മനുഷ്യരെ പല്ലു തേക്കുന്നവരാക്കി മാറ്റിയ കോള്‍ഗേറ്റ് എന്നാ ദരിദ്ര യുവാവ്.

ഇന്ന് നമ്മളെല്ലാം രാവിലെ ഉണർന്നാലുടൻ പല്ലു തേക്കുക എന്നതായിരിക്കും പ്രാതൽ കർമ്മങ്ങളിലെ പ്രധാനപ്പെട്ട ജോലി. ഇന്ന് ഭൂരിഭാഗം ആളുകളും കോൾഗേറ്റ് പോലെയുള്ള പേസ്റ്റ് ആണ് അതിനായി ഉപയോഗിക്കുന്നതും. എന്നാൽ, ഒരു കാലത്ത് ധനികരായ ആളുകൾക്ക് മാത്രമേ പല്ലു തേക്കാനായി ഇതുപോലെയുള്ള ക്രീമുകൾ ഉപയോഗിക്കാൻ പാടൊള്ളു എന്ന ചിന്താഗതി ആയിരുന്നു ആളുകളുടെ മനസ്സിൽ. അത് കൊണ്ട് തന്നെ സാധാരണക്കാരായ ആളുകൾ ഉമിക്കരി പോലെയുള്ള വസ്തുക്കളായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്.  എന്നാൽ, ഇന്ന് പാവപ്പെട്ടവനെന്നോ ധനികനെന്നോ വേർതിരിവ് ഇല്ലാതെ എല്ലാ ആളുകളും കോൾഗേറ്റ് പേസ്റ്റ് ഉപയോഗിക്കുന്നു. അതിനു പിന്നിലുള്ള ഒരു വിജയ രഹസ്യം എന്താണ് എന്ന് നോക്കാം.

Colgate
Colgate

പല്ലു തേക്കാനായി ഒരു ക്രീം വേണമെന്ന ആശയം ഒരു കൊച്ചു പയ്യന്റെ തലയിൽ ഉദിക്കുന്നത് രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പാണ്. ആ കൊച്ചു പയ്യൻ വലിയ സമ്പന്ന കുടുംബത്തിലെ പയ്യനൊന്നും ആയിരുന്നില്ല. ആ പയ്യന്റെ പേരാണ് വില്ല്യം കോൾഗേറ്റ്. വളരെ ചെറിയ വരുമാനത്തിൽ ഒരു സോപ്പ് കമ്പനിയിൽ ഒളി ചെയ്തു വരികയായിരുന്നു. രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പുള്ള ആളുകൾക്ക് പല്ലു തേക്കുക എന്നത് അത്ര നിർബന്ധമുള്ള കാര്യമായിരുന്നില്ല. ഇനി പല്ലു തേക്കുന്നവരാകട്ടെ ഉമിക്കരിയോ മറ്റു വസ്തുക്കളോ ഉപയോഗിച്ചും. അങ്ങനെയിരിക്കയാണ് കോൾഗേറ്റ് താൻ ജോലി ചെയ്യുന്ന സോപ്പു കമ്പനിയിൽ നിന്നും പല കെമിക്കലുകളും ശേഖരിച്ചുആ കമ്പനിയുടെ ഒരു മൂലയിൽ പോയി ഈ കെമിക്കലുകൾ എല്ലാം ചേർത്ത് കൈ കൊണ്ട് തന്നെ കുഴച്ചു ഒരു ക്രീം പരുവത്തിലാക്കി. എന്നാൽ ഫലം പരാജയമായിരുന്നു. രണ്ടു കൈകളും നന്നായി പൊള്ളി. കുറച്ചു കാലം ജോലിക്കു പോലും പോകാൻ കഴിയാതെയായി. ആളുകൾ ഒരുപാട് പരിഹസിച്ചു. ഇങ്ങനെ ആയിരുന്നു കോൾഗേറ്റിന്റെ ചെറിയൊരു ഉത്ഭവം. എന്നാൽ ഇന്ന് ഭൂരിഭാഗം ആളുകളും കോൾഗേറ്റ് ബ്രാൻഡിൽ ഉള്ള പല പേസ്റ്റുകളാണ് ഉപയോഗിക്കുന്നത്. പക്ഷെ, ആളുകൾ എല്ലാ പേസ്റ്റിനെയും കോൾഗേറ്റ് എന്ന് മാത്രമേ പൊതുവെ പറയാറുള്ളൂ.

ഈ ഒരു വസ്തു ഇത്രയും പ്രശസ്തി നേടിയതിനു പിന്നിലുള്ള കാരണങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കാണുക.