മനുഷ്യൻ ഉള്‍പ്പടെ ഈ ഭൂമിയിലെ എല്ലാ ജീവികളുടെയും ജനനവും പ്രത്യുൽപ്പാദനവും ദൈവത്തിന്‍റെ വലിയൊരു അത്ഭുതകരമായ സൃഷ്ട്ടി തന്നെയാണ്. ദൈവം ഉണ്ട് എന്ന് വിശ്വസിക്കാൻ ഒരു ജീവിയുടെ അല്ലങ്കിൽ ഒരു മനുഷ്യന്‍റെ ജനനത്തിനപ്പുറം മറ്റൊന്നുമില്ല. അതിന്‍റെ ഏറ്റവും ചെറിയ വളർച്ചയുടെ ഘട്ടം മുതൽ അത് ഒരു സമ്പൂർണ്ണമായ രൂപമായി മാറുന്നത് വരെയുള്ള ആ കാലയളവ് വളരെ കൗതുകവും അത്ഭുതവും സൃഷ്ട്ടിക്കുന്ന ഒന്നാണ്. എല്ലാ ജീവികളും മുട്ടയിട്ടോ അല്ലെങ്കിൽ ഗർഭധാരണം നടത്തിയിട്ടോ ആണ് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നത്. എന്നാൽ വളരെ വിചിത്രമായി മുട്ടയിട്ടു കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന ചില ജീവികളെ കുറിച്ചു നോക്കാം.
മുതലകൾ അഥവാ ക്രോക്കോഡെയിൽസ്. ഇവ ഒരു ഉരക ജീവീ വിഭാഗത്തിൽ പെട്ടവയാണ്. ഓസ്‌ട്രേലിയ, ഏഷ്യ, ആഫ്രിക്ക തുടങ്ങീ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. ക്രോക്കോഡോലിന എന്നറിയപ്പെടുന്ന പ്രത്യേക ജൈവകുടുംബത്തിലെ ഒരംഗമാണ് ഉരക ജീവികളായ മുതലകൾ. ഇവ മുട്ടയിട്ടു കൊണ്ടാണ് കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്നത്. ഇവയുടെ ലൈംഗികതയും പ്രത്യുൽപ്പാദനവും ജീവിത സാഹചര്യത്തിനും താപനിലയ്‌ക്കും അടിസ്ഥാനപ്പെടുത്തിയിരിക്കും. ഇവ മുട്ടകൾ നിക്ഷിപിക്കുന്നത് വലിയ പൊത്തുകളിലോ അല്ലെങ്കിൽ കുന്നിൻ ചെരുവുകളിലോ ആയിരിക്കും. ഇത്തരത്തിൽ മുട്ടയിടുന്ന കാലയളവ് എന്ന് പറയുന്നത് ആഴ്ച്ചകളോളം ആയിരിക്കും. രാത്രി കാലങ്ങളിലാണ് ഇവ കൂടുതലായും മുട്ടയിടുന്നത്. മാത്രമല്ല, ഇവയുടെ മുട്ടകൾ വളരെ കട്ടിയുള്ള ഷെല്ലുകൾ കൊണ്ടായിരിക്കും നിർമ്മിച്ചിട്ടുള്ളത്. മുതലകളുടെ ഇനത്തിനനുസരിച്ചു മുട്ടയുടെ എണ്ണം ഏഴു മുതൽ 95 വരെ ആയിരിക്കും. ഇങ്ങനെ ദ്വാരങ്ങളിലും കുന്നിൻ ചെരുവുകളിലും നിക്ഷേപിച്ച മുട്ടകൾ വിരിയാൻ സമയമാകുമ്പോൾ അമ്മ മുതലകൾ മുട്ടകൾ വെള്ളത്തിൽ കൊണ്ട് വന്നിടും. എന്നിട്ട് വിരിഞ്ഞ ശേഷം കുറേ കാലം വെള്ളവുമായി ഇടപഴകി ജീവിക്കാൻ അവരെ പ്രാർത്ഥരാക്കും. അടുത്ത ഇണചേരൽ വരെ ഒരു വർഷത്തോളം കുഞ്ഞുങ്ങളെ ഇവ നല്ല പോലെ പരിചരിക്കും.
ഇതുപോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.