ഭാര്യ ഭർത്താക്കന്മാരായാലും കാമുകി കാമുകന്മാരായാലും അവർക്കിടയിൽ പ്രശ്നങ്ങൾ സാധാരണമാണ്.അത് ഭർത്താവോ ഭാര്യയോ കാമുകിയോ കാമുകനോ ആകട്ടെ അവർക്കിടയിലെ തീരുമാനങ്ങൾ എല്ലാം തന്നെ ഒരുമിച്ച് എടുക്കേണ്ടതാണ് അല്ലാതെ ഭർത്താവിനെ കൂടുതൽ മുൻതൂക്കം നൽകി അത് പിന്നീട് പരസ്പരമുള്ള ഒരു ശത്രുതയിലേക്ക് വഴിയൊരുക്കുന്നു. രണ്ടു ബന്ധങ്ങളുടെയും തുടക്കത്തിൽ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്താലും പിന്നീടത് കലഹങ്ങൾക്ക് വഴിയൊരുക്കുകയാണ് പതിവ്. എന്നിരുന്നാലും സ്ത്രീകൾ അവരുടെ പങ്കാളികളെ നിയന്ത്രിക്കുന്നുവെന്ന് പലരുടെയും അനുഭവങ്ങളിൽ നിന്ന് ഒരുപക്ഷേ നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ ഭർത്താവ് കാരണം ജീവിതത്തിൽ ദുരിതമനുഭവിക്കുന്ന ഒത്തിരി ഭാര്യമാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. പലർക്കും പ്രതികരിക്കാനുള്ള ഒരു ധൈര്യമില്ലാത്തതാണ് പലപ്പോഴും ഇത്തരം പീഡനങ്ങൾക്ക് ഇരയാകേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ അത്തരം ഭർത്താക്കന്മാരെ നിയന്ത്രിക്കാൻ എന്താണ് മാർഗമെന്ന ചോദ്യം പല ഭാര്യമാരും ചോദിക്കുന്നുണ്ട്. ഇതിനൊരു പരിഹാരമാർഗമായി ഒരു സ്ത്രീ ഇൻസ്റ്റാഗ്രാമിൽ തൻറെ ഭർത്താക്കന്മാരെ നിയന്ത്രിക്കാനുള്ള വഴികൾ എന്തൊക്കെയാണെന്ന് സ്ത്രീകളെ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. എന്തൊക്കെയാണ് ആ വഴികൾ എന്നറിഞ്ഞാൽ ഒരുപക്ഷേ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസിക്കുന്ന മാർഗരിറ്റ നസരെങ്കോ (Margarita Nazarenko) എന്ന സ്ത്രീയാണ് ഭർത്താവിനെയും പങ്കാളിയെയും എങ്ങനെ നിയന്ത്രിക്കണമെന്നത് ഇൻസ്റ്റാഗ്രാമിൽ സ്ത്രീകളെ പഠിപ്പിക്കുന്നത്. ഒരു നിശ്ചിത ഫീസ് ഈടാക്കിയാണ് ഇവർ സ്ത്രീകൾക്ക് ഇത്തരം ക്ലാസുകൾ നൽകുന്നത്. ഈയൊരു രീതിയിലൂടെ പണം സമ്പാദിക്കുന്നതിനെ കുറിച്ചുള്ള കാര്യ ഗൗരവത്തെ കുറിച്ച് ഇപ്പോൾ ചർച്ചയിലാണ്.
മാർഗരിറ്റ സ്ത്രീകളെ ഫെമിനിസം പഠിപ്പിക്കുക മാത്രമല്ല പുരുഷന്മാരുമായി വഴക്കിടുന്നതിന് പകരം ദേഷ്യപ്പെടുന്ന സമയത്ത് പുരുഷന്മാരുടെ എങ്ങനെ സ്നേഹത്തോടെ ഇടപഴകാനുള്ള നുറുങ്ങുകളാണ് ഈ സ്ത്രീ പറഞ്ഞു കൊടുക്കുന്നതെന്ന് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും.34 കാരിയായ മാർഗരിറ്റ പറയുന്നതിങ്ങനെ,സ്ത്രീകൾക്ക് അവരുടെ സ്ത്രീത്വത്തെ സമർത്ഥമായി ഉപയോഗിച്ച് തങ്ങളുടെ പങ്കാളികളുടെ ഏതൊരു സാഹചര്യത്തിലും ഇടപഴകാനയി സാധിക്കും. തങ്ങൾക്കാവശ്യമുള്ളത് ചെയ്യാൻ കഴിയും. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സ്ത്രീകൾ മാനിനെയും പശുവിനെയും കുതിരയെയും പോലെയാണ് പെരുമാറുന്നത്. ഈ മാനുകൾക്കിടയിൽ പൊതുവേ ഊർജ്ജം കൂടുതലായിരിക്കും. എന്തെങ്കിലും കുഴപ്പം സംഭവിക്കാൻ സാധ്യതയുണ്ടെങ്കിൽ രക്ഷപ്പെടാൻ സ്ത്രീകൾ അങ്ങനെയാകണം. അതേ സമയം തന്നെ പശുവിനെപ്പോലെ അവർ തളരരുത്. അവൾ സ്വയം ഒരു കുതിരയെപ്പോലെ പ്രതിഫലിപ്പിക്കണമെന്ന് അവർ പറയുന്നു.
തന്നെ അനുസരിക്കാൻ പുരുഷന്മാരെ പ്രേരിപ്പിക്കാൻ അവരുടെ പെൺകുട്ടികളുടെ ഗുണങ്ങൾ ഉപയോഗിക്കാൻ മാർഗരിറ്റ സ്ത്രീകളോട് പറയുന്നു, ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. എപ്പോഴും പുരുഷന്മാർക്ക് മാറ്റാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടുകയോ ആ കാര്യത്തെക്കുറിച്ച് സംസാരിക്കുകയോ അവരുടെ നന്മയെ പ്രശംസിക്കുകയോ ചെയ്യരുതെന്ന് അവൾ പറയുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവർ മതിപ്പുളവാക്കുന്നു. ഏറ്റവും രസകരമായ മറ്റൊരു കാര്യം എന്നു പറയുന്നത് മാർഗരിറ്റയുടെ ഉപദേശങ്ങളൊന്നും സൗജന്യമല്ല എന്നതാണ്. അവൾ ഇതെല്ലാം ഒരു ഓൺലൈൻ കോഴ്സായി നൽകുകയും അതിലൂടെ ഫീസ് ഈടാക്കുകയും ചെയ്യുന്നു എന്നതാണ്.