ആരും വിശ്വസിക്കാത്ത കള്ളക്കടത്തുകാരുടെ മാര്‍ഗങ്ങള്‍. വിമാനങ്ങളില്‍ സംഭവിച്ച വിചിത്രമായ കാര്യങ്ങള്‍.

വിമാനാപകടങ്ങൾ വളരെ വിരളമാണ്. മിക്ക വിമാനാപകടങ്ങളും സാധാരണയായി ഒരു സാങ്കേതിക തകരാർ അല്ലെങ്കിൽ മനുഷ്യ പിശക് മൂലമാണ്. എന്നാൽ ചിലപ്പോൾ ദുരന്തത്തിന്റെ കാരണങ്ങൾ അവിശ്വസനീയ കാരണങ്ങളും ആയിരിക്കാം. ചിലപ്പോള്‍ നിങ്ങള്‍ വിമാനത്തിലെ ചില വിചിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചവരായിരിക്കാം. കടുത്ത കാലാവസ്ഥ, മെഡിക്കൽ അത്യാഹിതങ്ങൾ, അമാനുഷിക പ്രതിഭാസങ്ങൾ എന്നിവയും അതിലേറെയും വരെ വിമാന ജീവനക്കാര്‍ ദിവസേന കാണാറുണ്ട്. എന്നാല്‍ പതിവിലുപരി വളരെ വിചിത്രമായ പല കാര്യങ്ങളും വിമാനങ്ങളിലും എയര്‍പോര്‍ട്ട്കളിലും നടന്നിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ ഏതൊക്കെയാണെന്നാണ് ഞങ്ങള്‍ ഇവിടെ പറയാന്‍ പോകുന്നത്.

Strange things that happened on planes
Strange things that happened on planes

ഒരു വിമാനത്തിന്‍റെ വാതിൽ ശരിയായി അടച്ചില്ല.

Flight Door
Flight Door

ഒരു ഫ്ലൈറ്റിന് 40 മിനിറ്റ് സമയമെടുത്ത് എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് യാത്ര തുടങ്ങുന്നത്. ഏറ്റവും അവസാനം പരിശോധിക്കുന്നതാണ് വിമാനത്തിന്റെ വാതില്‍. അത് ശെരിയായി അടച്ച ശേഷമാണ് വിമാനം യാത്ര തുടങ്ങുന്നത് എന്നാൽ 2016 ൽ ഫിലിപ്പൈൻസിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഒരു വിമാനത്തിൽ സംഭവിച്ചത് അതായിരുന്നു. വിമാനത്തിന്റെ വാതില്‍ ശെരിയായി അടക്കാതെ വിമാനം യാത്ര തുടര്‍ന്ന് പറന്നു ഉയർന്നതിന് ശേഷമാണ് ഡോര്‍ അടച്ചില്ലന്ന കാര്യം മനസിലായത് പക്ഷെ ഒരു യാത്രക്കാരനും ഒരു അപകടവും സംഭവിച്ചില്ല. സുരക്ഷിതമായ വിമാനം നിലത്തിറക്കി. എല്ലാ യാത്രക്കാര്‍ക്കും വിമാന കമ്പനി നഷ്ട്ടപരിഹാരം നല്‍കേണ്ടി വന്നു.

കൂൺ അടിയന്തര ലാൻഡിംഗിന് കാരണമായി.

Mushroom
Mushroom

കടുത്ത കൂണ്‍ അലര്‍ജിയുള്ള ഒരാള്‍ യാദൃച്ഛികമായി വിമാനത്തില്‍ നിന്ന് കൂണ്‍ കഴിച്ചു. ഇതുകാരണം യാത്രക്കാരന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാല്‍ ബ്രസ്സൽസിൽ നിന്ന് ഡബ്ലിനിലേക്ക് പറക്കുന്ന റയാനെയർ വിമാനം ജർമ്മനിയിൽ ഇറക്കേണ്ടി വന്നു.

ഒരു പ്രത്യേക ദുർഗന്ധം

Floor Matt
Floor Matt

സ്റ്റോക്ക്ഹോമിലേക്കുള്ള ഒരു ലുഫ്താൻസ വിമാനത്തിൽ. ഒരു വിചിത്രമായ ദുർഗന്ധം വമിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വിമാനം കോപ്പൻഹേഗനിൽ അടിയന്തര ഇറക്കി പരിശോധിച്ച്. സുരക്ഷയെക്കുറിച്ച് ജീവനക്കാർ ആശങ്കാകുലരായിരിക്കുമ്പോൾ കണ്ടെത്താന്‍ സാധിച്ചത് അടുത്തിടെ വിമാനത്തില്‍ സ്ഥാപിച്ച പരവതാനിയിൽ നിന്നായിരിന്നു ആ ദുര്‍ഗന്ധം.

കത്തുന്ന മണം നിങ്ങൾക്ക് ഉണ്ടോ?

fired bread crumbs
Fired bread crumbs

ഒരാളും യാത്ര ചെയ്യുന്ന വിമാനത്തിൽ കത്തുന്ന മണം അനുഭവിക്കാൻ ആഗ്രഹിക്കില്ല. എന്നാൽ 2014 ൽ ബോസ്റ്റണിൽ നിന്ന് മിയാമിയിലേക്കുള്ള ഒരു അമേരിക്കൻ എയർലൈൻ വിമാനത്തിന് വിമാനത്തിലുടനീളം പുകയുടെ ഗന്ധം കാരണം പെട്ടെന്ന് വിമാനം തഴെ ഇറക്കേണ്ടി വന്നു. കത്തിച്ച ബ്രെഡ്ക്രംബുകളാണ് കാരണമെന്ന് പിന്നീട് കണ്ടെത്തി.

വിമാനത്തിലും എയര്‍പോര്‍ട്ട്കളിലും സംഭവിച്ച നിരവധി വിചിത്രമായ കൂടുതല്‍ സംഭവങ്ങളെ കുറിച്ചറിയാന്‍ താഴെയുള്ള വീഡിയോ കാണുക.