നമ്മളൊക്കെ ചെറുപ്പം മുതലേ വിശ്വസിച്ചു വരുന്ന ചില മണ്ടത്തരങ്ങളായ കാര്യങ്ങളുണ്ട്. പണ്ടൊരിക്കൽ ആരോ സത്യമാക്കി മാറ്റിയ നുണകളാണ് അവയെല്ലാം തന്നെ. അതായത്, ആദിമ മനുഷ്യന്മാർ കുരങ്ങന്മാർ ആണെന്നും പിന്നീടവർക്ക് പരിണാമം സംഭവിച്ചു മനുഷ്യന്മാർ ആയത് ആണെന്നും, ക്യാരറ്റ് കഴിച്ചാൽ കാഴ്ച ശക്തി വർദ്ധിക്കുമെന്നും, ഷേവ് ചെയ്താൽ പെട്ടെന്ന് താടി വളരുമെന്നൊക്കെ നമ്മൾ ഒരുപാട് കേട്ടിട്ടുള്ളതും വിശ്വസിച്ചിട്ടുള്ളതുമാണ്. എന്നാൽ, ഇവയെല്ലാം യഥാർത്ഥത്തിൽ മുഴുവനായും സത്യമായിരുന്നോ? അല്ല, എന്ന് തന്നെയാണ് മറുപടി. എന്തൊക്കെയാണ് അവ നുണകളാണ് എന്ന് പറയാൻ കാരണമെന്നു നോക്കാം.
നമ്മൾ ചെറുപ്പം മുതലേ കേട്ട് വരുന്ന ഒരു സംഭവമാണ് നന്നായി ക്യാരറ്റ് കഴിക്കുകയാണ് എങ്കിൽ കാഴ്ച്ച ശക്തി വർദ്ധിക്കുമെന്ന്. ഇത് 80 ശതമാനം വരെ ശെരിയാണ് എങ്കിലും പൂർണ്ണമായും ഇതിനോട് യോജിക്കാൻ കഴിയില്ല. കാരണം, ക്യാരറ്റിൽ വൈറ്റാമിൻ എ എന്ന ഘടകമുണ്ട്. ഇത് ഉള്ള കാഴ്ച്ച ശക്തിയുടെ ആരോഗ്യം നില നിർത്തുന്നതിൽ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. ക്യാരറ്റ് കഴിച്ചാൽ കാഴ്ച്ച ശക്തി വർദ്ധിപ്പിക്കുന്നു എന്ന് പറയുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. അതായത്,ആദിമ കാലഘട്ടങ്ങളിൽ യുദ്ധവിമാനങ്ങളിൽ ശത്രുക്കളുടെ വിമാനങ്ങൾ തകർക്കുന്നതിനായി റഡാറുകൾ സ്ഥാപിച്ചിരുന്നു. ഇത് ബ്രിട്ടീഷ് എയർഫോഴ്സ് അതീവ രഹസ്യമാക്കി വെച്ചിരിക്കുന്ന ഒരു സംഭവമായിരുന്നു. ആ സമയത്ത് ഇവർ ധാരാളം ക്യാരറ്റ് ഭക്ഷിച്ചിരുന്നുവത്രേ. ഇത് അവർക്ക് രാത്രി കാലങ്ങളിൽ യുദ്ധം ചെയ്യാനും ശത്രുക്കളിലേക്ക് നല്ല കാഴ്ച്ച കിട്ടാനും കാരണമായിട്ടുണ്ട് എന്ന രീതിയിലുള്ള പല കഥകളും അന്ന് ഉയർന്നു വന്നിരുന്നു. അതിനു ശേഷമാണ് ക്യാരറ്റ് കഴിച്ചാൽ കാഴ്ച്ച ശക്തി വർദ്ധിക്കുമെന്ന ചിന്ത ആളുകളിൽ ഉയർന്നു വന്നത്.
ഇതുപോലുള്ള മറ്റു കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.