വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പലരും അസ്വസ്ഥരാണ് കാരണം വിമാനത്തിന് ചെറിയതാരത്തിലുള്ള തകരാറുണ്ടായാൽ പോലും അത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. താഴെയുള്ള ഫോട്ടോ കണ്ടാൽ നിങ്ങൾ തീർച്ചയായും അതിശയകരമാണെന്ന് നിങ്ങൾ ചിന്തിക്കും തീർച്ച. എന്നാൽ ഇത്തരം ഫോട്ടോകളിൽ പലതും കൃത്രിമമായി എഡിറ്റ് ചെയ്ത് നിർമിച്ചവയാണ്. പക്ഷെ ഈ ഫോട്ടോയിൽ കാണുന്ന രംഗം ഒരു തട്ടിപ്പല്ല. യാഥാർത്ഥ്യമാണ്.
നമുക്കിടയിലെ പലർക്കുമുള്ള ഒരു സംശയമാണ് വിമാനത്തിന് ഇടിമിന്നലേറ്റാൽ എന്ത് സംഭവിക്കുമെന്നുള്ളത് ?. ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ച് വിമാനത്താവളത്തിൽ 2019 നവംബർ 20ന് ശക്തമായ ഇടിമിന്നലിൽ ഉണ്ടായിരുന്നു ഇതേസമയം എമിറേറ്റ്സ് എ 380 എയർബസ് വിമാനം റൺവേയിൽ ഓടുകയായിരുന്നു. എന്നാൽ പെട്ടെന്ന് ഒരു മിന്നൽ വിമാനം റൺവേയിൽ സഞ്ചരിക്കുന്നതിനിടെ വിമാനത്തിൽ പതിച്ചു. ഈ സംഭവം മറ്റൊരു വിമാനത്തിന്റെ പൈലറ്റ് തന്റെ ക്യാമറയിൽ പകർത്തി.
ഈ അത്ഭുതകരമായ സംഭവം റെക്കോർഡുചെയ്‌ത പൈലറ്റിന്റെ പേര് ഡാനിയേൽ കുരി എന്നാണ്. ഈ വീഡിയോ അദ്ദേഹം തന്റെ പ്രാദേശിക ചാനലായ വൺ ന്യൂസുമായി ഷെയർ ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാകുന്നുണ്ട്.
പ്രകൃതിയുടെ ഇത്തരം സംഭവങ്ങൾ പ്രവചനാതീതമാണ് അത് എപ്പോ എങ്ങനെ സംഭവിക്കുമെന്ന് ആർക്കും പറയാൻ പറ്റില്ല. ഈ സംഭവത്തിൽ ഒരു യാത്രക്കാരനും ഒന്നും സംഭവിച്ചില്ല എന്നതാണ് നല്ല കാര്യം. അവരുടെ പ്രാർത്ഥനയുടെ ഫലമാണെന്ന് നമുക്ക് കണക്കാക്കാം.