ഹ്രസ്വദൂര ആഭ്യന്തര വിമാനങ്ങൾ നിരോധിക്കാൻ ഫ്രാൻസിന് അനുമതി ലഭിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2.5 മണിക്കൂറിൽ താഴെയുള്ള ട്രെയിൻ യാത്രയുമായി ബന്ധിപ്പിച്ചിട്ടുള്ള നഗരങ്ങൾക്കിടയിലുള്ള ഫ്ലൈറ്റുകൾ ഒഴിവാക്കുന്ന നീക്കത്തിന് യൂറോപ്യൻ കമ്മീഷൻ അംഗീകാരം നൽകി. ഇത്തരത്തിൽ ഒരു തീരുമാനം പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണ്. രാജ്യത്തിന്റെ 2021 ലെ കാലാവസ്ഥാ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരത്തിലുള്ള ഒരു മാറ്റം കൊണ്ടുവന്നത്. കാലാവസ്ഥയെക്കുറിച്ചുള്ള ഫ്രാൻസിലെ സിറ്റിസൺസ് കോൺഫറൻസാണ് ഇത്തരത്തിൽ ഒരു മാറ്റം വരുത്താൻ ആദ്യം നിർദ്ദേശിച്ചത്.
ഗതാഗതം സൗകര്യപ്രദമാക്കാനും ജനസഞ്ചയത്തിന് ബുദ്ധിമുട്ടില്ലാതിരിക്കാനും ഇത്തരത്തിലുള്ള മാറ്റങ്ങൾ അനിവാര്യമാണ്. ചെറു യാത്രകൾക്കായി സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും ഫ്രാൻസ് കർശന നടപടി സ്വീകരിക്കുന്നുണ്ട്. ഊർജ പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ യാത്രക്കാരെ വെട്ടിക്കുറയ്ക്കുമ്പോൾ സ്വകാര്യ ജെറ്റുകൾ ഉപയോഗിക്കുന്ന അതിസമ്പന്നരെ താങ്ങാൻ രാജ്യത്തിന് കഴിയുന്നില്ല എന്നും ഗതാഗത മന്ത്രി ക്ലെമന്റ് ബൂൺ അറിയിച്ചു.
തുടക്കത്തിൽ പാരിസ് ഓർലിക്കും നാന്റസ്, ലിയോൺ, ബോർഡോ എന്നിവയ്ക്കുമിടയിലുള്ള മൂന്ന് റൂട്ടുകളെ മാത്രമേ ഇത്തരത്തിൽ ഒരു നിരോധനം ബാധിക്കുകയുള്ളൂ. ട്രെയിൻ സർവീസുകൾ മെച്ചപ്പെടുകയാണെങ്കിൽ, ഇത് പാരീസ് ചാൾസ് ഡി ഗല്ലിനും ലിയോണിനും റെന്നസിനും ഇടയിലുള്ളതും ലിയോണിനും മാർസെയ്ലിക്കുമിടയിലുള്ള യാത്രകൾ ഉൾപ്പെടെ കൂടുതൽ റൂട്ടുകളിലേക്കും വ്യാപിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ പാരീസിലെയും ലിയോണിലെയും വിമാനത്താവളങ്ങളിലേക്കുള്ള ട്രെയിനുകൾ രാവിലെയോ വൈകുന്നേരമോ എത്തിച്ചേരാത്തതിനാൽ നിരോധനത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. കണക്ടിംഗ് ഫ്ലൈറ്റുകൾക്കും ഇത്തരം മാനദണ്ഡങ്ങൾ നിർബന്ധമാണ്.
കഴിഞ്ഞ വർഷമാണ് ഇത്തരത്തിലൊരു നിയമം നിലവിൽ വന്നതെങ്കിലും നിരോധനം നടപ്പാക്കാൻ ഇനിയും സമയമെടുക്കും. നടപടികൾ പൊതുജനാഭിപ്രായത്തിനായി സമർപ്പിക്കുകയും കൗൺസിൽ ഓഫ് സ്റ്റേറ്റ് അവലോകനം ചെയ്യണമെന്നും ബുനൻ വിശദീകരിച്ചു. കഴിയുന്നത്ര വേഗത്തിൽ ഇത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.