വിചിത്രമായ വളർത്തു മൃഗങ്ങൾ!

ഇന്ന് ഒട്ടുമിക്ക വീട്ടിലും പല തരത്തിലുള്ള വളർത്തു മൃഗങ്ങളുണ്ട്. കാരണം ഇന്ന് ആളുകൾക്ക് ഇവയോടെല്ലാം അൽപ്പം കൗതുകം കൂടുതലാണ് എന്നതാണ് സത്യം. മാത്രമല്ല, അവയ്ക്കാവശ്യമായ ഭക്ഷണവും പരിചരണവും പരിചരിക്കാനുള്ള പ്രത്യേക സംവിധാനങ്ങളെല്ലാം തന്നെ ഇന്ന് ലഭ്യമാണ്. ചിലർക്ക് പക്ഷികളോടാണ് ഏറെ ഇഷ്ട്ടം. പിന്നെ പല തരത്തിലുള്ള ഫിഷുകളും ഇന്ന് പല വീടുകളിലും നമുക്ക് കാണാൻ കഴിയും. അത്പോലെ തന്നെ പല രാജ്യങ്ങളിൽ നിന്നുള്ള വളരെ കൗതുകവും ഭംഗിയും വിചിത്രവും തോന്നിപ്പിക്കുന്ന പൂച്ചകൾ, നായകൾ തുടങ്ങിയവയോടെല്ലാം ആളുകൾക്ക് അൽപ്പം ക്രെയ്സ് കൂടുതലാണ്. എന്നാൽ സാധാരണ വളർത്തു മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി അസാധാരണമായി ചിലയാളുകൾ വീടുകളിൽ വളർത്തുന്ന ചില ജീവികളെ പരിചയപ്പെടാം.

Strange Pets
Strange Pets

സ്ലോ ലോറിസ്. പേര് പോലെ തന്നെ വളരെ മടി പിടിച്ചതും മന്ദഗതിയിലുമുള്ള പ്രവർത്തികളിലൂടെയാണ് സ്ലോ ലോറിസിന്റെ ജീവിതം. ഇവയെ പ്രധാനമായും കാണുന്നത് തെക്കു കിഴക്കൻ ഏഷ്യയിലും അതിർത്തി പ്രദേശങ്ങളിലുമാണ്. ഇന്ന് ഈ ജീവി ഏറെ വംശനാശഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക ആളുകളും ഇത്തരം ജീവികളെ നിയമപരമായും അല്ലാതെയും വീടുകളിൽ വളർത്തുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിപണികളിൽ ഇത്തരം ജീവികളെ വിൽപ്പന നടത്താനായി പ്രത്യേക സംഘം തന്നെയുണ്ട് എന്ന് പറയപ്പെടുന്നു. ഇതിന്റെ വളരെ സാവധാനത്തിലുള്ള ചലനവും പ്രത്യേക സ്വഭാവ രീതിയുമാണ് ആളുകളെ ഈ ജീവികളിലേക്ക് കൂടുതൽ ആകർഷിക്കുവാനുള്ള കാരണം . മാത്രമല്ല ഇവയുടെ ഭക്ഷണ രീതികളും അതിനോടനുബന്ധിച്ച ദഹനപ്രക്രിയകളും ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്. ഇവയെ ഏറ്റവും ദുർബ്ബലരായ ജീവികളുടെ പട്ടികയിലാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്പോലെ വളരെ വിചിത്രമായ മറ്റു ജീവികളെയും ആളുകൾ വീടുകളിൽ വളർത്തുന്നുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.