിടത്തെ ജോലിക്കാർക്കും ആളുകൾക്കും നേരെ ചെറിയൊരു കത്തി കാണിച്ചു ഭീഷണിപ്പെടുത്തി നിർത്തി. എന്നാൽ എല്ലാരും പേടിച്ചു വിറക്കുമെന്ന കള്ളന്മാരുടെ ചിന്ത തെറ്റി. ജോലിക്കാരനായ ഒരാൾ ആ കത്തിക്ക് മുന്നിൽ പിടിച്ചില്ല. ഉടൻ തന്നെ ഒരു ടേബിളിന്റെ അടിയിൽ നിന്നും വലിയൊരു വാൾ ഊരിയെടുത്തു. എന്നിട്ട് കള്ളന്മാർക്ക് നേരെ ആഞ്ഞു വീശി. അവർ ജീവനും കൊണ്ടോടി. ഇത്തരത്തിലുള്ള ഒത്തിരി സംഭവങ്ങൾ ഇനിയുമുണ്ട്. അവ എന്തൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.