നിങ്ങൾ മറ്റുള്ളവരെ ആലിംഗനം ചെയ്യാറുണ്ടോ ? എങ്കിൽ നിങ്ങൾ ഇത് അറിയണം.

നമുക്കറിയാം ജീവിതം എന്ന് പറയുന്നത് സന്തോഷവും സങ്കടവും നിറഞ്ഞ ഒരു യാത്ര തന്നെയാണ്. പലപ്പോഴും വലിയ വലിയ വെല്ലുവിളികളെ നാം അഭിമുഖീകരിക്കുകയും അത് മറികടിക്കുകയും വേണം. അതിനുമുപരി പരീക്ഷണങ്ങൾക്ക് പുറമേ പരീക്ഷണങ്ങളും വിരുന്നുകാരായ എത്തും. ഇവയെല്ലാം വേണ്ട രീതിയിൽ കൈകാര്യം ചെയ്യേണ്ടതാണ് നമ്മുടെ ബാധ്യത എന്ന് പറയുന്നത്. ജീവിതത്തിൽ വല്ലാതെ വീർപ്പുമുട്ടുന്ന സമയങ്ങളിൽ നമുക്ക് ആശ്വാസത്തിനായി പല വഴികളും നാം തേടാറുണ്ട്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആളുകളെ ഒന്ന് കെട്ടിപ്പിടിച്ചാൽ കിട്ടുന്ന ആശ്വാസം വേറൊന്നു തന്നെയാണ്. അത്തരം സന്ദർഭങ്ങളിൽ നാം നമ്മുടെ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ അടുത്തവരോടോ ആലിംഗനം ചെയ്യുകയും വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ആലിംഗനം നമുക്ക് ഒരു വൈകാരികമയ പിന്തുണ നൽകുന്നു എന്നത് യാഥാർത്ഥ്യം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. ഇങ്ങനെ ആലിംഗനം ചെയ്യുന്നതിലൂടെ നമ്മൾ പരസ്പരം കെട്ടിപ്പിടിച്ച് സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുന്നു. ആലിംഗനം ഒരു സുഖകരമായ വികാരമാണ്. എന്നാൽ ഇതിനെക്കുറിച്ച് പുറത്തുവന്ന ശാസ്ത്രീയ പഠനങ്ങൾ വായിച്ചാൽ പക്ഷേ വീണ്ടും വീണ്ടും കെട്ടിപ്പിടിക്കാൻ മനസ്സ് കൊതിക്കും. പഠനങ്ങൾ അനുസരിച്ച് നിങ്ങൾക്ക് ഏറ്റവും അടുത്ത വ്യക്തിയിൽ നിന്ന് 20 സെക്കൻഡ് ആലിംഗനം ലഭിച്ചാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും.

Hug
Hug

ആലിംഗനം സന്തോഷകരമായ ഹോർമോണുകൾ പുറപ്പെടുവിക്കുമോ?

ആരെങ്കിലും ആലിംഗനം ചെയ്യുമ്പോൾ സന്തോഷത്തിന് കാരണമായ ഹോർമോൺ ഉത്പാദിപ്പിക്കുന്നു എന്ന കാര്യം സത്യമാണോ?അതെ.പ്രണയ ഹോർമോൺ എന്നറിയപ്പെടുന്ന ഒരു ഹോർമോൺ ആണ് ഓക്സിടോസിൻ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.ഇത് നമ്മുടെ സമ്മർദ്ദം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു എന്ന് പറയപ്പെടുന്നു. കൂടാതെ ഈ ഹോർമോൺ നമ്മുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.

മാത്രമല്ല,ഡോപാമൈൻ എന്ന ഹോർമോൺ ഇത് നമ്മുടെ തലച്ചോറിനെ പല നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു കെമിക്കൽ മെസഞ്ചർ കൂടിയാണ്. ചെയ്യുന്ന സമയത്ത് വലിയ അളവിൽ ഡോപമൈൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുകയും ഈ സമയത്ത് സന്തോഷം, സമാധാനം തുടങ്ങിയ നിരവധി പോസിറ്റീവ് വികാരങ്ങൾ നമ്മുടെ ഉള്ളിൽ ഉണ്ടാവുകയും ചെയ്യുന്നു. ഇതിലൂടെ ആ വ്യക്തിക്ക് ഒരു ആത്മസംതൃപ്തി പ്രധാനം ചെയ്യുന്നു.

അതുപോലെ മറ്റൊരു ഹോർമോൺ ആണ് സെറോടോണിൻ. ഈ ഹോർമോൺ നമ്മുടെ സമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതായി അറിയപ്പെടുന്നു. ഇത് നല്ല മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ഏകാന്തതയുടെ വികാരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

ആലിംഗന സമയത്ത് ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ സമ്മർദ്ദം കുറയ്ക്കുകയും ക്രമേണ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

നോർത്ത് കരോലിന സർവകലാശാലയിൽ നിന്നുള്ള ഒരു പഠനം അനുസരിച്ച് പരസ്പര ആലിംഗനം ചെയ്യുന്നതിലൂടെ ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കുമെന്ന് കണ്ടെത്തി. ഒരു ഗവേഷണ പ്രകാരം 10 മിനിറ്റ് കൈകൾ പിടിച്ച് 20 സെക്കൻഡ് ആലിംഗനം ചെയ്യുന്നത് നിങ്ങളുടെ രക്തസമ്മർദ്ദത്തിന്റെ അളവ് ഗണ്യമായി കുറയുന്നു എന്നും കണ്ടെത്തി.

അതുപോലെ ഒരു ഗവേഷകന്റെ പഠനമനുസരിച്ച് നിങ്ങളുടെ അടുത്തുള്ള ഒരാളെ ആലിംഗനം ചെയ്യുന്നത് നിങ്ങളുടെ ഭയം കുറയ്ക്കുകയും ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാനായി സഹായിക്കുകയും ചെയ്യുന്നു.

അതുപോലെ നിങ്ങൾക്ക് നല്ലപോലെ ആത്മവിശ്വാസം ആവശ്യമുള്ള സമയത്ത് ഞാൻ ഏറ്റവും പ്രിയപ്പെട്ട ഒരാളെ കെട്ടിപ്പിടിക്കുക ഇതിലൂടെ നിങ്ങൾക്ക് സ്വയം ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കാൻ കഴിയും എന്നതാണ് സത്യം.