ദിനംപ്രതി ടെക്കനോളജിയുടെ വളർച്ച നമ്മൾ പ്രതീക്ഷിക്കുന്നതിലും ചിന്തിക്കുന്നതിനും അപ്പുറത്തേക്കാണ്. കാരണം, ഇന്ന് ആളുകൾക്ക് ശാരീരീരം ഉപയോഗിച്ച് കൊണ്ട് ചെയ്യുന്ന ജോലിയുടെ ഭാരം ദിവസേനെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എല്ലാം മെഷീനുകൾ ഏറ്റെടുത്തിരിക്കുന്നു എന്നതാണ് സത്യം. ഇത് ഒരു പരിധി വരെ ആളുകളെ മടിയന്മാർ ആക്കുമോ എന്ന ഭയവുമുണ്ട്. എന്നിരുന്നാലും, ഇത് വളരെയധികം ഉപകാര പ്രദമായ ഒരു കാര്യം തന്നെയാണ്. നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകൾ, പാത്രങ്ങൾ, കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന സോപ്പുകൾ തുടങ്ങീ നിരവധി വസ്തുക്കൾ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇത്തരത്തിലുള്ള വസ്തുക്കൾ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് പരിചയപ്പെടാം.
മുട്ടകൾ മുതൽ കോഴിക്കുഞ്ഞുങ്ങൾ വരെ.നമ്മളൊക്കെ സാധാരണ വീടുകളിൽ വളർത്തുന്ന കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്ന രീതിയാണ് കണ്ടിട്ടുള്ളത്. എന്നാൽ, വലിയ ഫാക്റ്ററികളിൽ ഒരേ സമയം ഒരുപാട് മുട്ടകൾ വിരിയിക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ഇത്തരം വലിയ കോഴി ഫാമുകളിൽ ധാരാളം ഇങ്കുബേറ്ററുകൾ ഉണ്ടായിരിക്കും. ഇത്തരം ഇങ്കുബേറ്ററുകളിൽ ഒരേ സാമ്യം 69000 മുട്ടകൾ വിരിയിച്ചെടുക്കാനായി സാധിക്കും. ഈ ഇങ്കുബേറ്ററുകൾ എല്ലാ കോഴിമുട്ടകളുടെയും എല്ലാ ഭാഗവും ചൂടാക്കി ക്രമീകരിക്കുകയും മുട്ടകൾ തിരികെ വെക്കുകയും ചെയ്യും. എന്നിട്ട് വിരിഞ്ഞതും വിരിയാത്തതുമായ മുട്ടകളെ വേർതിരിക്കാൻ ഒരു സ്കാനർ വഴി കടത്തി വിടും. ഇതിൽ വിരിയാത്ത മുട്ടകളെ നീല നിരത്തിലായിരിക്കും കാണിക്കുക. ശേഷം നല്ല മുട്ടകളെ ഒരു ട്രേയിലാക്കി ഫൈനൽ ഇങ്കുബേഷന് വേണ്ടി വെക്കും. കുറച്ചു ദിവസങ്ങൾക്കു ശേഷം കോഴിക്കുഞ്ഞുങ്ങൾ ഉണ്ടാകും. അവയ്ക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും അതിനുള്ളിൽ തന്നെ ഉണ്ടാകും. പിന്നെ ഇവയെ ഫാമുകളിലേക്ക് മറ്റും. അവിടെയും ഭക്ഷണവും വെള്ളവുമെല്ലാം കഴിക്കാനുള്ള ഓട്ടോമാറ്റിക് ക്രമീകരണങ്ങൾ ഉണ്ടാകും. മാത്രമല്ല, ഓരോ കോഴിക്കും മുട്ടയിടാനാവശ്യമായ ഓരോ സെല്ലുകളും ഉണ്ടായിരിക്കും.
ഇതുപോലെ മറ്റു വസ്തുക്കളുടെയും മറ്റും നിർമ്മാണ രീതിയെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോയിൽ ക്ലിക്ക് ചെയ്യുക.