ഇന്ന് ഭൂരിഭാഗം ആളുകളുടെയും കയ്യിൽ സ്മാർട്ട് ഫോണുകളുണ്ട്. അതും പലവിധത്തിലുള്ള ഫീച്ചേഴ്സുകൾ അടങ്ങിയ മൊബൈൽഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സ്മാർട്ട് ഫോണുകളുടെ വരവോടു കൂടി ആളുകൾക്ക് ഫോട്ടോഗ്രാഫിയിലുള്ള പല ചിന്താഗതിയും മാറി. പുതിയ പുതിയ വിദ്യകൾ ഫോട്ടോഗ്രഫിയിൽ കണ്ടുവരാൻ തുടങ്ങി. മാത്രമല്ല, ഫോട്ടോഗ്രാഫിയിൽ ആളുകളെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ഒരു വിപ്ലവം തന്നെ സൃഷ്ട്ടിക്കാൻ ഈ സ്മാർട്ടഫോണുകളുടെ വരവ് കാരണമായി എന്ന് തന്നെ പറയാം. യുവാക്കൾക്കാണ് ഇന്ന് ഇതിനോട് ഏറ്റവും ഭ്രാന്ത്. എന്തിരുന്നാലും, ഒരു സ്മാർട്ടഫോൺ ഇല്ലാതെ ഒരാൾക്ക് ജീവിക്കാൻ കഴിയില്ല എന്ന് തന്നെ പറയാം. ഇതിന് ഒരുപാട് ഗുണങ്ങളും അതിലുപരി ദോഷങ്ങളും ഉണ്ട്. അതിന്റെ ദോഷങ്ങൾ സ്വാധീനിച്ചിരിക്കുന്നത് അത് ഉപയോഗിക്കുന്ന ആളുടെ സ്വഭാവം അനുസരിച്ചായിരിക്കും. ഇന്ന് നമ്മൾ മുന്നിൽ എന്ത് സംഭവം കണ്ടാലും ആദ്യം കൈ പോകുന്നത് മൊബൈൽഫോണിലേക്ക് ആയിരിക്കും. അത്തരത്തിൽ ഒരുപാട് ദുരന്തങ്ങളുടെ യാഥാർഥ്യം ചിത്രീകരിക്കാൻ സ്മാർട്ടഫോണുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, നമ്മൾ വളരെ സാഹസികത നിറഞ്ഞ ഫോട്ടോകൾ എടുക്കുമ്പോൾ നമ്മൾ എപ്പഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ എന്തോ ഒരു ദുരന്തം ഉടനെ തേടിയെത്തുമെന്ന്.അത്തരം ചില ദുരന്തങ്ങളെ കുറിച്ച് നോക്കാം.
ആദ്യമൊരു വിമാന ദുരന്തത്തെ കുറിച്ച് നോക്കാം. ഈ സംഭവം നടക്കുന്നത് 2015 ഫെബ്രുവരിയിൽ തായ്വാനിൽ വെച്ചാണ്. തായ്വാനിലെ ഒരു ഡൊമസ്റ്റിക് എയറോപ്ലെയ്ൻ ആയിരുന്നു ട്രാൻസ് ഏഷ്യ. ഏകദേശം 58 യാത്രക്കാരുമായി 2015 ഫെബ്രുവരിയിൽ തായ്വാനിലെ എയർപോർട്ടിൽ നിന്നും ഒരു ടേക്ക് ഓഫ് നടത്തി. യാത്ര തുടങ്ങി അധികം വൈകാതെ തന്നെ തൊട്ടടുത്തുള്ള ഒരു ബ്രിഡ്ജിൽ വെച്ച് കൊണ്ട് വിമാനം വലിയൊരു ദുരന്തത്തിന് വേദിയായി എന്ന് തന്നെ പറയാം. തികച്ചും യാദൃശ്ചികം എന്നു തന്നെ പറയാം. ദുരന്തം നടക്കുന്ന അതെ സമയം ആ ബ്രിഡ്ജിലൂടെ ഒരു വാഹനത്തിൽ ഒരാൾ തന്റെ മൊബൈൽ ഫോൺ ക്യാമറ ഓൺ ചെയ്ത വരുന്നുണ്ടായിരുന്നു. വളരെ അവിശ്വസനീയമായ രീതിയിൽ തന്റെ വാഹനത്തിന്റെ മുന്നിൽ വെച്ച് ട്രാൻസ് ഏഷ്യ എന്ന വിമാനം വലിയൊരു ദുരന്തമായി മാറിയത്. ആ ദുരന്ത ദൃശ്യം തന്റെ ക്യാമറയിൽ പകർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. വിമാന ദുരന്തത്തിന്റെ കാരണം മറ്റൊന്നുമല്ല. പൈലറ്റിന്റെ കയ്യിൽ വന്ന ഒരു അബദ്ധമാണ്. വിമാനത്തിന്റെ ഒരു എഞ്ചിൻ കേടായി, അത് ഓഫാക്കി സെക്കൻഡറി എഞ്ചിൻ ഓൺ ചെയ്യുന്നതിന് പകരം രണ്ടും ഓഫാക്കി. ഇത് വലിയൊരു ദുരന്തത്തിന് കാരണമാവുകയും ഒരുപാട് പേരുടെ ജീവൻ പൊലിയാൻ കാരണമാവുകയും ചെയ്തു.
ഇതുപോലുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.