ഭൂമിയും അതിലുള്ള എല്ലാ കാര്യങ്ങളും ദൈവത്തിന്റെ ഒരു മായാജാലം ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. കാരണം, കണ്ണുകൾക്കും മനസ്സിനും ഒരുപോലെ അതിശയം തോന്നുന്ന ഓരോ കാര്യങ്ങളാണ് ദൈവം ഭൂമിയിൽ സൃഷ്ട്ടിച്ചിട്ടുള്ളത്. എന്തിന് കൂടുതൽ പറയുന്നു നമ്മൾ മനുഷ്യർ തന്ന ദൈവത്തിന്റെ ഒരു അത്ഭുത സൃഷ്ട്ടിയല്ലേ? നമ്മൾ കുഞ്ഞു ക്ലാസുകൾ മുതൽ കേട്ടിട്ടുള്ള ഒരു കാര്യമാണ് ഭൂമിയുടെ നല്ലൊരു ശതമാനം ഭാഗവും ജലമാണ് എന്നത്. അത് കൊണ്ട് തന്നെ ഒട്ടുമിക്ക രാജ്യങ്ങളും സമുദ്രങ്ങളാൽ ചുറ്റപ്പെട്ടതാണ്. നമ്മൾ ഈ ഭൂമിയിൽ ഇത് വരെ കാണാത്തതും അറിയാത്തതുമായ പല വിചിത്ര കാര്യങ്ങളുണ്ട്. അതിന്റെ നൂറിരട്ടി കാര്യങ്ങൾ ഇന്നും നിഗൂഢമായി കിടക്കുന്നുണ്ട് താനും. അത്തരത്തിൽ നമ്മളൊന്നും ജീവിതത്തിൽ അറിയാത്തതും കേൾക്കാത്തതുമായ ചില വിചിത്രമായ കാര്യങ്ങൾ പരിചയപ്പെടാം.
റിഫ്ളക്റ്റിവ് ലെയ്ക്സ്. പ്രകാശം ജലത്തിലൂടെ കടന്നു പോകുമ്പോൾ അത് റിഫ്ളക്റ്റ് ചെയ്യാറുണ്ട് എന്ന് നമ്മൾ പല ക്ലാസുകളിലായിട്ട് പഠിച്ചിട്ടുണ്ടാകുമല്ലോ. എന്നാൽ ഒരു പ്രദേശം മുഴുവനും പ്രകാശത്താൽ റിഫ്ളക്റ്റ് ചെയ്‌താൽ എങ്ങനെയിരിക്കും. എന്നാൽ, അതുപോലെയുള്ള ചില സ്ഥലങ്ങൾ നമ്മുടെ ഈ ലോകത്തിലെ ചില ഭാഗങ്ങളിലുണ്ട്. ഇത് വളരെ ആകർഷണീയത നിറഞ്ഞതും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. അതായത്, ഫ്ലാറ്റ് ലാൻഡ്‌സ് അല്ലെങ്കിൽ സാൾട്ട് ലാൻഡ്‌സ് എന്നിവയെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇവയുടെ പ്രതലങ്ങളിൽ വെള്ളമങ്ങനെ വ്യാപിച്ചു കിടക്കും. വളരെ പരന്നു കിടക്കുന്ന പ്രതലമായതിനാൽ തന്നെ അവിടെ ആകാശത്തിന്റെ മിറർ എഫക്ട് കാണുവാൻ സാധിക്കും. അതായത്, ആകാശത്തിന്റെ വലിയൊരു കണ്ണാടിയിൽ നമ്മെ കാണുന്നതായി തോന്നും. ഇത് വളരെ ആകർഷിക്കുന്ന കാര്യമായാലും ചിലയാളുകൾക്ക് ഇവിടെ നിൽക്കുമ്പോൾ തലകറക്കം, ഡയേറിയ പോലുള്ള കാര്യങ്ങൾക്കു കാരണമാകും. ഇത്പോലെ വളരെ വിചിത്രമായ കാര്യങ്ങൾ നമ്മുടെ ഈ ഭൂമിയിലുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.