കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി നിലവിൽ കുഴപ്പങ്ങളൊന്നും ഇല്ല. പ്രത്യേകം മരുന്നുകളും നൽകുന്നില്ല. മെഡിക്കൽ സംഘം ഇന്ന് പരിശോധന നടത്തിയശേഷം മെഡിക്കൽ കോളേജിലെ സെൽ വാർഡിലേക്ക് രേഷ്മയെ മാറ്റും. അന്വേഷണസംഘത്തിന് ഗ്രീഷ്മയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്.
പോലീസിന് ഗ്രീഷ്മയെ കാരക്കോണത്തുള്ള വീട്ടിൽ എത്തിച്ച ശേഷം വീണ്ടും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതാണ് ഇനി പോലീസിന്റെ മുന്നിലുള്ള നിർണായക ഘട്ടം. ഇതിനിടെ കോടതി റിമാൻഡ് ചെയ്ത ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അമ്മാവന് നിർമ്മൽ കുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കും മാറ്റി കുറ്റകൃത്യം നടന്നത് തമിഴ്നാട് സംസ്ഥാന പരിധിയിലായതിനാൽ കേരള പോലീസ് അന്വേഷണം തുടരുന്ന കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കേരള പോലീസിന് അന്വേഷണം തുടരാം. എന്നാൽ അതിന് തക്ക തെളിവ് ശേഖരിക്കേണ്ടത് ഉണ്ട്.