ലോകത്തിലെ ഏറ്റവും വൃത്തികെട്ട വ്യക്തിയെന്ന് അറിയപ്പെടുന്ന വൃദ്ധന് 94 വയസ്സ്. 50 വർഷത്തിലേറെയായി അയാൾ കുളിച്ചിട്ടില്ല. കുളിച്ചാൽ വല്ല പനിയും പിടിപെടുമോ എന്ന ഭയത്താലാണ് വർഷങ്ങളായി കുളിക്കാതിരുന്നത്. ഇത്രയും വർഷങ്ങൾക്ക് ശേഷം ആദ്യമായി അയാളുടെ ഗ്രാമത്തിലെ ജനങ്ങൾ അയാളെ കുളിപ്പിച്ചു.
പതിറ്റാണ്ടുകളായി കുളിക്കാത്തതിന് “ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ” എന്ന് വിളിപ്പേരുള്ള ഇറാനിയൻ മനുഷ്യൻ 94 ആം വയസ്സിൽ മരിച്ചതായി ചൊവ്വാഴ്ച സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
അരനൂറ്റാണ്ടിലേറെയായി കുളിക്കാതെ ഏകാകിയായ അമൗ ഞായറാഴ്ച തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാഹ് ഗ്രാമത്തിൽ മരിച്ചതായി ഐ.ആർ.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
രോഗം പിടിപെടുമോ എന്ന ഭയത്താൽ അമൗ കുളിക്കുന്നത് ഒഴിവാക്കിയിരുന്നു. ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഏജൻസി റിപ്പോർട്ട് ചെയ്തു.
എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ആദ്യമായി ഗ്രാമവാസികൾ അയാളെ കുളിപ്പിക്കാൻ ഒരു കുളിമുറിയിലേക്ക് കൊണ്ടുപോയി. ഇറാനിയൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച് 2013-ൽ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമോ എന്ന പേരിൽ ഒരു ഹ്രസ്വ ഡോക്യുമെന്ററി നിർമ്മിച്ചിരുന്നു.