നീലഗ്രഹം എന്നറിയപ്പെടുന്ന നമ്മുടെ ഈ കുഞ്ഞു ഭൂമിയിൽ പല വിചിത്രമായ കാര്യങ്ങളുണ്ട്. അതിലൊന്നാണ് അതിശയിപ്പിക്കുന്ന പല സ്ഥലങ്ങളും കേൾക്കുമ്പോൾ തന്നെ അവിശ്വസനീയമായി തോന്നുന്ന ഒത്തിരി സ്ഥലങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്. ഒരു പക്ഷെ, അത്തരം സ്ഥലങ്ങളുടെ സവിശേഷതകളെ കുറിച്ച് നമ്മൾ ഇന്നേ വരെ കേട്ടിട്ടുണ്ടാകില്ല.തുർക്കിയിലെ കോട്ടൻ പർവ്വതങ്ങൾ, ചൈനയിലെ നിറം മാറുന്ന തടാകം, ബൊളീവിയയിലെ കണ്ണാടി തീരം തുടങ്ങീ വിസ്മയിപ്പിക്കുന്ന ഒത്തിരി സ്ഥലങ്ങളെ കുറിച്ച് നമുക്ക് കേട്ടറിയാം.
ആദ്യം ബൊളീവിയയിലെ കണ്ണാടി തീരത്തെ കുറിച്ച് നോക്കാം. ഇത് സ്ഥിതി ചെയ്യുന്നത് തെക്കേ അമേരിക്കയിലെ ബൊളീവിയയിലാണ്.ഇത് അറിയപ്പെടുന്നത് സലാർ ഡി ഈൻ എന്നാണ്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചയാണ് ഇവിടെ നമ്മുക്ക് കാണാൻ കഴിയുക. കാരണം ഭൂമിയും ആകാശവും തമ്മിൽ ഒരു കണ്ണാടി പോലെ പ്രതിഫലിക്കുന്നു. അത് കാണുമ്പോൾ ഭൂമിയും ആക്ഷവും കൂട്ടി മുട്ടുന്ന അതിരുകളാണ് എന്ന് തോന്നും. ഭൂമിയിൽ ഇത്തരമൊരു സ്ഥലമുള്ളതായി വിശ്വസിക്കാൻ നമുക്ക് കഴിയില്ല. അത്രയ്ക്ക് ഭംഗിയാണ് അത് കാണാൻ. എന്താണ് ഇതിനു പിന്നിലെ രഹസ്യം എന്ന നോക്കാം. ബൊളീവിയയിലെ ഓൾട്ടി പ്ലാനോ പ്രദേശത്തെ 4050 മൈൽ നീളത്തിൽ ഉപ്പു പ്രതലമാണ്. ഇവിടം ചില പ്രത്യേക സമയത്ത് അടുത്തുള്ള തടാകത്തിലെ ജലം ഈ ഉപ്പു പ്രതലത്തിൽ ഒഴുകി പരക്കുന്നതിന്റെ ഭാഗമായിട്ടാണ് ആ ഭൂപ്രദേശം ഒട്ടാകെ ഒരു കണ്ണാടി തീരമായി പ്രതിഫലിക്കുന്നത്.
ഇതുപോലെ ഒത്തിരി സ്ഥലങ്ങൾ നമ്മുടെ ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.