ഒരു പുരുഷനിൽ ഉണ്ടാകേണ്ട ചില നാല് ഗുണങ്ങളാണ് ഭാര്യയ്ക്ക് ഭർത്താവിനോട് തോന്നേണ്ട സംതൃപ്തിയുടെ രഹസ്യം. ആ നാല് ഗുണങ്ങളെക്കുറിച്ച് ചാണക്യനീതിയിൽ പരാമർശിച്ചിരിക്കുന്നു. ഓരോ വ്യക്തിയും ആചാര്യ ചാണക്യന്റെ നീതികൾ അല്ലെങ്കിൽ ഗുണപാഠങ്ങൾ ജീവിതത്തിലും സ്വീകരിക്കണം. മനുഷ്യന് കാര്യക്ഷമമായ ജീവിതം നയിക്കാൻ അദ്ദേഹം നിരവധി തത്വങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ചാണക്യ നയത്തിൽ നിരവധി മൃഗങ്ങളുടെ ഗുണങ്ങളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മനുഷ്യൻ എല്ലാ മൃഗങ്ങളിൽ നിന്നും എന്തെങ്കിലും ഒരു പാഠം ഉൾക്കൊള്ളണം എന്ന് ചാണക്യ നയത്തിൽ പറയുന്നു. ചാണക്യ നയമനുസരിച്ച് സ്ത്രീകൾ കാക്കയെപ്പോലെയും പുരുഷൻ നായ്ക്കളെപ്പോലെയും ജാഗ്രത പാലിക്കണം എന്നാണ്. ഒരു നായയുടെ 4 ഗുണങ്ങൾ ഒരാൾ സ്വീകരിച്ചാൽ അയാളുടെ ഭാര്യ എപ്പോഴും സന്തോഷവതിയായിരിക്കുമെന്നും പറയപ്പെടുന്നു. എന്തൊക്കെയാണ് നായയുടെ ഈ ഗുണങ്ങളെന്ന് നമുക്ക് നോക്കാം.
ഒരു മനുഷ്യൻ തന്റെ മുഴുവൻ കഠിനാധ്വാനവും നൽകണം. തനിക്ക് ലഭിക്കുന്ന എല്ലാ കാര്യത്തിലും സന്തോഷവാനായിരിക്കാൻ ശ്രമിക്കണം. വീട്ടുചെലവുകൾ സ്വന്തം ഉപജീവനമാർഗത്തിലൂടെ തന്നെ വഹിക്കണം. ഇത് ചെയ്യുന്ന പുരുഷന്മാർ എപ്പോഴും വിജയിക്കും. ഈ ഗുണം എല്ലായ്പ്പോഴും നായ്ക്കളിൽ കാണപ്പെടുന്നു. എന്ത് കൊടുത്താലും അവർ സന്തോഷത്തോടെ തിന്നും.
ഏതൊരു മനുഷ്യനും എപ്പോഴും ജാഗരൂകരായിരിക്കണം. അങ്ങനെ അവർക്ക് അവരുടെ വീടിനെയും ഭാര്യയെയും ശരിയായ രീതിയിൽ പരിപാലിക്കാൻ കഴിയും. നിങ്ങൾ എപ്പോഴും ജാഗരൂകരാണെങ്കിൽ ആക്രമിക്കാൻ നിങ്ങളുടെ ശത്രുവും ഒന്ന് ഭയപ്പെടും. ഈ ഗുണം എല്ലായ്പ്പോഴും നായ്ക്കളിൽ കാണപ്പെടുന്നുണ്ട്. ചെറിയ ശബ്ദം ഉണ്ടായാലുടൻ നായ്ക്കൾ ഉറക്കത്തിൽ നിന്ന് ഉണരുകയും ജാഗ്രത പാലിക്കുകയും ചെയ്യും. ഈ ഗുണമുള്ള ഒരു പുരുഷനിൽ ഭാര്യമാർ എപ്പോഴും സന്തുഷ്ടരായിരിക്കും.
വിശ്വസ്തതയെക്കുറിച്ച് ഞാൻ പറയുമ്പോൾ തീർച്ചയായും നായകളെ പരാമർശിക്കേണ്ടതുണ്ട്. നായയെപ്പോലെ വിശ്വസ്തനായ ഒരു മൃഗമില്ല എന്നാണ് പറയാറ്. അതുപോലെ നായകളെപ്പോലെ പുരുഷന്മാരും എപ്പോഴും വിശ്വസ്തരായിരിക്കണം. എപ്പോഴും ഭാര്യയോട് വിശ്വസ്തത പുലർത്തുമ്പോൾ പുരുഷന്മാർ ഒരിക്കലും മറ്റൊരു സ്ത്രീയെക്കുറിച്ച് ചിന്തിക്കുക പോലും അരുത്. ഇത് ചെയ്യുന്ന പുരുഷന്മാർക്ക് തങ്ങളുടെ ഭാര്യയെ ഒരിക്കലും ഒരിക്കലും ദേഷ്യം പിടിപ്പിക്കാൻ കഴിയില്ല.
നായകളെ എല്ലായ്പ്പോഴും ധീര മൃഗങ്ങൾ എന്ന് വിളിക്കുന്നു. യജമാനനുവേണ്ടി ആരുമായും യുദ്ധം ചെയ്യും. യജമാനനെ സംരക്ഷിച്ചുകൊണ്ട് തന്റെ ജീവനെപ്പോലും അവൻ ശ്രദ്ധിക്കുകയില്ല. അതുപോലെ തന്നെ ഒരു മനുഷ്യനും എപ്പോഴും ധീരനായിരിക്കണം. ഒരു സാഹചര്യത്തിലും തൻറെ ഭാര്യയെ തനിച്ചാക്കരുത്. ഇങ്ങനെ ചെയ്യുന്ന പുരുഷന്മാരെ ഭാര്യമാർ ഒരിക്കലും കൈവെടിയുകയോ വിശ്വസിക്കാതിരിക്കുകയോ സ്നേഹിക്കാതിരിക്കുകയോ ചെയ്യില്ല.